മൗനത്തിന് മുഖങ്ങളേറെയാണ്...
-എ.ആർ ഷാക്കിർ മുഹമ്മദ്
മൗനത്തിന് മുഖങ്ങളേറെയാണ്
ചില മൗനങ്ങള്‍
ആശ്വാസത്തുരുത്തുകള്‍!
ചില മൗനങ്ങള്‍ക്ക്
സമ്മതത്തിന്റെ മന്ദസ്മിത ചാരുതയാണ്.
ചില മൗനങ്ങള്‍
മതിലുകള്‍ പണിയുന്ന
നിസ്സഹായതയുടേതാവാം.
ചിലതാകട്ടെ കാപട്യത്തിന്റെ
കറുത്ത മുഖാവരണിയും ചിലപ്പോള്‍ മൗനം നമ്മോട്
ഉച്ചത്തില്‍ ആജ്ഞാപിക്കുന്നുണ്ടാവാം...!
Comments
Post a Comment