ഉമ്മയോളം വരില്ല ഒന്നും

- ഹഫീസ് ചൂരി


കാലങ്ങൾക്ക്‌ മുമ്പ്‌ എഴുതാൻ കരുതിയ ഒരു കഥയാണു…ശരിക്കും പറഞ്ഞാൽ കഥയല്ല നമ്മുടെ നാട്ടിൽ നടന്ന സംഭവമാണു. നമ്മുടെ കാസർകോട് നടന്ന രണ്ട്‌ ഉമ്മമാരുടെ മരണങ്ങൾ ഒരുപാട്‌ വേദനിപ്പിച്ചു. അന്ന് എഴുതിയാൽ ആൾകാർക്ക്‌ മനസ്സിലാവും എന്ന് കരുതി മനസ്സിനകത്ത്‌ തന്നെ അടക്കി വെച്ചിരുന്നു.
ആരോരുമില്ലാത്ത ഒരു ഉമ്മയും മകനും ഒരു കൊച്ചു വീട്ടിൽ.ഭർത്താവ്‌ മരണപ്പെടുകയും മകൻ യതീംഖാനയിൽ പഠിക്കുകയുമായിരുന്നു. എല്ലാ ദിവസവും വൈകുന്നേരം ഉമ്മയെ ആ മകൻ ഫോൺ വിളിക്കുമായിരുന്നു. ഒരു ദിവസം വിളിച്ച്‌ ഫോൺ എടുത്തില്ല… പിന്നീടുള്ള രണ്ട്‌ ദിവസവും ഫോൺ വിളിച്ച്‌ എടുത്തിരുന്നില്ല…മൂന്ന് ദിവസം കഴിഞ്ഞ്‌ മകൻ വീട്ടിലെത്തിയപ്പോൾ ഉമ്മയുടെ ചേതനയറ്റ ശരീരമാണു കാണാൻ കഴിഞ്ഞത്‌. നമ്മുടെ തൊട്ടടുത്ത വീടുകളിൽ എന്ത്‌ സംഭവിച്ചാലും പരസ്പരം അറിയാനോ കാര്യങ്ങൾ മനസ്സിലാക്കാനോ ഉള്ള ഒരു സമൂഹം ഇല്ലാതായിരിക്കുന്നു എന്ന സംഭവത്തിനു ഇതിനേക്കാൾ വലിയ ഒരു അനുഭവങ്ങൾ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല… നഷ്ടം ആ മകനു മാത്രം ഇളം വയസിൽ തുണയായിരുന്ന ഉമ്മയും വിട പറഞ്ഞിരിക്കുന്നു എന്നേക്കുമായി…
ചില ഉമ്മമാർക്ക്‌ മകളെക്കാളും ഇഷ്ടം മരുമകളോടായിരിക്കാം. അങ്ങനെ ഒരു ഉമ്മയും മരുമകളുമുണ്ടായിരുന്നു. എന്തൊക്കെ വന്നാലും നല്ല സ്നേഹത്തോടെ പരിചരിക്കുന്ന ഒരു മരുമകൾ. ആ ഉമ്മയുടെ മകൻ ഗൾഫിലായിരുന്നു…ആ മകനും ഉമ്മയെ വല്ലാത്ത സ്നേഹമായിരുന്നു. പിന്നീടൊരിക്കൽ ആ മകൻ ഉമ്മയോട്‌ ഒരു കാര്യം പറഞ്ഞു ഭാര്യക്ക്‌ വിസ ശരിയായിട്ടുണ്ടെന്ന്… ഉമ്മയും കരുതിക്കാണും നല്ലതല്ലെ എന്ന്… ഉമ്മയ്ക്കും സന്തോഷമായിരുന്നു…പക്ഷെ തന്നെ പൊന്ന് പോലെ നോക്കിയിരുന്ന ആ മരുമകൾ ഇല്ലാത്ത ആശങ്കയും… മരുമകൾ ഗൾഫിലക്ക്‌ പോയപ്പോൾ ആ ഉമ്മയ്ക്ക്‌ ഏകാന്തത അനുഭവപ്പെട്ടു… ഇടയ്ക്ക്‌ ചെറിയൊരു അസുഖം പിടിപെട്ടു… മകളും മറ്റു മരുമക്കളും ശുശ്രൂഷിച്ചെങ്കിലും ഉമ്മയുടെ ആ മരുമകൾ ഇല്ലാത്തതിന്റെ കുറവ്‌ നല്ല പോലെ അനുഭവപ്പെട്ടു… മകൻ വിളിച്ചപ്പോൾ ഉമ്മ അത്‌ സൂചിപ്പിക്കുകയും ചെയ്തു…പക്ഷെ മകന്റെ ഉത്തരം അവൾ വന്ന് അത്രയല്ലെ ആയിട്ടുള്ളൂ എന്നായിരുന്നു…ദിവസങ്ങൾക്ക്‌ ശേഷം ആ ഉമ്മ ലോകത്തോട്‌ വിട പറഞ്ഞു…ആ സമയത്ത്‌ ആ മകനും മരുമകളും ഗൾഫിൽ നിന്നും പറന്ന് വന്നു…പക്ഷെ സമയം ഒരുപാട്‌ വൈകി എന്ന് മാത്രം…
ഇത്‌ രണ്ടും നമ്മുടെ കാസറഗോഡ്‌ നടന്ന സംഭവാണു പലരും ഉമ്മയെ ഒറ്റപ്പെടുത്തുമ്പോൾ ആ ഉമ്മയുടെ കുഞ്ഞുമനസുകൾ കൂടി അറിയാൻ ശ്രമിക്കുക… ഒന്നുമില്ലെങ്കിലും നമ്മളെ പത്ത്‌ മാസം ചുമന്ന് പ്രസവിച്ചതല്ലെ… “ഉമ്മയോളം വരില്ല ഒന്നും”

Comments

  1. ഉമ്മ
    എണ്ണ രണ്ട് വാക്കിന് പകരം ഒന്നുമില്ല

    ReplyDelete

Post a Comment

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും