- ഷെബീർ അലി എ.കെ മലയാള നോവലിസ്റ്റും, കഥാകൃത്തും, സ്വാതന്ത്ര്യ സമര പോരളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ. മനുഷ്യസ്നേഹത്തിലധിഷ്ടിതമായിരു ന്നു ബഷീറിന്റെ ഓരോ രചനകളും. സ്നേഹം, ദയ, കാരുണ്യം, ക്ഷമ, എന്നിവയിൽ മുദ്രിതമായിരുന്നു കൃതികൾ.ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു.ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദെഹത്തിന്റെ ജീവിതനുഭവങ്ങളുടെ തീക്ഷ്ണത കൊണ്ടായിരുന്നു. ജയിൽപുള്ളികളും, ഭിക്ഷക്കാരും, പട്ടിണിക്കാരും, സ്വർഗനു രോഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ' എന്റെ ഉമ്മ സംസാരിക്കുന്ന ഭാഷയാണ് എന്റെ മാതൃഭാഷ' എന്ന് മടിയേതുമില്ലാതെ ബഷീർ പറഞ്ഞു. സുവർണ മേധാവിത്തത്തെ ചൊടിപ്പിക്കുന്ന കഥാപാത്രങ്ങളും എഴുത്തിടങ്ങളിൽ കയറി വന്നു. സാഹിത്യ തമ്പുരാക്കന്മാർ ശ്രദ്ധിക്കാതിരുന്ന തിരണ്ടു കല്യാണം, കാത്കുത്ത് തുടങ്ങിയവയെ സാഹിത്യ ലോകത്തേക്ക് ആനയിച്ചു.അനുഭവ പരിസരങ്ങളിൽ നിന്നും ബഷീർ കണ്ടെടുത്തതായിരുന്നു ഇവയൊക്കെ. "
Comments
Post a Comment