കറുത്ത രാത്രി

- അക്സത്ത് നെല്ലിക്കട്ട



"ഓയ്..." 
അയാൾ നീട്ടിക്കൂവി.കടവിൽ നിന്നും തെല്ലിട മുൻപ് തുഴഞ്ഞ കടത്തുകാരൻ ഒന്ന് നിന്നു. "നിൽക്കൂ...ഒരാൾ കൂടിയുണ്ട്..." അയാൾ കിതച്ചു കൊണ്ട് ഓടി വന്നു. ഇത് കണ്ട തോണിക്കാരൻ തിരിച്ചു തുഴഞ്ഞു.അയാൾ ചെറിയൊരു പരിഭ്രമത്തോടെ തോണിയിൽ കയറി.തോണിക്കാരനെ അയാൾ ഒരു നോട്ടം പോലും നോക്കിയില്ല...
"നല്ല മഴക്കാറുണ്ട്, അക്കരെ എത്തുന്നതിന് മുൻപ് മഴ പെയ്യാതിരുന്നാൽ മതിയായിരുന്നു. തോണിക്കാരന്റെ സംസാരം അയാൾ കേട്ടുകാണുമോ എന്തോ..അയാൾ ഒന്നും മിണ്ടിയില്ല.പക്ഷെ അപ്പോഴും അയാൾ ഭയചകിതനായിരുന്നു..

"ആരാ..എവിടുന്നാ..എങ്ങോട്ടാ പോവണ്ടേ..?തോണിക്കാരന്റെ ചോദ്യങ്ങൾക്ക്‌ അപ്പോഴും ഉത്തരങ്ങൾ ലഭിച്ചില്ല.അയാൾ ഏതോ ചിന്തയിലാണ്ടുപോയിരുന്നു.
 "അതേയ്..." തോണിക്കാരാൻ ഒന്നുച്ചത്തിൽ വിളിച്ചു നോക്കി. എന്തോ അയാൾ പെട്ടെന്ന്  ഞെട്ടലോടെ തോണിക്കാരന്റെ മുഖത്തു നോക്കി.
എന്താ നിങ്ങൾക്ക് പറ്റിയത്...വല്ലാതെ വിറക്കുന്നുണ്ടല്ലോ..എന്തെങ്കിലും പ്രശ്നം?

"എന്നെ....എന്നെ...എന്നെ അവർ...അവരാ എന്നെ..അവരെന്റെ..."അയാൾ വാക്കുകൾ മുഴുമിപ്പിച്ചില്ല..അയാളുടെ തൊണ്ട ഇടറി വാക്കുകൾ പുറത്തു വരുന്നുണ്ടായിരുന്നില്ല. പിന്നെ തോണിക്കാരൻ ഒന്നും ചോദിക്കാൻ കൂട്ടാക്കിയില്ല. 
യാത്രയിലുടനീളം അയാൾ തിരിഞ്ഞു നോക്കിക്കൊണ്ടേയിരുന്നു...എന്തോ അപ്പോഴും അയാൾ കിതക്കുന്നുണ്ടായിരുന്നു..

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും