ഭ്രൂണഹത്യ

- ആരിഫ നസ്രീൻ



അവനധരം മൊഴിഞ്ഞതോ അവളുദരം കേട്ടനാൾ 
എൻ ജീവൻ തുടിപ്പുകൾ നിലച്ചതല്ലേ 

നിൻ മേനികളിൽ വിളയാടിയ കാമത്തിൻ സുഖം മാത്രമോ ഞാൻ? 

നിൻ ഉദരത്തിൽ അവൻ വിത്ത് പാകിയ നാൾ 
ഞാനും കൊതിച്ചു
 ആ നിറമാർന്ന ലോകത്തിനായ്.. 

കണ്ട കനവുകൾ നീണ്ട നിനവുകളതിന്നാർക്കു  വേണ്ടി? 
 
വിണ്ണിലെ മാലാഖ കൂട്ടങ്ങളോടൊത്തു
പാറി പറന്നീടണം
 ഈ പൊന്നോമനയ്ക്കും

മയങ്ങും സന്ധ്യയിൽ നീരാട്ടിനെത്തും
അമ്പിളി ദേവിയെ കാണണമെനിക്കും

പുലരി നേരം പാതിമയാൽ
നിൽക്കും കതിരുകളെ 
വാരി പുണർന്നീടുവാൻ

അമ്മതൻ കൈ കോർത്തു നടക്കുവാൻ 

എന്നമ്മതൻ മാറിലായി ചേർന്നുറങ്ങുവാൻ

നീളെ കൊതിച്ചതല്ലേ
ഞാനുമ്മമ്മേ....

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും