മറന്നു വെച്ച ഓർമ്മകൾ

- ഷാനിഫ് ഷാനു


Painting children playing memory  കുട്ടിക്കാലം ഓര്‍മകള്‍ കഥ vayanacafe

                   
വാർക്കലും തേക്കലുമൊക്കെ കഴിഞ്ഞ് ഭംഗിയായി ലൈറ്റുകളാൽ നിരസമൃതമായ ചായകടയിലേക്ക് കണ്ണേട്ടൻ പ്രവേശിക്കുബോളാണ് ഓർത്തത് ഇത് ചായക്കടയല്ലഇതിന്റെ പേര് "കഫെ". തുറന്നാൽ മാത്രം മതിയാവുന്ന അടക്കേണ്ട ആവശ്യമില്ലാത്ത വാതിൽ തുറന്ന് കണ്ണേട്ടൻ അകത്തേക്ക് പ്രവേശിച്ചുമുടി പകുതിഭാഗം നരച്ച് ഏകദേശം 60 ഓളം വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് കണ്ണേട്ടൻ. മകളുടെ മകനെ സ്കൂളിലേക്ക് കൊണ്ട് വരുന്ന വഴിയേ ഒരു ചായ കുടിക്കാം എന്നു വിചാരിച്ചു കയറിയതാണിവിടെ. മുകൾഭാഗത്തു മുടി പൊക്കി വെച്ച കുറച്ചു പയ്യർമാരെയല്ലാതെ മറ്റാരെയും അവിടെ കണ്ടില്ല. ഒരേ കളറിലുള്ള ഷർട്ടുകൾ ഇട്ട് ഒരുപാട് പേർ അങ്ങോട്ടും, ഇങ്ങോട്ടും  പോയി അവിടെ ഇരുകുന്നവരോട് എന്തൊക്കെയോ ചോദിച്ചെഴുതി കൊണ്ടുപോകുന്നത് കാണാം.

അടുത്തുള്ള ടേബിളിലേക്ക് ഭക്ഷണസാധനങ്ങൾ കൊണ്ടുവെക്കുമ്പോഴാണ് മനസ്സിലായത് ഇത് ബെയറർ ആണെന്നും അവർ നേരത്തെ ഭക്ഷണസാധനത്തിന്റെ ഓർഡർ എടുത്തതാണെന്നും. തന്നെക്കാൾ വൈകിവന്നവർ എല്ലാവരും ഭക്ഷണം കഴിച്ചു തുടങ്ങി, തനിക്ക് എന്താണ് വേണ്ടത് എന്ന് ചോദിക്കാൻ പോലും ആരും വന്നില്ല. നരച്ച മുടിയും താടിയുമായിരിക്കും അല്ലെങ്കിൽ കറപുരണ്ട വെളുത്ത ഷർട്ടും കള്ളിമുണ്ടുമായിരിക്കും അവർ എന്റെ അടുത്തേക്ക് വരാതിരുന്നതിന്റെ കാരണം എന്നയാൽ മനസ്സിൽ ഊഹിച്ചു കൊണ്ട്  ആഡംബര നരകത്തിൽ നിന്ന്എണീറ്റു വന്നു. നേപ്പാളി ബെയറർമാർ ടീ ഷർട്ടും പൻസും ധരിച്ച ഫ്രീക്കണമാരെ സൽകരിക്കുന്നതിനിടയിൽ "മറന്നു വെച്ച ഒരോർമ്മ" മാത്രമായി കണ്ണേട്ടൻ മാറി.
തിരിച്ചു വീട്ടിലേക്ക് പോകുന്ന വഴി അയാൾ ആലോചിച്ചു തന്‍റെ യൗവനകാലത്തെ കുറിച്ച് നാണുയേട്ടന്റെ ഓലപുതഞ്ഞ ചയകടയും തന്‍റെ തലവട്ടം കാണുമ്പോൾ തന്നെ പുതഞ്ഞു പൊന്തിയ അരച്ചെടുത്ത നല്ല ചൂട് ചായ ടേബിളിൽ വെച്ചു നാണുവേട്ടൻ വരവേറ്റിരുന്നതുമൊക്കെ, രാവിലെ അവിടെ ഇരുന്ന് പത്രം വായിച്ചിരുന്നതും പ്രായവ്യത്യാസമില്ലാതെ എല്ലാവരും ഒരു ബെഞ്ചിലിരുന്ന് നാട്ടുവർത്തമാനങ്ങൾ പറഞ്ഞിരുന്നത്, ആല്മരച്ചുവട്ടിലിരുന്ന കൂട്ടുകാരുമൊത്ത് കളിതമാശകൾ പങ്കുവെച്ചതെല്ലാം വീട്ടിലേക്കുള്ള വഴിയേ കണ്ണേട്ടൻ ഓർത്തെടുത്തു.

ലോകം മാറുമ്പോൾ മനുഷ്യന്റെ കാഴ്ചപ്പാടുകളും മാറുന്നു. പുതു ലോക ശൈലിക്കൊത്ത് വളരുമ്പോൾ ഇല്ലാതാകുന്നത് പ്രകൃതിയുമൊത്തുള്ള ജീവിതമാണെന്ന് കണ്ണേട്ടൻ പറയാതെ പറഞ്ഞു നടന്നു. മഴക്കാലത്തു ഗ്രൗണ്ടുകളിൽ ഇറങ്ങി പന്തുകളിച്ചതും ചേറിൽമുങ്ങി അടുക്കള വാതിലിലൂടെ അമ്മ കാണാതെ വീട്ടിൽ കയറിയതും, തോടുകളിലും ചാലുകളിൽ കുളിചും മീന്‍പിടിച്ചും നടന്നതെല്ലാം ജൂണ്‍ മാസത്തിലെ കത്തിജ്വലിക്കുന്ന സൂര്യനെ നോക്കി അയാൾ ഓർത്തെടുത്തു.

എല്ലാം ഓർമകളാണ് മറന്നു വെച്ച ഓർമകൾ. ജീവിതത്തിന്റെ തിരക്ക് പിടിച്ച സായാഹന്നത്തിൽ മറന്നു വെച്ച ഓർമകൾ. എനിക്ക് ഓർത്തെടുക്കാൻ ഇത്തിരി നല്ല  ഓര്മകളുണ്ടെന്ന് ആശ്വാസപൂർവം ബസ്റ്റോപ്പിലിരുന്ന് പബ്ജി കളിക്കുന്ന ഒരു കൂട്ടതെ നോക്കി ഓർത്തെടുത്തു. ഇതെല്ലാം ഓർമകളാണ് കാലത്തിന്റെ നാമത്തിൻ ആയുസ്സ് നൽകുന്ന ജീവിതത്തിന്റെ ഓർമകൾ. 6 ഇഞ്ച് സ്ക്രീനിൽ മുന്നിൽ ഒതുങ്ങിത്തീർന്ന ജീവിതങ്ങൾക്ക് ബാക്കിവെച്ച ഓർമ്മകൾ.

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും