കരഞ്ഞു കൊണ്ട് ഭൂമിയിലേക്ക് വീണ നമുക്ക് ചിരിച്ചു കൊണ്ട് ഈ ദുനിയാവിൽ നിന്ന് മടങ്ങാൻ കഴിഞ്ഞാൽ അത് നമ്മുടെ കർമ്മ ഫലത്തിന് കിട്ടുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കുക്കും...!
- ഷാഫി തരിയേരി ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ കഥകളിൽ പെട്ടതാണ് വിശ്വവിഖ്യാതമായ മൂക്ക്. ഓരോ പുസ്തകത്തിനും കഥയ്ക്കും പ്രത്യേകം യോജ്യമായ ഭാഷകളും ശൈലികളും ഉപയോഗിച്ചത് കാരണമാണ് ബഷീർ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കുന്നത്. ബഷീറിൻറെ ആഖ്യാന രീതിയുടെ ശൈലി മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും നേടിയിട്ടില്ല , വായനക്കാരനെ ഏതിടവഴിയിലേകും കൂട്ടിക്കൊണ്ടു പോകാൻ കഴിയുന്ന കഴിവുകൾ ബഷീറിൽ ഒന്നിക്കുന്നു എന്ന് എം എൻ വിജയൻറെ വാക്ക് അദ്ദേഹത്തിൻറെ കഴിവുകളെ എടുത്തുകാണിക്കുന്നു. സമൂഹത്തിലെ പൊള്ളത്തരങ്ങളെ എടുത്തു കാണിക്കാനും നവ മാധ്യമ സംസ്കാരത്തെ ഒന്നടങ്കം പരിഹസിക്കാനുമാണ് ബഷീർ വിശ്വവിഖ്യാതമായ മൂക്ക് എന്ന കൃതിയെ ഉപയോഗിച്ചിരിക്കുന്നത്. ഒരു വലിയ മൂക്കിന്റെ യഥാർത്ഥ്യ ചരിത്രമാണ് ആണ് ഈ കൃതിയിൽ പ്രതിപാദിക്കുന്നത് കുശിനി പണിക്കാരനാണ് കഥയിലെ നായകൻ. നായകന് എഴുതാനോ വായിക്കാനോ അറിയില്ല, കുശിന...
- ഷെബീർ അലി എ.കെ മലയാള നോവലിസ്റ്റും, കഥാകൃത്തും, സ്വാതന്ത്ര്യ സമര പോരളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ. മനുഷ്യസ്നേഹത്തിലധിഷ്ടിതമായിരു ന്നു ബഷീറിന്റെ ഓരോ രചനകളും. സ്നേഹം, ദയ, കാരുണ്യം, ക്ഷമ, എന്നിവയിൽ മുദ്രിതമായിരുന്നു കൃതികൾ.ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു.ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദെഹത്തിന്റെ ജീവിതനുഭവങ്ങളുടെ തീക്ഷ്ണത കൊണ്ടായിരുന്നു. ജയിൽപുള്ളികളും, ഭിക്ഷക്കാരും, പട്ടിണിക്കാരും, സ്വർഗനു രോഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ' എന്റെ ഉമ്മ സംസാരിക്കുന്ന ഭാഷയാണ് എന്റെ മാതൃഭാഷ' എന്ന് മടിയേതുമില്ലാതെ ബഷീർ പറഞ്ഞു. സുവർണ മേധാവിത്തത്തെ ചൊടിപ്പിക്കുന്ന കഥാപാത്രങ്ങളും എഴുത്തിടങ്ങളിൽ കയറി വന്നു. സാഹിത്യ തമ്പുരാക്കന്മാർ ശ്രദ്ധിക്കാതിരുന്ന തിരണ്ടു കല്യാണം, കാത്കുത്ത് തുടങ്ങിയവയെ സാഹിത്യ ലോകത്തേക്ക് ആനയിച്ചു.അനുഭവ പരിസരങ്ങളിൽ ന...
- ഹഫീസ് ചൂരി കാലങ്ങൾക്ക് മുമ്പ് എഴുതാൻ കരുതിയ ഒരു കഥയാണു…ശരിക്കും പറഞ്ഞാൽ കഥയല്ല നമ്മുടെ നാട്ടിൽ നടന്ന സംഭവമാണു. നമ്മുടെ കാസർകോട് നടന്ന രണ്ട് ഉമ്മമാരുടെ മരണങ്ങൾ ഒരുപാട് വേദനിപ്പിച്ചു. അന്ന് എഴുതിയാൽ ആൾകാർക്ക് മനസ്സിലാവും എന്ന് കരുതി മനസ്സിനകത്ത് തന്നെ അടക്കി വെച്ചിരുന്നു. ആരോരുമില്ലാത്ത ഒരു ഉമ്മയും മകനും ഒരു കൊച്ചു വീട്ടിൽ.ഭർത്താവ് മരണപ്പെടുകയും മകൻ യതീംഖാനയിൽ പഠിക്കുകയുമായിരുന്നു. എല്ലാ ദിവസവും വൈകുന്നേരം ഉമ്മയെ ആ മകൻ ഫോൺ വിളിക്കുമായിരുന്നു. ഒരു ദിവസം വിളിച്ച് ഫോൺ എടുത്തില്ല… പിന്നീടുള്ള രണ്ട് ദിവസവും ഫോൺ വിളിച്ച് എടുത്തിരുന്നില്ല…മൂന്ന് ദിവസം കഴിഞ്ഞ് മകൻ വീട്ടിലെത്തിയപ്പോൾ ഉമ്മയുടെ ചേതനയറ്റ ശരീരമാണു കാണാൻ കഴിഞ്ഞത്. നമ്മുടെ തൊട്ടടുത്ത വീടുകളിൽ എന്ത് സംഭവിച്ചാലും പരസ്പരം അറിയാനോ കാര്യങ്ങൾ മനസ്സിലാക്കാനോ ഉള്ള ഒരു സമൂഹം ഇല്ലാതായിരിക്കുന്നു എന്ന സംഭവത്തിനു ഇതിനേക്കാൾ വലിയ ഒരു അനുഭവങ്ങൾ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല… നഷ്ടം ആ മകനു മാത്രം ഇളം വയസിൽ തുണയായിരുന്ന ഉമ്മയും വിട പറഞ്ഞിരിക്കുന്നു എന്നേക്കുമായി… ചില ഉമ്മമാർക്ക് മകളെക്കാളും ഇഷ്ടം മരുമകളോടായിരിക്കാം. അങ്ങനെ ...
Comments
Post a Comment