എങ്ങും മഴ വെള്ളം
- ഹകീമുന്നിസ
എങ്ങും എവിടെയും മഴ
എവിടേയ്ക്ക് തിരിഞ്ഞാലും വെള്ളം
ഞാൻ കണ്ട ഏറ്റവും
വലിയ പ്രതിഭാസം.....
മഴയ്ക്ക് വേണ്ടി ദൈവത്തോട്
യാചിച്ചു കാത്തിരുന്നു...
മഴ വന്നു......
ജനങ്ങൾക്ക് മഴ താങ്ങാനാവാതെയായി
ഏവരും മഴ കുറയാനായി
യാചിക്കാൻ ആരംഭിച്ചു......
നദിയേതാണ് റോഡ് ഏതന്നെന്ന്
മനസ്സിലാവാതെയായി.....
വീടിന് പുറത്തേക്ക്
ഇറങ്ങാനാവാതെയായി.....
മേഘങ്ങൾ സൂര്യോദയം മുതൽ
സൂര്യാസ്തമയം വരെ ഇരുട്ടിനാൽ
മൂടപ്പെട്ടിരിക്കുന്നു.......
കടലാസ് തോണിയെ പോലെയാണിപ്പോൾ
റോഡിലെ വാഹങ്ങങ്ങളും.....
എങ്ങും എവിടെയും മഴ
എവിടേയ്ക്ക് തിരിഞ്ഞാലും വെള്ളം
ഞാൻ കണ്ട ഏറ്റവും
വലിയ പ്രതിഭാസം........
Comments
Post a Comment