താളുകൾ പറഞ്ഞത്

-നൗപി നൗഫീറ



കണ്ണു പൊത്തി
നടു കുനിച്ച്
പതിഞ്ഞ സ്വരത്തിൽ
എഴുതിഒതുങ്ങിയ തൂലികയ്ക്കും
പുടവയണിയിച്ചു, പൂമാല ചാർത്തി.
ഉൾക്കണ്ണു തുറന്ന്
പുരികം വളച്ച്,
നഗ്നസത്യങ്ങളോടു ഒച്ചവെച്ച ചില ഒറ്റപ്പെട്ട തൂലികത്തുമ്പുകളെ മാത്രം
ഒതുക്കലുകളുടെ ചങ്ങലപ്പാടുകൾ കൊണ്ട്
വരിഞ്ഞു മുറുക്കുകയായിരുന്നു
ഒറ്റയാന്മാരെല്ലാം ഭ്രാന്തന്മാരായിപ്പോകുന്ന കാലമാണത്രെയിത്
..

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും