മാതാപിതാ ഗൂഗിൾ ദൈവം.

- മുർഷിദ


      നവമാധ്യമങ്ങളേ ഒഴുവാക്കികൊണ്ടു ഒരു ജീവിതം സാധ്യമല്ലായിരിക്കാം.സമൂഹത്തിന്റെ എല്ലാ മേഖലകളെയും അവ ഗ്രസിച്ചിരിക്കുന്നു.അപ്പോൾ സൈബർ സാങ്കേതിക വിദ്യയുടെ സാധ്യതകളെ ശെരിയായ വിധത്തിൽ പ്രയോജനപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടത്.പല കുട്ടികളുടെയും ജീവിതം ഇന്ന് സോഷ്യൽ മീഡിയയുമായി ബന്ധപെട്ടു കിടക്കുന്നു.ഭൂരിപക്ഷം കുട്ടികളും പത്ത്‌ മണിക്കൂറും അതിൽ അധികവും ഇന്റർനെറ്റും മൊബൈൽ ഫോണും ഉപയോഗിക്കുന്നവരാണ്.അതിൽ തന്നെ കൂടുതൽ ആളുകളും അത്ര ഗൗരവമുള്ള കാര്യങ്ങൾക്കല്ല ഇതുപയോഗിക്കുന്നത്.കുറച്ചു ശതമാനം കുട്ടികൾ ഈ സാധ്യതയെ ദുരുപയോഗം ചെയ്യുന്നുമുണ്ട്.മൊബൈൽ വലയിൽ കുടുങ്ങി അപകടത്തിൽ ചെന്നു ചാടുന്നവരുമുണ്ട്.മയക്കുമരുന്നു പോലെ സൈബർ ലോകത്തിന് അടിമകളായിരിക്കുന്ന കുട്ടികളും ധാരാളമാണ്."ഓർമശക്തിയും ഏകാഗ്രതയും ഒക്കെ ഇന്നത്തെ വിദ്യാർത്ഥികൾക്ക് ആന്യമാകുന്നു എന്ന് തന്നെ പറയാം. 'മാതാ പിതാ ഗൂഗിൾ ദൈവം' എന്ന വിചാരത്തിലേക് വിദ്യാർത്ഥികൾ എത്തിയിരിക്കുന്നുവെന്ന് സ്കൂൾ അധ്യാപകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.ആവേഷഭരിതമായി സോഷ്യൽ മീഡിയയുടെ കെണിയിൽ വീഴുന്നത് ആജ്ഞത കൊണ്ടല്ല,മറിച്ച് അക്ഷമയും മാനസിക നിയന്ത്രണമില്ലായിമയുമാണ്".
  
       കാഴ്ച്ചയുടെ പുതിയൊരു സംസ്കാരമാണ് സൈബർ ലോകം തുറന്നിട്ടിരിക്കുന്നത്.അറിവിന്റെയും വിവരങ്ങളുടെയും അനന്തസാധ്യതകൾ ഇത് നൽകുന്നുണ്ട്.ഈ സാധ്യതകളെ ശെരിയായ വിധത്തിൽ പ്രയോജനപ്പെടുത്താനാണ് കുട്ടികൾ ശ്രമിക്കേണ്ടത്. അല്ലെങ്കിൽ പല തരത്തിലുള്ള അപകടങ്ങളിൽ ചെന്നു ചാടാൻ ഇടയുണ്ട്.സ്വന്തം വ്യക്തിത്വത്തിന്ന് ക്ഷതമേല്പിക്കുന്ന ഒന്നിനെയും സ്വാഗതം ചെയ്യാതിരിക്കാനുള്ള വിവേകം ഓരോ കുട്ടിയും നേടിയെടുക്കേണ്ടതുണ്ട്.വിവേകമില്ലെങ്കിൽ വിനാശം എന്നതാണ് സത്യം. സാങ്കേതിക വിദ്യയുടെ ഗുണവശങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്താനും തെറ്റായ വശങ്ങളെ തിരിച്ചറിഞ്ഞ് തള്ളികളയാനും കുട്ടികളെ തയ്യാറാക്കാനുള്ള ഉത്തരവാദിത്വം സമൂഹത്തിനുണ്ട്.മൂല്യബോധത്തിന്റെ അടിത്തറയിൽ രൂപപ്പെടുത്തുന്ന സമൂഹത്തിന് മാത്രമേ സ്ഥായിയായി നിലനിൽക്കാൻ ആവൂ. സൈബർ ലോകത്തിന്റെ സാധ്യതകളെ മൂല്യബോധത്തിന്റെ വെളിച്ചത്തിൽ വിലയിരുത്തി മുന്നോട്ടു പോകണം.തള്ളേണ്ടത്തിനെ തള്ളാനും കൊള്ളേണ്ടതിനെ കൊള്ളാനും കഴിയുമ്പോഴാണ് ഓരോ വ്യക്തിയും ഉന്നതലക്ഷ്യത്തിലെത്തുന്നത്.

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും