#rules_are_raped

- ഷാനിദ് പടന്ന

പീഡന വാർത്തകൾക്കായി മാത്രം പുതിയൊരു പേജ് തുടങ്ങേണ്ടി വരികയാണ് പത്രങ്ങൾക്ക്. സ്വന്തമെന്ന് കരുതിയവരാണ് ഏറെയും പുതിയ ഇരകളെ ഉണ്ടാക്കിയെടുത്തത്. സ്വന്തം അച്ഛൻ, അമ്മ, ചേട്ടൻ, ചേച്ചി, അധ്യാപകൻ, ബന്ധു, അയൽവാസി അങ്ങനെ നീളും സ്വന്തക്കാരുടെ ലിസ്റ്റ്. പ്രശ്നം വയസ്സോ, വേഷമോ, ആണോ, പെണ്ണോ അല്ല. എല്ലാത്തിനുമപ്പുറം കാമം കൊണ്ട് മാനസിക നിലതെറ്റിയ ഒരു കൂട്ടം ചെന്നായ്ക്കളാണ്(ചെന്നായ എന്നോട് ക്ഷമിക്കണം🙏🏻). 
എന്നാൽ ഓരോ പീഡനത്തിന്റെയും ഉത്തരവാദി നമ്മൾ ഓരോരുത്തരും കൂടിയാണ്. ഓരോ പീഡനവാർത്തകളും ഹാഷ് ടാഗിൽ ഒതുക്കുന്ന നമ്മൾ...
.
കാമക്കണ്ണോടു കൂടി മറ്റുള്ളവന്റെ ശരീരത്തിലേക്ക് നോക്കുമ്പോൾ... കാലുകൾക്കിടയിൽ അനക്കമുണ്ടാകുമ്പോൾ...പേടിച്ചു മുട്ടിടിക്കാൻ കാരണമാകുന്ന നിയമങ്ങൾ ഇവിടെ നിർമിക്കപ്പെടേണ്ടതുണ്ട്.
.
അതിനിവിടെ ചങ്കൂറ്റമുള്ള ഒരു ജനത ഉണ്ടായിത്തീരണം. രാഷ്ട്രീയതാല്പര്യത്തോടു കൂടി മാത്രം പീഡനങ്ങൾ പോലും നോക്കിക്കാണുന്ന രാഷ്ട്രീയ അടിമകൾ ഇല്ലാതാവണം. രാഷ്ട്രീയ ലാഭത്തിന്റെ പേരിൽ വേട്ടക്കാരനൊപ്പം നിൽക്കുന്ന സ്ഥിതി വിശേഷം ഉപേക്ഷിക്കണം. 
രാഷ്ട്രീയവും മതവുമൊക്കെ നീതിക്കുമപ്പുറമാണെന്ന ചിന്ത നാം ഒഴിവാക്കി കുറ്റക്കാരനെ ഒറ്റപ്പെടുത്തണം. നിയമങ്ങളെ വികലമാക്കുന്ന രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കണം. രാഷ്ട്രീയപ്രതിരോധത്തിനായുള്ള ഇക്കിളി പ്രചരണങ്ങൾ ഒഴിവാക്കണം.'നീതി നേടിക്കൊടുക്കാൻ പറ്റാത്ത രാഷ്ട്രീയം കേവലം പ്രഹസനമാണെന്ന' ബോധ്യം നാം ഓരോരുത്തരിലും ഉടലെടുക്കണം.
.
ഉത്പന്നവുമായി ഒരു ബന്ധവുമില്ലാതെ പെണ്ണിനെ പരസ്യത്തിനായി ഉപയോഗിക്കുന്ന സ്ട്രാറ്റജി നിരുത്സാഹപ്പെടുത്താൻ നാം തയാറാവണം. ലൈംഗിക വിദ്യാഭ്യാസം കൃത്യമായി നൽകാൻ നല്ലൊരു വിദ്യാഭ്യാസ മുന്നേറ്റത്തിനായി പരിശ്രമിക്കണം. 
പീഡനവാർത്തകൾ സ്വന്തം വീട്ടിൽ നിന്നും ഉയരുന്നതിന് മുമ്പ് ഏത് സോ കോൾഡ് സ്വന്തക്കാരനാണെങ്കിലും അവനെതിരെ ശബ്‌ദിക്കുമെന്ന നിലപാട് സ്വീകരിക്കാൻ നാം പ്രാപ്തരാകണം. 
ഇതിനൊന്നും നാം തയാറായില്ലെങ്കിൽ അടുത്തൊരു #ടാഗിൽ നമ്മുടെ പ്രിയപ്പെട്ടവരുടെ പേരോ സ്ഥലമോ പ്രതീക്ഷിക്കാം...

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും