Posts

Showing posts from 2020

മൗനത്തിന് മുഖങ്ങളേറെയാണ്...

Image
-എ.ആർ ഷാക്കിർ മുഹമ്മദ്‌   മൗനത്തിന് മുഖങ്ങളേറെയാണ് ചില മൗനങ്ങള്‍  ആശ്വാസത്തുരുത്തുകള്‍! ചില മൗനങ്ങള്‍ക്ക്  സമ്മതത്തിന്റെ മന്ദസ്മിത ചാരുതയാണ്.  ചില മൗനങ്ങള്‍  മതിലുകള്‍ പണിയുന്ന നിസ്സഹായതയുടേതാവാം. ചിലതാകട്ടെ കാപട്യത്തിന്റെ  കറുത്ത മുഖാവരണിയും  ചിലപ്പോള്‍ മൗനം നമ്മോട്  ഉച്ചത്തില്‍ ആജ്ഞാപിക്കുന്നുണ്ടാവാം...!

ഞാനൊരു കർഷകൻ...

Image
_ഫസലുറഹ്മാൻ  വെയിൽ കുടചൂടിയ പാടത്ത് ഒട്ടിയ വയറും  ഇറ്റിവീണ കണ്ണീരും ഒന്നേ പറഞ്ഞുള്ളൂ.... ഞാനൊരു കർഷകൻ... ചേറാണെനിക്ക് മൈലാഞ്ചി വിയർപ്പാണെന്റെ അത്തറ്... നട്ടുനനച്ചില്ലെങ്കിലും ചവിട്ടിമെതിക്കരുത് ഞാൻ നിന്നെ ഊട്ടിയ കർഷകൻ...!

വിജയത്തിലൂടെ കൈവരിക്കുന്നതല്ല ശക്തി...

Image
_നംഷീദ് ഇടനീർ വിജയത്തിലൂടെ കൈവരുന്നതല്ല ശക്തി. നിങ്ങളുടെ പ്രശ്നങ്ങളാണ് നിങ്ങളുടെ ശക്തിയെ രൂപീകരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിൽ സ്വയം അടിയറവു പറയില്ലെന്ന് നിങ്ങൾ തീരുമാനിച്ചാൽ അതാണ് ശക്തി...!

അന്നം തരുന്ന കൈകൾ തളരാതെ നോക്കണം...

Image
-ഷാമിൽ പാലക്കാട്‌  അന്നം തരുന്ന കൈകൾ തളരാതെ നോക്കണം മുക്കി കളയരുത് ചിരി ചാലഞ്ചിൽ... കരുത്തേകാൻ കൂടെ നിൽക്കാം... ആ കൈകളിൽ ചളിയും ചേറും പുരണ്ടത് ഒരു രാജ്യത്തെ ഊട്ടനായിരുന്നു...!
Image
- നംഷീദ് ഇടനീർ കരഞ്ഞു കൊണ്ട് ഭൂമിയിലേക്ക് വീണ നമുക്ക് ചിരിച്ചു കൊണ്ട് ഈ ദുനിയാവിൽ നിന്ന് മടങ്ങാൻ കഴിഞ്ഞാൽ അത് നമ്മുടെ കർമ്മ ഫലത്തിന് കിട്ടുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കുക്കും...!

എല്ലാവർക്കും അവരുടേതായ വിലയുണ്ട്...

Image
- ഷാനി  ഒരാളെയും അവഗണിക്കരുത്  നിങ്ങളുടെ പിറകെ നടക്കുന്നത് കൊണ്ട് നിങ്ങൾക്ക് അവർ ഒന്നുമല്ലായിരിക്കാം പക്ഷെ അവരുടെ വില മനസ്സിലാക്കുന്ന ഒരുപാട് പേർ അവർക്ക് പിന്നാലെയുണ്ട് മനസ്സിലാക്കുക എല്ലാവർക്കും അവരുടേതായ വില ഈ സമൂഹത്തിലുണ്ട്...!

നമ്മൾ ഒരാളെ വിശ്വസിക്കേണ്ടത് മറ്റൊരാളിൽ നിന്നല്ല...

Image
-നംഷീദ് ഇടനീർ നമ്മൾ ഒരാളെ വിശ്വസിക്കേണ്ടത് മറ്റൊരാളിൽ നിന്നും അയാളെ പറ്റി അറിയുന്ന വാക്കുകൾ കൊണ്ടല്ല... പകരം അയാൾക്ക് നമ്മളോടുള്ള പെരുമാറ്റം വെച്ചായിരിക്കണം...!

അടുപ്പവും അനുഭവവുമാണ് ജീവിതം...

Image
- നംഷീദ് ഇടനീർ പൊതുവിജ്ഞാനവും യുക്തിചിന്തകളും മാത്രം അറിവിന്റെ പട്ടികയിൽ പെടുത്തുമ്പോൾ ഓർക്കുക...  അറിവുകൊണ്ട് മാത്രം ജീവിക്കാനാവില്ല...   അടുപ്പവും അനുഭവമാണ് ജീവിതത്തിലെ സുന്ദര നിമിഷങ്ങളെ അണിയിച്ചൊരുക്കുന്നത്...!

മാസ്കിട്ട് വന്നപ്പോൾ മനസ്സിലായില്ലത്രേ...

Image
-അക്സത്ത്  നിന്റെ നിഴൽ കണ്ടാൽ പോലും എനിക്ക് തിരിച്ചറിയാൻ പറ്റും എന്ന് പറഞ്ഞവർക്ക് ഞാൻ മാസ്‌കിട്ട് വന്നപ്പോൾ മനസ്സിലായില്ലത്രേ...!

നമ്മൾ മറ്റുള്ളവർക്ക് നൽകുന്ന വാക്കുകൾ അവർക്ക് നമ്മളോടുള്ള വിശ്വാസമാണ്...

Image
-ഷാമിൽ പാലക്കാട്‌  എത്രകാലം ജീവിക്കുമെന്നതിന് മനുഷ്യന് ഉറപ്പ് നൽകാൻ കഴിയാത്ത ഈ ഭൂമിയിൽ. ജീവന്റെ അവസാന ശ്വാസം വരെയും നമ്മൾക്ക് മറ്റുള്ളവരോട് ഉറപ്പ് നൽകാൻ കഴിയുന്നത് നമ്മളുടെ വിശ്വാസമാണ്... നമ്മൾ മറ്റുള്ളവർക്ക് നൽകുന്ന വാക്കുകൾ അത് അവർക്ക് നമ്മളോടുള്ള വിശ്വാസമാണ് അത് പാലിക്കപ്പെടേണ്ടത് നമ്മുടെ കടമയും...!

കലാലയ ജീവിതം...

Image
-അർഷോയ്‌ബ്‌  ഈ കലാലയ ജീവിതം, ഒരിക്കലും നിലയ്ക്കാത്ത കടലിലെ തിരമാലകൾ പോലെ, അനശ്വരമാകുന്ന പ്രപഞ്ചം പോലെ,  എന്നും ഹൃദയത്തിൽ ഒരു തരി നോവിൻ സുഖമാണ്, പഴകും തോറും  വീര്യം കൂടുന്ന സുഖം...

ഒരിക്കലെങ്കിലും എനിക്ക് നീയാവണം...

Image
-അക്സത്ത്  ഒരിക്കലെങ്കിലും എനിക്ക് നീയാവണം ഒരിക്കൽ കൂടി ഒരുമിച്ചിരിക്കണം... ഒന്നിനുമല്ലെങ്കിലും, നാമൊന്നിച്ചിരുന്നപ്പോൾ നീ എന്നെ കണ്ടതെങ്ങനെയെന്നറിയുവാൻ വേണ്ടി മാത്രം...!

അധ്യാപക ദിനാശംസകൾ...

Image
-നംഷീദ് ഇടനീർ  പ്രപഞ്ചത്തെ  വായിച്ചറിയാനും പ്രകൃതിയുടെ കാവൽക്കാരായി മാറാനും  ചരിത്ര പാഠങ്ങളറിഞ്ഞു വളരാനും, ദുരിതകാലത്ത് സേവകനാവാനും നമ്മളെ പഠിപ്പിച്ച ഹൃദയഭിത്തിയിൽ  അക്ഷരവെളിച്ചം തെളിയിച്ച അദ്ധ്യാപകർക്ക്  സ്നേഹാദരങ്ങൾ

ആത്മനിയന്ത്രണം നഷടപ്പെടാതെ മുന്നോട്ടു പോവുന്നവരാണ് വിജയികൾ...

Image
-നംഷീദ് ഇടനീർ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന പ്രതിസന്ധികളിൽ നാം തളർന്നു പോകരുത്. പരാജയങ്ങളിലും പരീക്ഷണങ്ങളിലും  ആത്മനിയന്ത്രണം നഷടപ്പെടാതെ മുന്നോട്ടു പോവുന്നവരാണ് വിജയികൾ. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോവാൻ നമുക്കാവട്ടെ. സ്വയം ശക്തരാവുക,   മറ്റുള്ളവർക്ക് താങ്ങാവുക..

വായിക്കാൻ നോക്കിയതല്ല. വായിക്കേണ്ടതില്ല...

Image
-അലി ഹൈദർ  മീസാൻ കല്ലിൽ കൊത്തി വെച്ചത് മങ്ങിയിട്ടുണ്ട്... വായിക്കാൻ നോക്കിയതല്ല... വായിക്കേണ്ടതില്ല, അത് കൊത്തി വെച്ചത് മാർബിൾ കല്ലിലല്ല, എൻ്റെ നെഞ്ച് കീറിയിട്ടാണ്, നീ മഴയായ് മണ്ണിലലിഞ്ഞ അന്ന്.... മൈലാഞ്ചി ചെടികളും പിന്നെ നിന്നെ മാത്രം വീശിയുറക്കുന്ന കുറച്ച് കുഞ്ഞു തൈകളും, അതിനെ ഞാനൊന്ന് കെട്ടിപ്പിടിച്ചു..  അന്നത്തെപ്പോലെ പെയ്യാൻ തുടങ്ങി... ആകാശം കൊട്ടി വിളിച്ച് കഥ പറയുന്നുണ്ട് ,ചില കുഞ്ഞു തൈകൾ തമ്മിലുമ്മ വെക്കുന്നുണ്ട്, മഴയത്തെ മണ്ണിൻ്റെ മണം... ചിലർക്കത് നൂറായിരം നിറമുള്ള അത്തറാണ്... എഴുത്താണ് മഴ... മഷി വറ്റിയ പേനയാൽ നിറം നിറഞ്ഞ് നിറമില്ലാതായ ആത്മാവിൻ കണികയായ് മണ്ണിൽ ചുമ്പിക്കുന്നു, അത്.

ആ രാത്രിയിൽ ഞാൻ നിന്നെ മറന്നുതുടങ്ങും...!

Image
-ഷകീല അബൂബക്കർ  കടലുറങ്ങുന്ന മണൽത്തരികൾ എണ്ണിത്തീരുന്ന നക്ഷത്രങ്ങൾ മാഞ്ഞുപോകുന്ന  ആ രാത്രിയിൽ ഞാൻ നിന്നെ മറന്നുതുടങ്ങും...!

ആത്മവിശ്വാസം...

Image
-നംഷീദ് ഇടനീർ ആത്മവിശ്വാസമുള്ളവന്  ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിഞ്ഞേക്കാം. ഭീരുത്വം പരിഹാരമില്ലാത്ത വൈകല്യമാണ്...  ധൈര്യവാൻ എന്നും  മുന്നേറിക്കൊണ്ടേയിരിക്കും ഭീരുവിന് സ്വയം മുന്നേറാൻ കഴിയില്ല. മുന്നേറുന്നവനെ തടയാനുമാവില്ല...!

മൗനത്തിന്റെ ശമ്പളം മരണം തന്നെ...

Image
-മർസൂഖ് റഹ്‌മാൻ അനു... അതെ വിദ്യാസമ്പന്നരായിട്ടും യോഗ്യനായിട്ടും ഉദ്യോഗങ്ങൾക്കായി പിൻവാതിലുകൾ മലക്കെ തുറന്നിടുന്ന കാലത്തു ജീവൻ കൊടുത്ത പോരാളി, ഒന്ന് കയ്യുയർത്തിയെങ്കിലും പ്രതിഷേധിക്കൂ ഒരു പക്ഷെ അനു മനസ്സു കൊണ്ട് കരുതി കാണും ഈ നാടിന്റെ ഈ ജനതയുടെ കത്തുന്ന പ്രതിഷേധം...!

ഒറ്റയ്ക്കിരിക്കുമ്പോൾ...

Image
-അക്സത്ത്  ഒറ്റയ്ക്കിരിക്കുമ്പോൾ  ഒറ്റക്കായിപ്പോയ  ഒറ്റമൈനയെ ഓർക്കാറുണ്ട് ഞാൻ  ഒറ്റപ്പെട്ടു പോയിട്ടും പരിഭവമേതുമില്ലാതെ സ്‌മൃതികളോടഭയം തേടുന്നവ  സ്‌മൃതികളായെന്നിൽ നീ കൂട്ടായിരിക്കുക ചോർന്നു പോയീടല്ലേ  സ്‌മൃതിഭ്രംശമായ്

നീ...

Image
-ഷകീല അബൂബക്കർ  നിനക്കപ്പുറം എന്നിൽ  ജീവനുണ്ടാവാം..  പക്ഷെ ജീവിതമില്ല..  ശ്വാസമുണ്ടാവാം  എന്നാൽ ആത്മാവില്ല..  സൗഹൃദങ്ങളുണ്ടാവാം ; പ്രണയമില്ല.. !

നമ്മുടെ കഴിവ് നമ്മളിൽ തന്നെയാണ്...

Image
-ബിലാൽ ചന്തേര  കഴിവില്ല എന്ന് പറഞ്ഞ് മാറിനിന്നാൽ അവസരങ്ങൾ അവയുടെ അവസാനം കണ്ടെത്തും...! ഓർക്കുക. ആർക്കും കഴിവ് ഉണ്ടായിട്ടല്ല,  ശ്രമിക്കുമ്പോൾ കഴിവ് ജനിക്കുകയാണ് ചെയ്യുന്നത്...!

നമ്മളാണ് നമ്മുടെ പൂന്തോട്ടത്തിലെ പൂവ്

Image
- നംഷീദ് ഇടനീർ  നമുക്കായുളള നല്ല പൂക്കള്‍  നമ്മള്‍ തന്നെ നട്ടുവളര്‍ത്തിയ പൂന്തോട്ടത്തിലാണ്. നമുക്കായി ആരും പൂക്കള്‍ കൊണ്ടുവരാന്‍ പോകുന്നില്ല. നമ്മള്‍ തന്നെ ഒരു പൂന്തോട്ടമുണ്ടാക്കണം . അതിലെ പൂക്കള്‍ കൊണ്ട് നമ്മുടെ ജീവിതം സുന്ദരമാകും. നമ്മുടെ ആത്മാവിനെ അലങ്കരിക്കും.. "ഏതു കാര്യങ്ങൾ ചെയ്യാനിറങ്ങുമ്പോഴും   സ്വന്താമായി ചെയ്യാൻ ശ്രമിക്കുക. മറ്റുള്ളവരെ കാത്തിരിക്കാതെ...!

നമ്മുടെ സ്വപ്നം

Image
- ബിലാൽ ചന്തേര  മിഴിതുറന്നൊരു  കഥയുണ്ടാക്കി... മിഴി അടച് ആ കഥ മനം നിറയെ സ്വപ്നം കാണുവരായിരിക്കും നമ്മളിൽ പലരും...

തിരയും തീരവും പോലെയാവണം പ്രണയം ..!

Image
-ഷകീല അബൂബക്കർ തിരയും തീരവും  പോലെയാവണം പ്രണയം ..! എത്ര പിണങ്ങിയാലും  നിമിഷങ്ങൾക്കകം  തീരത്തെ മാറോടണക്കാൻ  ഓടിയെത്തുന്ന തിരയായിടേണം ..!

സൗഹൃദം

Image
-നംഷീദ് ഇടനീർ അളവും അന്തവുമില്ലാത്ത വികാരം... രക്ത ബന്ധത്തേക്കാള്‍ ആത്മബന്ധം തീർക്കുന്ന വികാരം...! അത് പ്രണയമല്ല പ്രണയത്തേക്കാള്‍ ആയിരമിരട്ടി മനോഹരമായ സൗഹൃദമാണ്...! നല്ല സൗഹൃദങ്ങൾ  നഷ്ടപ്പെടുത്തിയാൽ അത് തിരിച്ചെടുക്കാൻ പ്രയാസമാണ്.. അത് കൊണ്ട് സൗഹൃദങ്ങൾ എന്നും കാത്ത് സൂക്ഷിക്കാൻ ശ്രമിക്കുക...! ഈ കാലത്ത് നല്ല സൗഹൃദങ്ങൾ കാണാൻ പ്രയാസമാണ്...!

മാറ്റി നിർത്തപ്പെടരുത്

Image
- ഷകീല അബൂബക്കർ തിരക്കിനിടയിൽ കൂടി നമ്മെ തിരക്കി വരുന്നവരെ തിരിച്ചയക്കരുത്...! തനിച്ചായി പോകുന്ന വേളയിൽ  അവരായിരിക്കും ഒരുവേള നമുക്ക്  തുണയായിരിക്കുന്നവർ..!

ചിന്തിക്കുന്നവനാണ് വിജയ്...

Image
-ബിലാൽ ചന്ദേര ഏറ്റവും നന്നായി ചിന്തിക്കാൻ പറ്റുന്നവനാണ് യതാർത്ഥ വിജയ്... ഉയർന്നുവരുന്ന ചിന്താഗതി മനസ്സിനെ മരവിപ്പിച്ച പ്രശ്നങ്ങളെ പോലും പിന്നിലാക്കാൻ വീര്യം ഉള്ളതായിരിക്കണം...

പ്രണയം

Image
- ഹഫീസ്‌ ചൂരി എവിടെ നിന്നോ വന്നു നീയെൻ ഇടനെഞ്ചിലേറി  സ്വപ്നങ്ങളേകി.,അരികിലണഞ്ഞില്ലെങ്കിലും നീയെൻ ചങ്കിൽ തറച്ചു നിന്നു.  മൊഴിഞ്ഞവാക്കിനാലെൻ മനംകവർന്നു വിടർന്നകണ്ണിനാൽപ്രണയവും തന്നു. അടുക്കുന്തോറുമെൻ മനംകൊതിച്ചു. സ്വപ്നചിറകിലേറിപറന്നുയരാൻ കാലം നമുക്കായ്‌ ഭിത്തികൾ തീർത്തു. കാഴ്ചയ്ക്കുമപ്പുറം നീയും മറഞ്ഞു ഇനി ആർക്കായ്‌ ഞാൻ കാത്തുനിൽപൂ? പതിയെ മറയാം ഞാനോമലേ കാത്തുനിൽക്കാം നിൻ കാലൊച്ച കേൾക്കാൻ. പ്രണയാദ്രമായ നിമിഷങ്ങളോർത്ത്

പ്രണയം എന്താണ്..?

Image
- ഷാനി പ്രണയം എന്താണ് എന്നത്  എത്ര ആലോചിച്ചിട്ടും ഉത്തരമില്ലാത്ത ചോദ്യമാണ്...! ചിലർ പറഞ്ഞു നൊമ്പരമാണെന്ന്. മറ്റു ചിലർ പറഞ്ഞു സുന്ദരമാണെന്ന്. കുറച്ചുപേർ പറഞ്ഞു മറ്റെന്തൊക്കെയോ ആണെന്ന്... ചിലപ്പോൾ ഉത്തരമില്ലാത്തത് കൊണ്ടാവാം അതിനെ പ്രണയമെന്ന് വിളിക്കുന്നത്...!

പ്രഭാതം

Image
- ഷാനി നെല്ലിക്കട്ട ഓരോ പ്രഭാതങ്ങളും  പുതിയ തുടക്കമാണ്  പുതിയ അനുഭവങ്ങളുടെ . അനുഗ്രഹത്തിന്റെ  അതിലുപരി പുത്തൻ പ്രതീക്ഷകളുടെ...

ശക്തമായ ബന്ധങ്ങൾ

Image
- അഷ്‌റഫ്‌ നെല്ലിക്കട്ട "ശക്തമായ ബന്ധങ്ങൾക്ക് വേണ്ടത്  സുന്ദരമായ മുഖമോ ശബ്ദമോ അല്ല  തകർക്കാൻ പറ്റാത്ത വിശ്വാസവും ആഴത്തിലുള്ള സ്നേഹവും ആണ്" 

അവസാനമില്ലാത്ത പ്രതിക്ഷ...

Image
- ഷാനി അവഗണിക്കപ്പെടാനായി മാത്രം ജന്മം കൊണ്ട ചിലരുണ്ട്. നമ്മൾ ഏറെ ഇഷ്ടപ്പെടുന്നവരിൽ നിന്ന് എത്ര അവഗണനകൾ ഏറ്റുവാങ്ങേണ്ടി വന്നാലും വീണ്ടും വീണ്ടും അവർക്ക് പിന്നാലെ പോവുന്നവർ. കാരണം ആ അവഗണനയിലും ഒരു പ്രതീക്ഷയുണ്ട് ഒരിക്കലെങ്കിലും അയാൾ നമ്മളെ പരിഗണിച്ചാലോ എന്ന പ്രതീക്ഷ. ഒരു പ്രാവശ്യമെങ്കിലും അയാൾക്ക് നമ്മളെ മനസ്സിലാക്കാൻ കഴിയുമെന്ന പ്രതീക്ഷ...!

മലപ്പുറം

Image
- ഷഫീഖ്‌ ഫൈസി കായംകുളം മലയോളം സ്നേഹം നൽകുന്നവർ മലപോലെ കരുതൽ നൽകുന്നവർ മതം നോക്കാതെ മനുജരെ നോക്കുന്നവർ മഹാമാരി മറന്ന് മരണം മറന്ന് മല പോലെ നിന്നവർ സ്വപ്നങ്ങൾ നിറച്ച ലഗേജുകൾക്ക്‌ കാവലായി നിന്നവർ മരിച്ചവന്റെ ബന്ധുക്കളെ മാറോട്‌ ചേർത്തവർ ജീവന്റെ മിടിപ്പുകൾക്ക്‌ രക്തം നൽകിയവർ മലയോളം സ്നേഹമുള്ളവർ മലപ്പുറം.....

വില

Image
- അരുവി മോങ്ങം ഒൻപതു  കവിത വിറ്റു  എന്നിട്ടും  വയറുകത്തുന്നു,  ഒരു കഥ വിറ്റു  എന്നിട്ടും വയറു കത്തുന്നു,  ഒടുവിൽ  അവളും മകളും  കവിയെ വിറ്റു  എന്നിട്ടും    വയറു കത്തുന്നു,  ഒടുക്കം അമ്മ  മകളെ വിറ്റു,  ഒൻപതു മാസം  ഒരു വയറിങ്ങനെ  നിറഞ്ഞു നിന്നു,  ഉണ്ണി കരയുന്നു  മുല വറ്റിയ ഒരു രാത്രി  മകൾ  അമ്മയെ  മറിച്ചു വിറ്റു,  പഴയതിന്  പാതി വിലപോലുമില്ല  അന്ന്  മൂന്ന് ഉടലുകൾ  നിന്നു കത്തി. 

#rules_are_raped

Image
- ഷാനിദ് പടന്ന പീഡന വാർത്തകൾക്കായി മാത്രം പുതിയൊരു പേജ് തുടങ്ങേണ്ടി വരികയാണ് പത്രങ്ങൾക്ക്. സ്വന്തമെന്ന് കരുതിയവരാണ് ഏറെയും പുതിയ ഇരകളെ ഉണ്ടാക്കിയെടുത്തത്. സ്വന്തം അച്ഛൻ, അമ്മ, ചേട്ടൻ, ചേച്ചി, അധ്യാപകൻ, ബന്ധു, അയൽവാസി അങ്ങനെ നീളും സ്വന്തക്കാരുടെ ലിസ്റ്റ്. പ്രശ്നം വയസ്സോ, വേഷമോ, ആണോ, പെണ്ണോ അല്ല. എല്ലാത്തിനുമപ്പുറം കാമം കൊണ്ട് മാനസിക നിലതെറ്റിയ ഒരു കൂട്ടം ചെന്നായ്ക്കളാണ്(ചെന്നായ എന്നോട് ക്ഷമിക്കണം🙏🏻).  .  എന്നാൽ ഓരോ പീഡനത്തിന്റെയും ഉത്തരവാദി നമ്മൾ ഓരോരുത്തരും കൂടിയാണ്. ഓരോ പീഡനവാർത്തകളും ഹാഷ് ടാഗിൽ ഒതുക്കുന്ന നമ്മൾ... . കാമക്കണ്ണോടു കൂടി മറ്റുള്ളവന്റെ ശരീരത്തിലേക്ക് നോക്കുമ്പോൾ... കാലുകൾക്കിടയിൽ അനക്കമുണ്ടാകുമ്പോൾ...പേടിച്ചു മുട്ടിടിക്കാൻ കാരണമാകുന്ന നിയമങ്ങൾ ഇവിടെ നിർമിക്കപ്പെടേണ്ടതുണ്ട്. . അതിനിവിടെ ചങ്കൂറ്റമുള്ള ഒരു ജനത ഉണ്ടായിത്തീരണം. രാഷ്ട്രീയതാല്പര്യത്തോടു കൂടി മാത്രം പീഡനങ്ങൾ പോലും നോക്കിക്കാണുന്ന രാഷ്ട്രീയ അടിമകൾ ഇല്ലാതാവണം. രാഷ്ട്രീയ ലാഭത്തിന്റെ പേരിൽ വേട്ടക്കാരനൊപ്പം നിൽക്കുന്ന സ്ഥിതി വിശേഷം ഉപേക്ഷിക്കണം.  .  രാഷ്ട്രീയവും മതവുമൊക്കെ നീതിക്കുമപ്പുറമാണെന്ന ചിന്ത നാം

എന്നിലെ കനലുകള്‍

Image
- കായു എന്റെ ഹൃദയമാകെ വരണ്ടുണങ്ങിയിരിക്കുന്നു, ആഴമേറുന്ന വിള്ളലുകള്‍ പെരുകി വരുന്നൂ, സ്വപ്നങ്ങളൊക്കെയും തളര്‍ന്ന് വീണിരിക്കുന്നു. വിണ്ടുകീറിയ മണ്ണിലാ - ചിതറിക്കിടന്ന കരിയിലപോല്‍ സ്വപ്നങ്ങളെ എനിക്കൊന്ന് കൂട്ടിയിടണം, തീ വേണമെന്നില്ല , ഒരു പരാജിതന്റെ അഗ്നികനലുകള്‍ എന്റെ കണ്ണുകളില്‍ വേണ്ടുവോളമുണ്ടല്ലോ ! അവയില്‍ നിന്നൊരു കനല്‍തരിയാ കരിയികളിലേക്കെറിയണം. കത്തിയെരിഞ്ഞ് മുകളിലേക്കുയരുന്ന ആ പുകയിലേക്കെന്റെ സ്വപ്നങ്ങളെ കോര്‍ത്ത് വെക്കണം, അങ്ങനെയേലും , വിശാലമാം ആകാശ നീലിമയില്‍ അവയ്ക്ക് പാറിപ്പറക്കാന്‍ കഴിയുമല്ലോ! നനവേറുമാ  കാഴ്ച്ചകണ്ട് , പാതി തീര്‍ന്നയീ ശരീരത്തിന് പൂര്‍ണ്ണതപൂണ്ട ജഡമായിത്തീരണം. അതിനീ വരണ്ട ഭൂമിയിലമര്‍ന്ന് നന്നായൊന്ന് മയങ്ങണം. ഇടവേളയല്ലാത്ത മയക്കം.

ജൂൺ മഴ

Image
- അബ്ദുൽ റൈഫ് ഇനിയൊരിക്കൽ കൂടി ആ പഠിപ്പുര മുറ്റത്തേക്ക് ഇറങ്ങിചെല്ലണം..... വൈകിയെത്തിയെന്ന പേരിൽ വാങ്ങിക്കൂട്ടിയ ചൂരൽ പ്രഹരങ്ങൾ ഓർത്ത് മനസ്സിനെ ചൂടു പിടിപ്പിച്ച്, നേരത്തേ തന്നെ അവിടെ എത്തിച്ചേരണം.. ആ പടികൾ കയറും മുമ്പ്... തിരിഞ്ഞു നടന്ന് മറ്റൊരിടത്ത് ചെന്നുനിൽക്കണം.. കഞ്ഞിപ്പുരയിൽ നിന്ന് വിടർന്നിരുന്ന ചേച്ചിയുടെ പുഞ്ചിരിക്ക് ഒരിക്കൽ കൂടി നന്ദി പറയണം.. വരിവരിയായി നിന്ന് ഉച്ചയൂണിനായി നീട്ടിയ പാത്രങ്ങളുടെ കലപില ശബ്ദം ഒന്നുകൂടി ആവാഹിച്ചെടുക്കണം... വിദ്യാലയപടികൾ കയറുമ്പോൾ, ആ പഴയ ഹൃദയമിടിപ്പ് നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തണം... കളിചിരികളാൽ സുന്ദരമാർന്ന ക്ലാസ് മുറിയിൽ ചെന്നൊന്നിരിക്കണം... തുറന്നിട്ട ജനാലയിൽ കൂടി ഓർമ്മകളുടെ മഴ പെയ്യുന്നത് നോക്കിയിരിക്കണം.. കുട ചൂടാതെ ആ മഴ നനയണം.. മഴ പെയ്തൊഴിഞ്ഞ കൂരക്ക് കീഴെ ജനിച്ചുവീണ എന്നിലെ വിദ്യാർത്ഥിയെ തട്ടിയുണർത്തണം.. അലസമായി തോന്നിയിരുന്ന പാഠഭാഗങ്ങൾക്ക് കാതോർത്തിരിക്കണം.. തോളിൽ കൈയ്യിട്ടിരിക്കാൻ പഴയ കൂട്ടുകാരെ തിരിച്ചു കിട്ടാൻ ഹൃദയം വെമ്പി നിൽക്കുന്നത് അനുഭവിച്ചറിയണം.. എന്നിലെ എന്നെ കണ്ടെത്തിയ ഉണ്ണിമാഷിന്റെ മലയാളം ക്ലാസ്സിലെ അവസാനത്തെ

ഒരു നാൾ

Image
- അബ്ദുൽ റൈഫ് എതിർത്തോട് ഒരു നാൾ... ഇല തേടി വരാറുള്ള ശിശിരത്തെ തേടി ഞാൻ യാത്രയാകും. ഒരിക്കലെങ്കിലും എന്നിലെ പനിനീർ പുഷ്പത്തെ പരിണയിച്ചിട്ടുണ്ടെങ്കിൽ...അന്നു നീ വരിക. യാത്ര ചോദിക്കാനായി ഞാൻ കാത്തിരിക്കും. അടുത്ത വസന്തവും കഴിഞ്ഞ്, നിന്റെ ഓർമ്മകളിൽ എന്നെ പുനർജീവിപ്പിക്കുക.  എന്നിട്ട്.... നീയെന്റെ ഹൃദയത്തിൽ ചേക്കേറുക. വ്യസനം കൊണ്ട് മാറു പൊട്ടുമാറ് വെമ്പിനിൽക്കുമാ കാർമേഘ കെട്ടുകളിൽ നിന്ന്, ഇണത്തുള്ളികളായി വീണ്ടും നമുക്ക് ഭൂമിയിൽ ഒരുമിച്ച് ചേക്കേറാം. പകലുറങ്ങുവോളം ചിന്തകളുടെ ചിതയിൽ നോക്കി തീ കായാം. ഇരുട്ട് നമ്മെ ആലിംഗനം ചെയ്യുമ്പോൾ... നക്ഷത്ര ശോഭകളെ സാക്ഷി നിർത്തി.... സ്വപ്നങ്ങളെ വാനിൽ പതിപ്പിച്ചു വയ്ക്കാം. അവിടെ വച്ച് നമ്മുക്ക് പ്രണയം പങ്കിടാം. ഒടുവിൽ കരളു പകുത്തെടുക്കാൻ വരുന്ന  പകലുകൾക്കു കാത്തുനിൽക്കാതെ.... ബാക്കി വന്ന സ്വപനങ്ങളെ കൈക്കുമ്പിളിലൊതുക്കി നമുക്ക് ഒരുമിച്ച് യാത്ര പോവാം. പ്രണയം തോൽക്കാത്തൊരിടത്തേക്ക്...

ബിഗ് സൈൽ

Image
-  എ.കെ എതിർത്തോട്   കൊറോണയുടെ ആക്രമണങ്ങൾക്കൊപ്പം നീന്താൻ തുടങ്ങിയ ഒരു പ്രഭാതം.  'ഠിം' വാതിലിന് ആരോ തട്ടുന്നത് കേട്ടാണ് അയാൾ ഉറക്കമുണർന്നത്. മടിയോടെ  കിടക്കയിൽ നിന്നും എഴുന്നേറ്റ് വാതിൽ തുറന്നു. മുറ്റത്ത് ഒരു കണ്ടെയ്നർ നിറയെ ആളുകളെ അയാൾ കണ്ടൂ. കാര്യമെന്താണെന്നറിയാൻ വേണ്ടി  പുറത്തേക്കിറങ്ങി യതും രണ്ടു വലിയ മനുഷ്യർ അയാളുടെ മുമ്പിലേക്ക് വന്നു. ' എങ്ങോട്ടാ പോകുന്നത്,സമയമായി .വേഗം ഒരുങ്ങി വാ' അവർ കല്പിച്ചു.അയാള് ഒന്നും മനസ്സിലാകാതെ അവരെ തന്നെ നോക്കി നിന്നു. അവർ അയാളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു,  ' ഇനി മുതൽ നിങ്ങള് ഞങ്ങളുടെ കമ്പനിയുടെ മുതലാണ്, ധനമന്ത്രിയുടെ ഇന്നലത്തെ വാർത്ത സമ്മേളനത്തിൽ ഈ നാട്ടിലെ ജനങ്ങളെ ഞങ്ങളുടെ കുത്തക കമ്പനിക്ക്‌ വിറ്റ വിവരം ഉണ്ടായിരുന്നു, ഇടക്കൊക്കെ വാർത്ത കേൾക്കുന്നത് നല്ലതാണ്,'   അവരുടെ മറുപടി കേട്ട അയാൾക്ക് തല കറങ്ങുന്നത് പോലെ തോന്നി. പക്ഷേ ! ഒന്നും പറയാനാകാതെ അയാളും അ വണ്ടിയിൽ കയറി. അപ്പോഴും ആ വണ്ടിയിലെ ടിവിയിൽ    മൻ കി ബാതിലൂടെ അച്ഛാ ദിൻ ആയേഗ യുടെ പരസ്യം ഓടുന്നുണ്ടായിരുന്നു .

ലേബര്‍ ക്യാമ്പ്

Image
- അംസൂ മേനത്ത് സോനാപൂരിലെ സാമാന്യം വലിയൊരു ലേബര്‍ ക്യാമ്പിലേക്ക് ഞങ്ങളേയും വഹിച്ചുള്ള പേടകം വലിയൊരു ശബ്ദത്തോടെ ബ്രേക്കടിച്ചു നിന്നു. ഈ ശബ്ദം എന്നെ ഓര്‍മ്മിപ്പിക്കുന്നത് ആദ്യതവണ നാട്ടില്‍ പോകാന്‍ വേണ്ടി ബോംബൈ എയര്‍പോര്‍ട്ടിലിറങ്ങാന്‍ നേരം എയര്‍ ഇന്ത്യാ വിമാനത്തില്‍ നിന്നും ഉയര്‍ന്ന ശബ്ദമാണ്. എട്ടു മണിക്കൂര്‍ ജോലിയും നാലു മണിക്കൂര്‍ നിര്‍ബന്ധിത ഓവര്‍ ടൈമുമടക്കം പന്ത്രണ്ടു മണിക്കൂര്‍ ജോലി ചെയ്തു വരുന്ന മുഷിപ്പും ക്ഷീണവും ഇന്നാരുടേയും മുഖത്ത് കാണ്‍മാനില്ല. ശമ്പളം കിട്ടുന്ന ദിവസമാണിന്ന് ! ക്യാമ്പ് ബോസാണ് വെള്ളക്കവറിലിട്ട ആയിരത്തി ഇരുന്നൂറ് രൂപയും എന്തെങ്കിലും ഉല്‍സവ ബത്തയുണ്ടെങ്കില്‍ അതും കൂട്ടിച്ചേര്‍ത്ത് തരാറ്. റൂമിലെത്തിയിട്ട് കുളിമുറിയിലേക്ക് ഓടുന്നത് ശീലമാണെങ്കിലും ശമ്പളം കിട്ടുന്ന ദിവസം അതില്‍ ചില മാറ്റങ്ങള്‍ വരുത്തും. ശമ്പളം വാങ്ങി എണ്ണിനോക്കി , മണത്ത് നോക്കി , ഭദ്രമായി അടക്കി വെച്ചിട്ടേ കുളിക്കാന്‍ കയറൂ... ദിര്‍ഹമിന് വല്ലാത്തൊരു മണമാണ്. തന്നെപ്പോലെയുള്ള അനേക ലക്ഷം പേരുടെ അടുപ്പ് പുകയുന്ന, അതില്‍ ചുട്ടെടുക്കുന്ന സ്നേഹസദ്യയുടെ മണം. വീട്ടില്‍ ഉമ്മയുടെ പുഞ്ചിരിയും പ്രാര്‍ത്ഥ