ഇന്നലെ രാത്രി

- റസീം



പാട്ട് പാടലെനിക്ക്
മോഹമായിരുന്നു..
ചിന്തിച്ച് ചിന്തിച്ച്
ഇന്നലെ രാത്രി
ഞാനുമൊരു പാട്ടു പാടി..
രാഗം ശ്രദ്ധിച്ച് പിച്ച് നോക്കി
ശ്രുതിയൊപ്പിച്ച് താളം പിടിച്ച്
ശബ്ദം കൂട്ടി ഞാനും പാടി.!!

അടുത്തിരുന്നവൻ 
ചെവിയും പൊത്തി എണീറ്റിരുന്നു.
ചുമരിലിരുന്ന് പല്ലി ചിലച്ചു,
സമീപത്തു കൂടെ
പതിവില്ലാത്തൊരു കൂറ
എന്നെ നോക്കി പാഞ്ഞു.
പുറത്തെ ചാറ്റൽ മഴക്ക്
ശക്തി കൂടി..
അകത്തെ ഫാനിനെന്തോ
ഇളക്കം പോലെ..
അന്തരീക്ഷമെനിക്ക്
താക്കീത് തന്നു..
ഞാൻ നിർത്തി,
എല്ലാമെല്ലാം..
 

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും