മനുഷ്യർ സ്വാർത്ഥരാണ്!

- ഷാനിഫ് ഷാനു


പാതിരാവിന്‍റെ ഇരുളിലും
പകലിന്‍റെ വെളിച്ചത്തിനും
ആർത്തിരമ്പുന്ന തിരമാലകൾക്കും
ആക്രോശിക്കുന്ന മനുഷ്യർക്കുമുണ്ടൊരു
ജീവിതം.... 

ഇരുളിനെ കൂട്ടുകാരനാക്കി, കാറ്റിനെ
കൂടെ കൂട്ടി പാതിരാവ് ഉല്ലസിക്കുന്നു... 
വെളിച്ചത്തെ മുൻനിർത്തി, പച്ചപ്പിനെ
കടിഞ്ഞാണാക്കി പകൽ ആഘോഷിക്കുന്നു... 
പരന്നു കിടക്കുന്ന വെള്ളത്തിനടിയിൽ ആശ്രയിക്കുന്ന ജീവജാലങ്ങളെ
ഓർത്ത് കടൽ നങ്കൂരമിടുന്നു... 
നിദ്രയിൽ ജീവിതം മറന്നു പോയ
കൂട്ടാളികൾക്ക് നാദം നൽകി കുയിലുണർത്തുന്നു... 
ഇതൊന്നുമറിയാതെ.. 
ആക്രോശവും പകയും വേദമാക്കി
സങ്കടവും ദേഷ്യവും മുദ്രയാക്കി
ജീവിക്കുന്നു ഈ മനുഷ്യജന്മം.. 

ഉല്ലസിക്കുന്ന പ്രകൃതിയെ കാണുന്നില്ലേ.. 
സന്തോഷിക്കുന്ന ഭൌമത്തെ കാണുന്നില്ലേ... 

അതെ... മനുഷ്യർ സ്വാർത്ഥരാണ്!
സ്വാർത്ഥമെന്ന അന്തതയുടെ ലോകത്ത്
അജ്ഞത പ്രാപിച്ചവർ...

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും