പിഞ്ഞാണ പാത്രം
- സഈദ് എം വലിയ പറമ്പ
ആയുസ്സിൻ അര പാത്രം ഉണ്ടു ഞാൻ
കരിഞ്ഞതും കരിച്ചതും
പൊരിഞ്ഞതും പൊരിച്ചതും
വേവിച്ചതും വേവാത്തതും പാതി വെന്തതും
ഉപ്പും പുളിയും മധുരവും ചാലിച്ചതും...
ഇനി എത്ര നാൾ
കരിഞ്ഞതും കരിച്ചതും
പൊരിഞ്ഞതും പൊരിച്ചതും
ഉപ്പും പുളിയും മധുരവും ചാലിച്ചതും
വേവിച്ചതും വേവാത്തതും പാതി വെന്തതും
ഇങ്ങനെ ഉണ്ണും ഞാൻ
ഈ പിഞ്ഞാണ പാത്രത്തിൽ......
Comments
Post a Comment