അസ്വസ്ഥത

- എ.കെ എതിർത്തോട്


അയാൾ ആകെ അസ്വസ്ഥനായി. എത്ര ശ്രമിച്ചിട്ടും ഒന്നും വരുന്നില്ല. മുഖമുയർത്തി ചുറ്റുപാടിലേക്ക് അയാൾ മുഖമോടിച്ചു. അടുത്തിരുന്നത് ആരാണെന്ന് പോലും മനസ്സിലായില്ല. ഇവിടെ ഇരിക്കുമ്പോൾ അടുത്തുണ്ടായിരുന്ന ആൾ തന്നെയാണോ ഇപ്പോഴും അടുത്തുള്ളത്, അയാൾക്കൊന്നും ഓർമ കിട്ടിയില്ല. അയാൾ തല ചൊറിഞ്ഞു കൊണ്ട് എഴുന്നേറ്റു. ചുറ്റുമുള്ളവർ തല താഴ്ത്തി കൊണ്ട് തന്നെയിരിക്കുന്നത് അയാൾ കുറച്ചു സമയം നോക്കി നിന്നു. പലരും മുഖം മെല്ലെ ഉയർത്താൻ തുടങ്ങി. അയാൾ വീണ്ടും മൊബൈലിലേക്ക് നോക്കി. ' ആരും പേടിക്കേണ്ട, വാട്ട്സ്ആപ് സെർവർ ഡൗൺ ആയതാണ്.അരമണിക്കൂറിനുള്ളിൽ എല്ലാം ശരിയാകും ' മെസ്സേജ് കണ്ടതും അയാൾ സന്തോഷത്തോടെ ചിരിക്കാൻ ശ്രമിച്ചു. അപ്പോഴും അടുത്തുണ്ടായിരുന്ന ചെറുപ്പക്കാരൻ മൊബൈൽ സ്ക്രീനുമായി യുദ്ധത്തിലായിരുന്നു

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും