രൂപാന്തരം
- FAS
കഥ ചൊല്ലാനൊരു മുത്തശ്ശിയുണ്ട്
പ്രായം വളർന്നപ്പൊ
കഥവേണ്ടാത്തൊരു കൊച്ചുമോനും.
കൂട്ടായ് പുസ്തകം നൽകാനൊരച്ചനും
പുസ്തകം
കൈതൊടാത്തൊരു കുഞ്ഞുമോനും.
അന്തിച്ചർച്ചയിൽ ചായപിട്യയിൽ
പരിതപിച്ചവർ,
മരിച്ചീടുമീ വായനയൊക്കെയും,
ചിതലരിക്കുമീ പുസ്തകങ്ങളും.
പന്തുതട്ടാനിറങ്ങി വിയർത്തവർ
അയച്ചീടുന്നു
പുസ്തകം ഡിജിറ്റലായ് തന്നെ.
വെള്ളം കുടിക്കവെ കൂട്ടായ് ചൊന്നവർ
മരിച്ചീടുകില്ലീ വായനകള്; എന്നാൽ,
മാറ്റിടും തൻ രൂപവും ഭാവവും
Comments
Post a Comment