എനിക്കെന്റെ ഇരുട്ടിനെ തിരിച്ചു തരൂ ..



-നൗപി നൗഫീറ


ഒലിച്ചു പോയ കണ്ണുകളുടെ ശവം സൂക്ഷിപ്പുകാരിയായിരുന്നു...
ഓട്ട വീണ ആത്മാവിന്റെ ഇരുട്ടിലേക്കിടിച്ചു കയറി,
നിറം മങ്ങിപ്പോയ ചെമ്പു വളയങ്ങളെ ഖനനം ചെയ്തെടുത്ത ഇടിമിന്നലിനൊപ്പം
കനൽ നോട്ടങ്ങളെ ഛർദിച്ചു തുപ്പിയ നിർവികാരതയുടെ കുടി വെപ്പുകാരിയായിരുന്നു...
ഒടുക്കം..
ബർമുഡ ട്രയാങ്കിൾ തേടിപ്പോയ ഒരു പറ്റം കൂട്ടിവെക്കലുകളുടെ മരിച്ച ശേഷിപ്പുകളിൽ തിരശീലയിട്ട പരിണാമം..
ഒലിച്ചു പോയ കണ്ണുകളുടേത് ഒരു നിർബന്ധിത ആത്മഹത്യയായിരുന്നത്രെ...

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും