സൈബർ ലോകം അടുക്കുന്നു... ബന്ധങ്ങൾ അകലുന്നു...​

- ​മുഹാസ് മൊഗർ


     ഒരു നാണയത്തിന്റെ ഇരു വശമെന്നോണം സൈബർ ലോകത്തിനുമുണ്ട് മേന്മകളും പോരായ്മകളും.. ഒരുപക്ഷേ സൈബർ ലോകം വിഷകലനത്തിന് വിധേയമാക്കുമ്പോൾ മേന്മകളേക്കാളും പോരായ്മകളാവും കൂടുതലും. ​"കൂടുതൽ ബന്ധങ്ങളെ നമുക്ക് ഉണ്ടാക്കിത്തരുന്നു.. എന്നാലോ അടുത്തുള്ള ബന്ധങ്ങളെ നമ്മിൽ നിന്നും അകറ്റുക കൂടി ചെയ്യുന്നു.."​ സൈബർ ലോകത്തെ വളരെ വ്യക്തമാക്കി കാണിച്ചു തന്ന നിർവചനമായിരുന്നു ഫ്രഞ്ച് ചിന്തകൻ ജേ. ആറിന്റേത്.. ഈ പുതിയ കാലത്ത് പലപ്പോഴും വിരൽ തുമ്പിലൂടെ നാം ലോകം ആസ്വദിക്കുന്നു, കാണുന്നു, കേൾക്കുന്നു.. പക്ഷെ പലപ്പോഴും നമ്മുടെ അയല്പക്കങ്ങൾ,സൗഹൃദങ്ങൾ, ബന്ധങ്ങൾ ഇവ ചുരുങ്ങുകയാണ്.. സൈബർ ലോകം പലപ്പോഴും പ്രതിഷേധ സമരങ്ങൾക്ക് തിരി കൊളുത്തിയിട്ടുണ്ട്. പല വിപ്ലവങ്ങളെയും വിജയിപ്പിച്ചിട്ടുമുണ്ട്. സോഷ്യൽ മീഡിയകളിലൂടെ ഒരു രാജ്യത്തിന്റെ അധികാരികളെ വരെ താഴെയിറക്കിയിട്ടുമുണ്ട് അധികാര കസേരകളിലേക്ക് എത്തിച്ചിട്ടുമുണ്ട്. അറബ് വസന്തവും മുല്ലപ്പൂ വിപ്ലവവും ലോകത്തെ തുറന്ന് കാണിച്ചത് പത്ര മാധ്യമങ്ങളോ ദൃശ്യ മാധ്യമങ്ങളോ അല്ല, മറിച്ച് അത് സാമൂഹ്യ മാധ്യമങ്ങളായിരുന്നു.ഇവിടെയാണ് സൈബർ ലോകത്തിന്റെ മേന്മകളെ നാം തിരിച്ചറിയേണ്ടത്. പുതു കാലം ഹാഷ്ടാഗുകളിൽ പ്രതിഷേധ സ്വരമുന്നയിക്കുന്നത് പ്രതീക്ഷയുടെ പുതു ത ലങ്ങളാണ്..മിഷേലിന്റെ ഘാതകരെ കണ്ടെത്തണമെന്നാവിശ്യപ്പെട്ട് ഹാഷ് ടാഗ് പ്രതിഷേധവുമായി സൈബർ ലോകമിറങ്ങിയത് കേരളത്തെ യുവതയുടെ പ്രതിഷേധ സ്വരമായാണ്.."മാധ്യമങ്ങളും സാംസ്‌കാരിക നായകരും എവിടെയെന്ന് ?" ചോദ്യമുയർത്തി സോഷ്യൽ മീഡിയ ഒരു പുതു പ്രതിഷേധത്തിന് തുടക്കമിടുകയായിരുന്നു. മുൻപും ഇത്തരം ഹാഷ് ടാഗ് വിപ്ലവങ്ങൾ ഉടലിടിത്തിട്ടുണ്ട്. എങ്കിലും ഒരു അന്വേഷണ പരമ്പരയെ തുടർ അന്വേഷണത്തിലേക്ക് നയിച്ചവ വിരളമായിരുന്നു.ഡൽഹിയിൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട ഡാമിനിക്ക്,ജ്യോതിക്ക്,നിർഭയക്ക് ,കേരളത്തിലെ പീഡന ഇരയായ സൗമ്യക്ക് വേണ്ടി,അങ്ങനെ ഒരുപാട് പ്രതിഷേധ ധ്വനികൾ ഹാഷ്ടാഗുകളായി മുയങ്ങിയിട്ടുണ്ട് സൈബർ ലോകത്ത്. ഇവിടെയാണ് ഇന്നിന്റെ യുവതക്ക് നഷ്ടപ്പെട്ട പ്രതികരണ ശേഷിയെ സൈബർ ലോകം വീണ്ടെടുത്തത്.രാഷ്‌ട്രീയം,സിനിമ,മതം,സമൂഹം, അക്രമം, നീതി, വിധി,ഫാസിസം, അങ്ങനെ സർവ മേഖലയിലേക്കും ഒരു വിപ്ലവമായാണ് ഹാഷ് ടാഗുകൾ തിരി കൊളുത്തിയത്. അവസാനം ഫാസിസത്തിന്റെ ഇരകളായ ഗൗരി ലൻകേഷിന് വേണ്ടി 'ഞാൻ ഗൗരി ലങ്കേഷ്‌' എന്ന ഹാഷ്ടാഗ്.. അഖ്‌ലാഖിന് വേണ്ടി 'ബീഫ്..ഫെസ്റ്റ് 'എല്ലാം ഉടലെടുത്തത് സൈബർ ലോകത്തിലൂടെയാണ്.. ഇവിടെയാണ് പലപ്പോഴും സൈബർ ലോകത്തിന്റെ നല്ല മുഖങ്ങൾ കാണാൻ കഴിയുന്നത്. ഇതെ അവസരത്തിൽ സൈബർ മുഖങ്ങളെ വൃകൃതമാക്കാൻ ഇറങ്ങിയവരുമുണ്ട്. സൈബർ ലോകത്തെ ഭീതിയിലാഴ്ത്തി മൊബൈൽ വഴി പണം മോഷ്ടിക്കുന്ന വൈറസുകൾ ഇന്ത്യയിൽ പിടിമുറുക്കുന്നു. സാഫെകോപ്പി എന്ന ട്രോജൻ വിഭാഗത്തിൽപ്പെട്ടതാണ് ഈ വൈറസുകൾ. പ്രമുഖ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ കമ്പനിയായ കാസ്പർസ്‌കി ലാബ് ആണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്. മൊബൈൽ ഫോണിലെ വാലറ്റ് ആപ്പുകൾ, പേമെന്റ് ആപ്പുകൾ എന്നിവ വഴി ഉപഭോക്താക്കളുടെ പണം ചോർത്തുന്ന മാൽവേർ ആണ് സാഫെകോപ്പി. മൊബൈലിലെ ഓൺലൈൻ പേമെന്റ് ഇടപാടുകാരെയാണ് ഈ വൈറസ് ലക്ഷ്യമിടുന്നത്.പ്രമുഖ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ കമ്പനിയായ കാസ്പർസ്‌കി ലാബ് ആണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്. മൊബൈൽ ഫോണിലെ വാലറ്റ് ആപ്പുകൾ, പേമെന്റ് ആപ്പുകൾ എന്നിവ വഴി ഉപഭോക്താക്കളുടെ പണം ചോർത്തുന്ന മാൽവേർ ആണ് സാഫെകോപ്പി. മൊബൈലിലെ ഓൺലൈൻ പേമെന്റ് ഇടപാടുകാരെയാണ് ഈ വൈറസ് ലക്ഷ്യമിടുന്നത്.സൈബർ ലോകത്തിന്റെ ചതികൾ പലപ്പോഴും ജീവിതാവാസനത്തിലേക്ക് എത്തിച്ച കഥകളുണ്ട്. വാണിജ്യ മേഖലക്ക് സൈബർ ലോകം ഏറെ ഉപകാരപ്രദമായിട്ടുണ്ടെങ്കിലും വൈറസ് പോലെയുള്ള ആക്രമണങ്ങൾ പലപ്പോഴും മനുഷ്യർക്ക് അതിജയിക്കാനാവാത്ത പരാജയങ്ങളായിരുന്നു. ഏറെ കാലികപരമായി സൈബർ ലോകത്തെ വിശകലനം ചെയ്യപ്പെടുമ്പോൾ, സൈബർ ലോകം ഇന്ന് സാമൂഹിക മാധ്യമങ്ങളുടെയും ഗെയിംകളുടെയും കലവറ ആയി മാറിയിരിക്കുകയാണ്. അതിനാൽ തന്നെ നിരവധി കൗമാരക്കാർ സൈബർ ലോകത്തെ ഒരു വിനോദഉപാധി ആയാണ് കാണുന്നത്. അങ്ങനെ ഉള്ള ലോകത്തു കുറെ ആളുകളെ ആകർഷിക്കുകയും അവരെ മരണത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്ന ബ്ലൂ വെയ്ൽ ഗെയിം നമ്മുടെ കേരളത്തിലും പിടിമുറുക്കിയിരിക്കുന്നു...ഒരിക്കൽ അകപ്പെട്ടൽ പിന്നീടൊരു മോചനം ഇല്ല എന്നുള്ളതാണ് ഈ ഗെയിമിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്. 2014 ൽ റഷ്യയിൽ ഫിലിപ് ബുഡയ്ക്കിന് എന്ന മനഃശാസ്ത്ര വിദ്യാർത്ഥി രൂപം കൊടുത്ത ഒരു വിനാശകാരിയായ കൊടുങ്കാറ്റാണ് ഇന്ന് നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഒരു കുട്ടിയുടെ കൂടി മരണത്തിനു ഉത്തരവാദി എന്ന് സംശയിക്കപ്പെടുന്ന ഈ ഗെയിം. 50 ലെവലുകൾ ഉള്ള ഈ ഗെയിം സാമൂഹിക മാധ്യമങ്ങളിൽ വരുന്ന ലിങ്ക് വഴി ആണ് ആളുകളിൽ എത്തി ചേരുന്നത്. ആ ലിങ്ക് ഓപ്പൺ ആക്കി ഗെയിം തുടങ്ങിയാൽ ഗെയിം സെർവർ പറയുന്ന വെല്ലുവിളികൾ നടത്തി (ഒറ്റക്കിരുന്നു പ്രേത സിനിമകൾ കാണൽ തുടങ്ങി ആത്മഹത്യ വരെ) ചെയ്തു തെളിവുകൾ അവർക്ക് അയച്ചു കൊടുക്കുക എന്നതാണ് ഈ ഗെയിം ന്റെ രീതി. അല്ലാത്ത പക്ഷം ഗെയിം സെർവർ കളിക്കാരുടെ എല്ലാവിധ വിവരങ്ങളും ചോർത്തി എടുക്കുന്നു. വിവരങ്ങൾ വെച്ചു ഭീഷണി വരുന്നതോടെ മനസ്സില്ലാ മനസ്സോടെ കളിക്കുന്നവർ ഈ പ്രവർത്തികൾക്ക് വിധേയമാകുന്നു.കൗമാരക്കാരാണ് ഈ ഗെയിമിൽ ഏറ്റവും കൂടുതൽ ഇരയാക്കപ്പെടുന്നത് എന്നുള്ളതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. ഇതിനു പ്രധാനമായി രണ്ടു കാരണങ്ങൾ ആണു പറയുന്നത്. ഒന്നു വീട്ടിലും സുഹൃത്തുകൾക്കിടയിലും ഒറ്റക്കാക്കപ്പെടുന്ന അവസ്ഥ. രണ്ടാമതായി ചെയ്യരുത് എന്നു പറയുന്നത് ചെയ്തു കാണിക്കാൻ വെമ്പൽ കൊള്ളുന്ന അവരുടെ മനസ്സ്.ചുരുക്കത്തിൽ വിവര സാങ്കേതിക വിദ്യകൾ കാരണം ഒരു മുറിക്കുളിൽ ഒതുങ്ങിക്കൂടുകയും തന്മൂലം വ്യക്തിബന്ധങ്ങൾ കുറയുകയും ചെയ്തതാണ് ഈ ഒരവസ്ഥ കേരളത്തെയും പിടികൂടാൻ കാരണമായത്‌. ഈ ഗെയിം ന്റെ ദോഷഫലങ്ങളെ പറ്റി സമൂഹത്തെ ബോധവത്കരിക്കുകയും സൈബർ ലോകത്തേക്കാൾ വ്യക്തിബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുക എന്നുള്ളതാണ്‌ ഈ ഗെയിം ന്റെ വളർച്ച തടയാൻ ഉള്ള ഒരേ ഒരു മാർഗം.സൈബർ ലോകത്തിന്റെ ഏറ്റവും വലിയ പോരായ്മയായി ഇന്ന് ലോകം നോക്കിക്കാണുന്നത് ഇത്തരം ഗെയിമുകളും അഡ്വെഞ്ചർ ബ്ലോഗുകളുമാണ്.. പുതുതലമുറ സൈബർ ലോകത്തിന്റെ നന്മകളെ തിരിച്ചറിഞ്ഞു പുതു വിപ്ലവം സൃഷ്ടിക്കട്ടെ..


Comments

Post a Comment

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും