Posts

Showing posts with the label government

ബിഗ് സൈൽ

Image
-  എ.കെ എതിർത്തോട്   കൊറോണയുടെ ആക്രമണങ്ങൾക്കൊപ്പം നീന്താൻ തുടങ്ങിയ ഒരു പ്രഭാതം.  'ഠിം' വാതിലിന് ആരോ തട്ടുന്നത് കേട്ടാണ് അയാൾ ഉറക്കമുണർന്നത്. മടിയോടെ  കിടക്കയിൽ നിന്നും എഴുന്നേറ്റ് വാതിൽ തുറന്നു. മുറ്റത്ത് ഒരു കണ്ടെയ്നർ നിറയെ ആളുകളെ അയാൾ കണ്ടൂ. കാര്യമെന്താണെന്നറിയാൻ വേണ്ടി  പുറത്തേക്കിറങ്ങി യതും രണ്ടു വലിയ മനുഷ്യർ അയാളുടെ മുമ്പിലേക്ക് വന്നു. ' എങ്ങോട്ടാ പോകുന്നത്,സമയമായി .വേഗം ഒരുങ്ങി വാ' അവർ കല്പിച്ചു.അയാള് ഒന്നും മനസ്സിലാകാതെ അവരെ തന്നെ നോക്കി നിന്നു. അവർ അയാളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു,  ' ഇനി മുതൽ നിങ്ങള് ഞങ്ങളുടെ കമ്പനിയുടെ മുതലാണ്, ധനമന്ത്രിയുടെ ഇന്നലത്തെ വാർത്ത സമ്മേളനത്തിൽ ഈ നാട്ടിലെ ജനങ്ങളെ ഞങ്ങളുടെ കുത്തക കമ്പനിക്ക്‌ വിറ്റ വിവരം ഉണ്ടായിരുന്നു, ഇടക്കൊക്കെ വാർത്ത കേൾക്കുന്നത് നല്ലതാണ്,'   അവരുടെ മറുപടി കേട്ട അയാൾക്ക് തല കറങ്ങുന്നത് പോലെ തോന്നി. പക്ഷേ ! ഒന്നും പറയാനാകാതെ അയാളും അ വണ്ടിയിൽ കയറി. അപ്പോഴും ആ വണ്ടിയിലെ ടിവിയിൽ    മൻ കി ബാതിലൂടെ അച്ഛാ ദിൻ ആയേഗ യുടെ പരസ്യം ഓടുന്നുണ്ടായിരുന്നു .

അപൂര്‍ണ്ണ വൃത്തം.

Image
അനഘ. ഇ “ആരംഭത്തില്‍ തന്നെ അവസാനിച്ചാലേ വൃത്തം പൂര്‍ണ്ണമാവൂ...” നന്ദുവിനെ കണക്ക് പഠിപ്പിക്കുമ്പോള്‍ ടീച്ചര്‍ പറഞ്ഞതാ... വള്ളിനിക്കറിട്ട് ഒന്നാം ക്ലാസ്സില്‍ തുടങ്ങിയ സൗഹൃദം പരീക്ഷകളും പരീക്ഷണങ്ങളും കഴിഞ്ഞു പത്താം ക്ലാസ്സിലെ  അവസാന അധ്യയന ദിനത്തിന്‍റെ കയ്പ്പിലാണ്. മുഹമ്മദ്‌, നന്ദു, അനു, മാനുവല്‍  ഇവരും സങ്കടത്തിലാണ്. ഭൂമി ഉരുണ്ടതാണല്ലോ, എവിടെ എങ്കിലും കണ്ടുമുട്ടാം എന്ന പ്രതീക്ഷയിലാണ് എല്ലാരും. ക്ലസ്സിലെ മിടുക്കിയാണ് അനു. പഠിച്ചു വല്യ ഡോക്ടര്‍ ആവാന്‍ ആഗ്രഹിച്ച് +2 സയന്‍സ് പിന്നീട് എന്ട്രന്‍സ് കോച്ചിംഗ്... അങ്ങനെ ഭാവിയിലേക്കുള്ള സ്വപ്നങ്ങള്‍ നീണ്ടുപോകുന്നു. നന്ദു നേരെ വിപരീതം, എങ്ങനെ എങ്കിലും SSLC കടന്നു കയറണം, പിന്നെ ഹുമാനിറ്റീസ്, അത് മാത്രമാണ് അവന്‍റെ മനസ്സില്‍. മുഹമ്മദ്‌, വാഹനങ്ങളെ സ്നേഹിച്ച കൂട്ടുകാരന്‍. മുന്നിലൂടെ പോകുന്ന വണ്ടിയുടെ  ടയര്‍ മുതല്‍ എന്‍ജിന്‍ വരെ മനപ്പാഠം. മെക്കാനിക്കല്‍    എഞ്ചിനീയറിംഗ്, അതില്‍ കുറഞ്ഞത് അവന് ചിന്തിക്കാനേ കഴിയില്ലായിരുന്നു. മാനുവല്‍ ക്ലാസ്സിലെ പ്രാസംഗികനായിരുന്നു, അധ്യാപകന്‍ ആവാന്‍ വേണ്ടി ആഗ്രഹിച് BSc കഴിഞ്ഞ്‌ ...