പ്രണയം
- ഹഫീസ് ചൂരി
എവിടെ നിന്നോ വന്നു നീയെൻ ഇടനെഞ്ചിലേറി
സ്വപ്നങ്ങളേകി.,അരികിലണഞ്ഞില്ലെങ്കിലും നീയെൻ ചങ്കിൽ തറച്ചു നിന്നു.
മൊഴിഞ്ഞവാക്കിനാലെൻ മനംകവർന്നു വിടർന്നകണ്ണിനാൽപ്രണയവും തന്നു. അടുക്കുന്തോറുമെൻ മനംകൊതിച്ചു. സ്വപ്നചിറകിലേറിപറന്നുയരാൻ കാലം നമുക്കായ് ഭിത്തികൾ തീർത്തു. കാഴ്ചയ്ക്കുമപ്പുറം നീയും മറഞ്ഞു ഇനി ആർക്കായ് ഞാൻ കാത്തുനിൽപൂ? പതിയെ മറയാം ഞാനോമലേ കാത്തുനിൽക്കാം നിൻ കാലൊച്ച കേൾക്കാൻ. പ്രണയാദ്രമായ നിമിഷങ്ങളോർത്ത്
Comments
Post a Comment