വിശ്വവിഖ്യാതമായ മൂക്ക്
- ഷാഫി തരിയേരി
ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ കഥകളിൽ പെട്ടതാണ് വിശ്വവിഖ്യാതമായ മൂക്ക്. ഓരോ പുസ്തകത്തിനും കഥയ്ക്കും പ്രത്യേകം യോജ്യമായ ഭാഷകളും ശൈലികളും ഉപയോഗിച്ചത് കാരണമാണ് ബഷീർ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കുന്നത്. ബഷീറിൻറെ ആഖ്യാന രീതിയുടെ ശൈലി മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും നേടിയിട്ടില്ല , വായനക്കാരനെ ഏതിടവഴിയിലേകും കൂട്ടിക്കൊണ്ടു പോകാൻ കഴിയുന്ന കഴിവുകൾ ബഷീറിൽ ഒന്നിക്കുന്നു എന്ന് എം എൻ വിജയൻറെ വാക്ക് അദ്ദേഹത്തിൻറെ കഴിവുകളെ എടുത്തുകാണിക്കുന്നു.
സമൂഹത്തിലെ പൊള്ളത്തരങ്ങളെ എടുത്തു കാണിക്കാനും നവ മാധ്യമ സംസ്കാരത്തെ ഒന്നടങ്കം പരിഹസിക്കാനുമാണ് ബഷീർ വിശ്വവിഖ്യാതമായ മൂക്ക് എന്ന കൃതിയെ ഉപയോഗിച്ചിരിക്കുന്നത്.
ഒരു വലിയ മൂക്കിന്റെ യഥാർത്ഥ്യ ചരിത്രമാണ് ആണ് ഈ കൃതിയിൽ പ്രതിപാദിക്കുന്നത് കുശിനി പണിക്കാരനാണ് കഥയിലെ നായകൻ. നായകന് എഴുതാനോ വായിക്കാനോ അറിയില്ല, കുശിനി പണി ചെയ്യുക, ഉറങ്ങുക, വീണ്ടും കുശിനി പണി ചെയ്യുക,എന്നിവയാണ് നായകന്റെ ജോലികൾ പക്ഷേ ഇരുപത്തിനാലാമത്തെ വയസ്സിൽ മഹാത്ഭുതം സംഭവിക്കുകയാണ്
വേറൊന്നുമല്ല ദിവസം കഴിയും തോറും നായകന്റെ മൂക്കിന് നീളം വെക്കാൻ തുടങ്ങി അവസാനം പൊക്കിൾ വരെ അത് നീണ്ടു, തുടർന്ന് ജോലിയിൽ നിന്നും പിരിച്ചു വിട്ടു, അങ്ങനെ നായകന് മൂക്കൻ എന്ന പേര് വീണു, മൂക്കന്റ മൂക്ക് കാണാൻ വേണ്ടി രാപ്പകൽ മുഴുവനും ആളുകളുടെ ബഹളവും തുടങ്ങി.അങ്ങനെ മൂക്കന്റെ അമ്മ മകനെ കാണാൻ ഫീസ് നിശ്ചയിച്ചു ദിനംപ്രതി ഫീസ് വർദ്ധിച്ചു അങ്ങനെ ആറു കൊല്ലം കൊണ്ട് കുശുണി പണിക്കാരൻ ലക്ഷ പ്രഭുവായി,വലിയ മന്ദിരം പണിതു രണ്ടു സുന്ദരികളായ സെക്രട്ടറി കൾ ഉണ്ടായി,
ലോകത്ത് എന്തൊക്കെ സംഭവിക്കുന്നു അതിനൊക്കെ മൂക്കൻ അഭിപ്രായങ്ങൾ പറയാൻ തുടങ്ങി അഭിപ്രായം പറയാത്ത സംഭവം വളരെ നിസ്സാരമായി ജനങ്ങൾ കണ്ടു . അങ്ങനെ മൂക്കനെ കയ്യിലെടുക്കാൻ ഗവൺമെന്റ് ശ്രമം തുടങ്ങി "നാസിക പ്രമുഖൻ" എന്ന ബഹുമതിയും മെഡലും നൽകി മാത്രമല്ല ഭരണപക്ഷ പാർട്ടി അദ്ദേഹത്തെ തങ്ങളുടെ പാർട്ടിയിൽ ചേർത്തു ഇത് തടയാൻ എതിർ പാർട്ടികൾ മൂക്കന്റ മൂക്ക് ഒറിജിനല്ല റബ്ബർ മൂക്കാണ് എന്ന് പ്രസ്താവിച്ചു, തുടർന്ന് ഗവൺമെന്റിനെതിരെ എതിർ പാർട്ടികൾ വൻ ലഹളകൾ നടത്തി അങ്ങനെ മൂക്കൻ അറസ്റ്റിലായി.
അങ്ങനെ മൂക്കന്റെ പരസ്യ വിചാരണക്കായി 48 രാജ്യങ്ങളുടെ പ്രതിനിധികളായി വിദഗ്ധ ഡോക്ടർമാർ മൂക്കന്റ മൂക്ക് പരിശോധിക്കാൻ വന്നു അതിൽ ഒരു ഡോക്ടർ മൊട്ടുസൂചി കൊണ്ട് മൂക്കന്റ മൂക്കിൻ തുമ്പത്ത് കുത്തി, അപ്പോഴതാ ചുവന്ന ഒരു തുള്ളി പരിശുദ്ധ ചോര. മൂക്ക് റബ്ബർ മൂക്കല്ല ഒറിജിനൽ ആണ് എന്ന് ഡോക്ടർ പ്രഖ്യാപിച്ചു. അങ്ങനെ ജനകീയ പാർട്ടി ആർത്ത് വിളിച്ചു,.....സഖാവ് മൂക്കൻ സിന്ദാബാദ്... തുടർന്ന് രാജ്യത്തിന്റെ പ്രസിഡന്റ് സഖാവ് മൂക്കനെ "മൂക്കശ്രീ" എന്ന ബഹുമതിയോടെ പാർലമെന്റിലേക്ക് നോമിനേറ്റ് ചെയ്തു. അങ്ങനെ മൂക്കശ്രീ മൂക്കൻ എം പി ആയി, ദിവസം കഴിയുന്തോറും മൂക്കൻ ലോകം മുഴുവൻ അറിയപ്പെടാൻ തുടങ്ങി.
ഈ കൃതി സമൂഹത്തോടുള്ള ഒന്നാന്തരം പരിഹാസമാണ് നിറച്ചിരിക്കുന്നത്. ഏതെങ്കിലും കഴിവോ സിദ്ധിയോ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് എങ്ങനെ പ്രമുഖൻ ആവാം എന്ന് ബഷീർ കാണിച്ചുതരുന്നു. വിശ്വവിഖ്യാതമായ മൂക്ക്, നീതിന്യായം ,പഴയ ഒരു കൊച്ചു പ്രേമകഥ എന്നീ മൂന്ന് കൃതികളുടെ സമാഹാരമാണ് ബഷീറിൻറെ ഈ പുസ്തകം
Comments
Post a Comment