വല്ല്യുമ്മ
- റസീം
വീട്ടിലെ പൂച്ച ഇത്തവണയും
മൂന്ന് പെറ്റു..
പേറെടുപ്പിന്റന്ന് ഇത്തവണ
പതിവു കാര്യങ്ങളൊന്നും
ഉണ്ടായില്ല.
ചായ്പ്പിൽ നിന്നും
ഇപ്പോഴും അവറ്റകളുടെ
കരച്ചില് കേൾക്കുന്നുണ്ട്.
എന്റുമ്മാമ്മയില്ലാത്ത
ആദ്യ പേറാണത്രേ ഇത്.
പരിപാലിക്കാനാളില്ലാത്തതിന്റെ
വേവലാതി തള്ളപ്പൂച്ചക്കുണ്ട്.
അമ്മൂമ്മയുടെ മരണത്തോടെ
അനാഥരായത്
ഞങ്ങൾ മക്കൾ
മാത്രമല്ല..,
തൊടിയിലെ വാഴയും
പൂളയും കുഴഞ്ഞ് വീണു..
ചേമ്പും ചേനയും തണ്ടൊടിഞ്ഞു..
അന്നം കിട്ടാതെ കോഴിക്കുഞ്ഞുങ്ങൾക്ക്
വാട്ടം പിടിച്ചിരിക്കുന്നു..
പ്ലാവില കിട്ടാതെ ആട്ടിൻ കുട്ടി
കരച്ചിലോട് കരച്ചിലാണ്..
ഇന്ന് ഉമ്മാമ്മയില്ലാത്ത വീട്.,
നഷ്ടങ്ങളുടെ കഥ പറയുകയാണ്..
Comments
Post a Comment