കോടതിയില്‍...

- അനഘ.ഇ






    1766/16 അശ്വതി എന്തെന്നില്ലാത്ത ആത്മവിശ്വാസത്തോടെ കോടതിയുടെ  പ്രതിക്കൂട്ടില്‍ ഒരു കുറ്റവാളിയായി കയറിനിന്നു. നാല് ചുമരുകളില്‍ ജില്ലാ മജിസ്ട്രേറ്റ് കോടതി എന്നെ തുറിച്ചു നോക്കി.
    എല്ലാവരുടെയും നോട്ടം എന്നിലേക്ക്...
ഞാന്‍ എന്താ ഫിലിം സ്റ്റാര്‍ ആയോ....?
    കൈയിലെ തൂവാലകൊണ്ട് ചിരിയെ അടക്കി... പുറകിലേക്ക് നോക്കി... പിന്നെ തൂവാലയുടെ ആവശ്യം വന്നില്ല.
    വക്കീല്‍ കുറ്റപത്രം വായിച്ചു കേള്‍പിച്ചു.
    കോടതി: "പ്രതി കുറ്റം സമ്മതിക്കയല്ലേ...?"
"അതെ" എന്ന് ഞാനും.
    അശ്രദ്ധയില്‍ വാഹനം ഓടിച്ചു വഴിയാത്രക്കാരനെ പരിക്കേല്‍പിച്ചത് കുറ്റകരമാണ്. ആയതിനാല്‍ കോടതി പിരിയുംവരെ കോടതി വളപ്പില്‍ നില്‍ക്കാന്‍ കോടതി വിധിച്ചു.
    സിനിമയില്‍  മാത്രം കണ്ട ചില ഭാഗങ്ങള്‍ ജീവിതത്തിലേക്ക് വന്നപ്പോള്‍ ചെറുചിരിയില്‍ ഞാന്‍ വരവേറ്റു.
   എനിക്ക് മുന്‍പേ ശിക്ഷ തുടങ്ങിയ ആഷിക്കിന് എന്‍റെ വരവ് സന്തോഷിപ്പിച്ചതായി തോന്നി. പക്ഷേ.... കോടതിയുടെ മറുവശത്ത് അച്ഛന്‍റെ നോട്ടം എന്നെ സങ്കടത്തിലാഴ്ത്തി.
    കോടതിക്കൂട്ടിലെ എന്‍റെ പ്രകടനം കാണാന്‍ കാത്തുനിന്ന അച്ഛന്‍റെ വിഭ്രാന്തി വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈപിടിച്ച് സ്റ്റേജില്‍ കയറ്റുമ്പോള്‍ കണ്ടതാണ്. പിന്നെ ഇതാ ഇപ്പോള്‍...
    ബെല്‍ മുഴങ്ങുമ്പോഴുള്ള വക്കീലിന്‍റെ വരവും, പീഡനവും, സ്വത്ത്‌ തര്‍ക്കവും, മണല്‍ മാഫിയയും... തട്ടിപ്പും വെട്ടിപ്പും... സര്‍വ്വസാധാരണയാണെന്ന് തിരിച്ചറിവ് അഞ്ച് മണിയില്‍ എത്തിച്ചു.
    "ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്"  എന്നാ വാചകം ഒരിക്കല്‍ കൂടി ലംഘിക്കപ്പെട്ടു... ഇവിടെയും...

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും