മർത്യൻ
- ഇർഷാദ് ഇ.കെ
നിർവച നങ്ങൾക്കൊടുവിലും നിർവചിക്കാനാവാത്ത സത്യമല്ലേ മനുഷ്യാ നിൻ മനസ്സ് .....
അറിയില്ല നിനക്ക് നീ ആരാണെന്ന്
അറിയില്ല എനിക്ക് ഞാൻ ആരാണെന്ന് ...
ലക്ഷ്യം മറന്നു പോയ കിടാവോ ..
ലക്ഷ്യം മറപ്പിക്കുവിൻ പിശാചോ ..
അറിയണം നീ നിൻ കൈ തൊട്ട ദൈവത്തെ ...
വെടിയണം നീ നിൻ ദൂരെ കെട്ട കിനാക്കളെ ...
വാഴണം ഭൂമിയിൽ ഒറ്റ മേൽക്കൂരയിൽ ...
കൈ തൊഴാം നാഥനെ നിൻ മനോ ചിന്തയിൽ ....!!
Comments
Post a Comment