ബിഗ് സൈൽ
- എ.കെ എതിർത്തോട്
കൊറോണയുടെ ആക്രമണങ്ങൾക്കൊപ്പം നീന്താൻ തുടങ്ങിയ ഒരു പ്രഭാതം.
'ഠിം'
വാതിലിന് ആരോ തട്ടുന്നത് കേട്ടാണ് അയാൾ ഉറക്കമുണർന്നത്. മടിയോടെ കിടക്കയിൽ നിന്നും എഴുന്നേറ്റ് വാതിൽ തുറന്നു. മുറ്റത്ത് ഒരു കണ്ടെയ്നർ നിറയെ ആളുകളെ അയാൾ കണ്ടൂ. കാര്യമെന്താണെന്നറിയാൻ വേണ്ടി പുറത്തേക്കിറങ്ങി യതും രണ്ടു വലിയ മനുഷ്യർ അയാളുടെ മുമ്പിലേക്ക് വന്നു.
' എങ്ങോട്ടാ പോകുന്നത്,സമയമായി .വേഗം ഒരുങ്ങി വാ'
അവർ കല്പിച്ചു.അയാള് ഒന്നും മനസ്സിലാകാതെ അവരെ തന്നെ നോക്കി നിന്നു. അവർ അയാളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു,
' ഇനി മുതൽ നിങ്ങള് ഞങ്ങളുടെ കമ്പനിയുടെ മുതലാണ്, ധനമന്ത്രിയുടെ ഇന്നലത്തെ വാർത്ത സമ്മേളനത്തിൽ ഈ നാട്ടിലെ ജനങ്ങളെ ഞങ്ങളുടെ കുത്തക കമ്പനിക്ക് വിറ്റ വിവരം ഉണ്ടായിരുന്നു, ഇടക്കൊക്കെ വാർത്ത കേൾക്കുന്നത് നല്ലതാണ്,'
അവരുടെ മറുപടി കേട്ട അയാൾക്ക് തല കറങ്ങുന്നത് പോലെ തോന്നി. പക്ഷേ ! ഒന്നും പറയാനാകാതെ അയാളും അ വണ്ടിയിൽ കയറി. അപ്പോഴും ആ വണ്ടിയിലെ ടിവിയിൽ മൻ കി ബാതിലൂടെ അച്ഛാ ദിൻ ആയേഗ യുടെ പരസ്യം ഓടുന്നുണ്ടായിരുന്നു .
Comments
Post a Comment