ബഷീർ ഓർമ്മകളുടെ ദിനം

ഉബൈദ് കൂരിക്കാടൻ


'എടേ, എന്റെ പക്കല് തേനില് മുക്കിയ ഒരു ആറ്റംബോംബുണ്ട്!'

 'എന്താണത്?

''എന്റെ ഭാര്യ!'നിനക്കറിയാമോ?
 ഇവളുടെപക്കല് ഒരു ഭയങ്കര കഠാരിയുണ്ട്. ഞാന് മോഹഭംഗത്തില് കഴിയുകയാണ് !'

'എന്തു മോഹഭംഗം?
 'എനിക്കു സുന്ദരികളായ സ്ത്രീകളെക്കൊണ്ട് ഒരു തോട്ടം നിര്മ്മിക്കാന് അഗ്രഹമുണ്ടായിരുന്നു.!

'എന്നുവച്ചാല് ?'

'ഹരം . പക്ഷേ, വേറൊരു സ്ത്രീയെ ആഗ്രഹത്തോടെ നോക്കിയാല്‍  ഇവള് എന്നെ  കൊന്നുകളയും!


അനുഭവങ്ങളുടെ ചൂരും ചൂടും താങ്ങിനില്ക്കുന്ന വൈക്കം മുഹമ്മദ് ബഷിറിന്റെ ഏഴുകഥകളിലെ 
(ചിരിക്കുന്നമരപ്പാവ)
''ഭാര്യയെ കട്ടുകൊണ്ടുപോകാന് ആളെ അവശ്യമുണ്ട്'' എന്നതില വരി....

ഏറ്റവും സ്വാധീനം ചെലുത്തിയ എഴുത്ത് ആരുടേതെന്ന് ചോദിച്ചാല് ബേപ്പൂര് സുല്ത്താന്റെ  പേര് 
മാത്രമേ എനിക്ക് ആദ്യം വരു... 

അതിസാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള ഹാസ്യാത്മകമായ രചനകള് വായനക്കാരനെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്തു.

 മലയാള സാഹിത്യം ബഷീറില് നിന്നും വായിച്ചു തുടങ്ങിയാല് പിന്നീട് ആരും അതിനെ പ്രണയിക്കുമെന്നാണ് വിലയിരുത്തല്. ഞാനും അങ്ങ് പ്രണയിച്ചു....

എന്താ  വരി ഒന്ന് നോക്യ....

''ലോകത്ത് യുദ്ധം ഇല്ലാതാവണമെങ്കിൽ ,സ്ത്രീ പുരുഷ ജാതി മത ഭേതമന്യേ സർവർക്കും പരമ രസികൻ വരട്ടു ചൊറി വരണം .ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാൾ സമാധാനപൂർണ്ണമായ ഒരാനന്ദവും ലോകത്ത് വേറെയില്ല" 

ഇടയ്ക്കൊക്കെ  സമകാലിക ജീവിതത്തില് ബാധിച്ചിരിക്കുന്ന ജീര്ണതകളെ ചൂണ്ടികാണിച്ചു അവരുടെ ഭാഷ.....
എനിക്ക് ഇഷ്ട്ടമാണ് അവരുടെ ഭാഷ.....


Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും