അന്ധമായ പുതുലോക ധൃതിയില്‍ എല്ലാം ചെറുതായിത്തീരുന്നത് പോലെ...

- സിദ്ധീഖ് അബ്ദുല്ല സന്തോഷ് നഗര്‍



 പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഹൈസ്‌കൂള്‍ പിള്ളേരെയും അവരുടെ പഠനങ്ങളും കാണുമ്പോള്‍ ഭയത്തോടെ നോക്കി കണ്ടിരുന്നു കാലം അതും പിന്നിട്ട് ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ നിസാരമായി തോന്നിത്തുടങ്ങി  ജീവിതം. അന്നേരം പ്രൈമറി ക്ലാസിനെ നോക്കി പിള്ളേരെന്ന ഭാവമായി മാറി.. എന്നാല്‍ പ്ലസ്ടുവിലെ വിദ്യാര്‍ത്ഥികളെ ഭയപ്പാടോടെ നോക്കി കാണാന്‍ തുടങ്ങി.. പത്താം ക്ലാസ് പഠനവും കഴിഞ്ഞ് ഹൈയര്‍ സെക്കന്ററിയിലെത്തിയപ്പോള്‍ ഹൈസ്‌കൂളിലെ മല്ലന്മാരെയൊക്കെ പിള്ളേരായി കണ്ടുതുടങ്ങി, പക്ഷെ കോളേജുകളെ നോക്കി പഴയ പേടിയും ആകാംഷയും വീണ്ടും ഉടലെടുത്തു. കോളേജില്‍ പോയപ്പോള്‍ പ്ലസ്ടുവൊക്കെ പിള്ളേരെ കളിയുള്ള ചെറിയ ക്ലാസായി മാറി..
കോളേജില്‍ പഠിക്കുമ്പോള്‍ ജോലി ചെയ്യുന്നവരെയൊക്കെ ഉന്നതിയില്‍ കണ്ടു തുടങ്ങിരുന്നു, കോളേജും കഴിഞ്ഞൊരു ജോലി സമ്പാദിച്ചപ്പോള്‍ കോളേജില്‍ പഠിക്കുന്നവരൊക്കെ വെറും പിള്ളേരായി മാറി..

മനുഷ്യൻ ഇങ്ങനെയാണ് അറിവും അനുഭവും കൂടുംന്തോറും മാനസികമായി ഉന്നതിയില്‍ എത്തപ്പെടുന്നു.. പലഘട്ടങ്ങളിലായി സ്വായത്തമാക്കുന്ന ഓരോ അറിവുമാണ് തുടര്‍ന്നുള്ള ജീവിതത്തില്‍ വ്യക്തികളുടെ സ്ഥാനവും പുരോഗതിയും നിശ്ചയിക്കുന്നത്.

ഇനി ഇന്നത്തെ ലോകാവസ്ഥയെ പരിശോധിക്കാം.. ഒരു ദിവസം ഒരു കോഴിയില്‍ ഭക്ഷണം ഉണ്ടാക്കിയിരുന്ന ഹോട്ടലുകള്‍ ഒരാള്‍ക്ക് ഒരു കോഴി എന്ന തരത്തിലേക്ക് മാറി.. ജീവിതം മാറ്റിമറിക്കുന്ന സോഷ്യല്‍ മീഡിയയില്‍ സമയത്തിന്റെ മുക്കാലും നിക്ഷേപിച്ചു തുടങ്ങി. വാട്സാപ്പില്‍ ആറു മാസത്തിലൊരിക്കല്‍ മാറ്റിയിരുന്ന പ്രൊഫൈല്‍ ഫോട്ടോ ഇന്ന് ദിനേന മാറ്റിയാലും ബാക്കി തന്നെയാണ്.. അതും പോരാഞ്ഞിട്ട് സ്റ്റാറ്റസ് പ്രക്രിയയില്‍ വരെ എത്തി കാര്യങ്ങള്‍ കൊല്ലത്തില്‍ ഉണ്ടായിരുന്ന പരിപാടികള്‍ നാള്‍ക്കുനാള്‍ നടക്കാന്‍ തുടങ്ങി ഒരു പരിപാടിക്ക് ഒരു ദിവസത്തെ ആയുസ് അതിനുതങ്ങും വിധം സ്റ്റാറ്റസ് സെറ്റപ്പും..
വല്ലാത്തൊരു വേഗതയുള്ള ലോകത്താണ് ഇന്നത്തെ മനുഷ്യര്‍...

ബുദ്ധിയുള്ള ജീവിയാണല്ലൊ മനുഷ്യര്‍ പക്ഷെ വിവേകമെന്നുള്ളത് മൃഗങ്ങളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തമാക്കുന്ന ഒന്നാണ്.. നല്ലതേത് ചീത്തയേത്, ചെയ്യേണ്ടതേത് ചെയ്യാന്‍ പാടില്ലാത്തത് ഏതെന്നുമുള്ള വകതരിവെങ്കിലും ഈ പുരോഗതി പ്രാപിഞ്ച യുഗത്തിലെങ്കിലും മനുഷ്യന്‍ ചിന്തിക്കാത്തതൊരതിശയം തന്നെ.. ബ്ലൂ വെയില്‍ വിനോദത്തില്‍ ജീവന്‍ വെടിയാന്‍ തയ്യാറാകുന്ന മനുഷ്യര്‍, നീചനായ സ്വയം പ്രഖ്യാപിത ആള്‍ ദൈവത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞത് നാല്‍പതോളം പച്ച മനുഷ്യര്‍..
ജാതി, വസ്ത്രം, ഭക്ഷണം ഇതൊക്കെ പറഞ്ഞ് തല്ലിക്കൊല്ലുന്നൊരു ആധുനിക ലോകം.
കിട്ടിയ പണം ഇരട്ടിപ്പിക്കാനൊരു പരക്കം പാച്ചില്‍ ആപേക്ഷിത ദാരിദ്ര്യത്തില്‍ യഥാര്‍ത്ഥ ദാരിദ്ര്യം അറിയാത്ത ലോകര്‍..
 എല്ലാം തിരക്കിലാണ് വാഹനം ജോലി ആഘോഷം കലാ കായികം തുടങ്ങി നാനോ ടെക്നോളജിയില്‍ പ്രപഞ്ചത്തില്‍ മാനുഷിക പരിഗണന നല്‍കാത്തൊരു ആഗോള ജനതയായി മാറി. ആത്മാര്‍ത്ഥതയും അനുകമ്പയും എഴുത്തില്‍ മാത്രം ഒതുക്കലാണ് പുതിയ പ്രവര്‍ത്തന സിദ്ധാന്തം..

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും