മീശപുലിമല
- സമീർ എം.എം
മേഘങ്ങൾ മലകളെ പുൽകി മടിത്തട്ടിൽ ഉറങ്ങുന്നത് കാണണോ? .. കോട മഞ്ഞിന്റെ കാതിൽ ഇളം കാറ്റു പറയുന്ന കിന്നാരം കേൾക്കണോ ? തലയ്ക്കു മുകളിൽ ഉദിക്കുന്ന സൂര്യന്റെ ഉദയം തലയ്ക്കു നേരെ കാണാനോ .. എങ്കിൽ അവിടെ പോകാം ... പക്ഷേ കാഴ്ച്ചയുടെ വിസ്മയം തീർക്കുന്ന പ്രകൃതിയിടെ ആ ഉയരങ്ങളിൽ ചെല്ലാൻ അല്പം കഷ്ട്ടപെടണം ..കിതച്ചും വിയർത്തും തണുത്തും കാലുകൾ വിറച്ചും ചെല്ലണം അവിടത്തേക്ക്.. കുത്തനേ ഉള്ള കയറ്റവും കുഴി പോലെ ഉള്ള ഇറക്കങ്ങളും താണ്ടി കുന്നിൻ മുകളിൽ ചെന്നാൽ കാണാം .. ഒരു പക്ഷേ ജീവിതത്തിൽ എന്നും ഓർമയിൽ സൂക്ഷിക്കുന്നതും രണ്ടാമത് ഒരു വട്ടം കൂടി പോകാൻ ആഗ്രഹിക്കാത്തതും ആയ ഒരിടം . ഒരു ഭക്ഷണവും വെള്ളവും കുടിക്കാതെ മല കയറിയറ അനുഭവം വച്ച് പറയട്ടെ ..പച്ച വെള്ളത്തിനു പോലും നല്ല രുചിയാണ് കരുതൽ വേണം എല്ലാ കാര്യത്തിലും അല്ലെങ്കിൽ തളർത്തി കളയും ...മനസിന്റെ വാശി അനുസരിച്ചു ഒന്നുകിൽ മുകളിൽ ചെല്ലാം അല്ലെങ്കിൽ പാതി വച്ച് പിന്മാറാം .. കാഴ്ചകൾ കൊണ്ട് മനസ് നിറയ്ക്കാൻ സഹായിച്ച ന്റെ സുഹൃത്തുക്കൾക്ക് ഒരു പാട് നന്ദി .മീശ പുലി മല പറഞ്ഞ പാഠം ഇതാണ് "നില നിൽക്കുന്ന വിജയങ്ങളിലേക്കു എത്താൻ കഠിനമായ പാതയാണ് ഉള്ളത് .. ചെറിയ ചെറിയ ചുവടു വെയ്പുകൾ ആണ് നല്ലതു ..അവസാന വിജയം നൽകുന്ന വലിയ ചുവടു വെയ്പ്പിനെക്കാൾ മനോഹരമാണ് തളർന്നു എന്ന് തോന്നുമ്പോളും മുന്നോട്ടു വെയ്ക്കുന്ന ചെറിയ ചുവടുകൾ"
Comments
Post a Comment