രക്ഷകന്‍

- FAS


കത്തിജ്വലിക്കുന്ന സൂര്യനു കീഴെ
തളര്‍ന്നു കിടക്കുന്ന മര്‍ത്യനുവേണ്ടി ശബ്ദിക്കാന്‍
കുളിരുകോരുന്ന കല്‍ചുമരുകള്‍ക്കിടയി-
ലിരുന്ന്, ചെമന്ന മാഷിയില്‍ മുക്കിയ
തൂലിക കൊണ്ട് കടലാസിന്‍ പരപ്പില്‍ 
നാലക്ഷരം കോറും മനുഷ്യരല്ലോ, കാല-
ത്തിനൊപ്പം തളര്‍ന്നു കിടക്കുന്ന
മര്‍ത്യന്‍റെ രക്ഷകന്‍! എന്നാരോ പറഞ്ഞു-
പരത്തിയതിന്നു നേരാകുന്നുവോ?

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും