വായിക്കാൻ നോക്കിയതല്ല. വായിക്കേണ്ടതില്ല...

-അലി ഹൈദർ 


മീസാൻ കല്ലിൽ കൊത്തി വെച്ചത് മങ്ങിയിട്ടുണ്ട്...

വായിക്കാൻ നോക്കിയതല്ല... വായിക്കേണ്ടതില്ല, അത് കൊത്തി വെച്ചത് മാർബിൾ കല്ലിലല്ല, എൻ്റെ നെഞ്ച് കീറിയിട്ടാണ്, നീ മഴയായ് മണ്ണിലലിഞ്ഞ അന്ന്....
മൈലാഞ്ചി ചെടികളും പിന്നെ നിന്നെ മാത്രം വീശിയുറക്കുന്ന കുറച്ച് കുഞ്ഞു തൈകളും, അതിനെ ഞാനൊന്ന് കെട്ടിപ്പിടിച്ചു.. 
അന്നത്തെപ്പോലെ പെയ്യാൻ തുടങ്ങി... ആകാശം കൊട്ടി വിളിച്ച് കഥ പറയുന്നുണ്ട് ,ചില കുഞ്ഞു തൈകൾ തമ്മിലുമ്മ വെക്കുന്നുണ്ട്,
മഴയത്തെ മണ്ണിൻ്റെ മണം...
ചിലർക്കത് നൂറായിരം നിറമുള്ള അത്തറാണ്... എഴുത്താണ് മഴ... മഷി വറ്റിയ പേനയാൽ നിറം നിറഞ്ഞ് നിറമില്ലാതായ ആത്മാവിൻ കണികയായ് മണ്ണിൽ ചുമ്പിക്കുന്നു, അത്.

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും