വിശ്വവിഖ്യാതമായ മൂക്ക്
- ഷാഫി തരിയേരി ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ കഥകളിൽ പെട്ടതാണ് വിശ്വവിഖ്യാതമായ മൂക്ക്. ഓരോ പുസ്തകത്തിനും കഥയ്ക്കും പ്രത്യേകം യോജ്യമായ ഭാഷകളും ശൈലികളും ഉപയോഗിച്ചത് കാരണമാണ് ബഷീർ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കുന്നത്. ബഷീറിൻറെ ആഖ്യാന രീതിയുടെ ശൈലി മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും നേടിയിട്ടില്ല , വായനക്കാരനെ ഏതിടവഴിയിലേകും കൂട്ടിക്കൊണ്ടു പോകാൻ കഴിയുന്ന കഴിവുകൾ ബഷീറിൽ ഒന്നിക്കുന്നു എന്ന് എം എൻ വിജയൻറെ വാക്ക് അദ്ദേഹത്തിൻറെ കഴിവുകളെ എടുത്തുകാണിക്കുന്നു. സമൂഹത്തിലെ പൊള്ളത്തരങ്ങളെ എടുത്തു കാണിക്കാനും നവ മാധ്യമ സംസ്കാരത്തെ ഒന്നടങ്കം പരിഹസിക്കാനുമാണ് ബഷീർ വിശ്വവിഖ്യാതമായ മൂക്ക് എന്ന കൃതിയെ ഉപയോഗിച്ചിരിക്കുന്നത്. ഒരു വലിയ മൂക്കിന്റെ യഥാർത്ഥ്യ ചരിത്രമാണ് ആണ് ഈ കൃതിയിൽ പ്രതിപാദിക്കുന്നത് കുശിനി പണിക്കാരനാണ് കഥയിലെ നായകൻ. നായകന് എഴുതാനോ വായിക്കാനോ അറിയില്ല, കുശിനി പണി ചെയ്യുക, ഉറങ്ങുക, വീണ്ടും കുശിനി പണി ചെയ്യുക,എന്നിവയാണ് നായകന്റെ ജോലികൾ പക്ഷേ ഇരുപത്തിനാലാമത്തെ വയസ്സിൽ മഹ
😍😍😍
ReplyDelete