Posts

Showing posts with the label humanity

അവസാനമില്ലാത്ത പ്രതിക്ഷ...

Image
- ഷാനി അവഗണിക്കപ്പെടാനായി മാത്രം ജന്മം കൊണ്ട ചിലരുണ്ട്. നമ്മൾ ഏറെ ഇഷ്ടപ്പെടുന്നവരിൽ നിന്ന് എത്ര അവഗണനകൾ ഏറ്റുവാങ്ങേണ്ടി വന്നാലും വീണ്ടും വീണ്ടും അവർക്ക് പിന്നാലെ പോവുന്നവർ. കാരണം ആ അവഗണനയിലും ഒരു പ്രതീക്ഷയുണ്ട് ഒരിക്കലെങ്കിലും അയാൾ നമ്മളെ പരിഗണിച്ചാലോ എന്ന പ്രതീക്ഷ. ഒരു പ്രാവശ്യമെങ്കിലും അയാൾക്ക് നമ്മളെ മനസ്സിലാക്കാൻ കഴിയുമെന്ന പ്രതീക്ഷ...!

മലപ്പുറം

Image
- ഷഫീഖ്‌ ഫൈസി കായംകുളം മലയോളം സ്നേഹം നൽകുന്നവർ മലപോലെ കരുതൽ നൽകുന്നവർ മതം നോക്കാതെ മനുജരെ നോക്കുന്നവർ മഹാമാരി മറന്ന് മരണം മറന്ന് മല പോലെ നിന്നവർ സ്വപ്നങ്ങൾ നിറച്ച ലഗേജുകൾക്ക്‌ കാവലായി നിന്നവർ മരിച്ചവന്റെ ബന്ധുക്കളെ മാറോട്‌ ചേർത്തവർ ജീവന്റെ മിടിപ്പുകൾക്ക്‌ രക്തം നൽകിയവർ മലയോളം സ്നേഹമുള്ളവർ മലപ്പുറം.....

ഹൃദയം

Image
- നൗപി അങ്ങനെ.... ഏറെനാളത്തെ പരിശ്രമത്തിനൊടുവിൽ ഞാനെന്റെ ഹൃദയത്തെ യന്ത്രമാക്കി മാറ്റിയെടുത്തു! ഇനിയൊക്കെയും അജ്ഞാപനങ്ങളുടെ സ്വിച്ചമർത്തലുകളാവട്ടെ... പ്രണയിച്ചവനെ മറക്കണോ...? ദേ മറന്നു...! സ്നേഹിച്ചവരെ വഞ്ചിക്കണോ...! വെറുക്കണോ...! തല്ലിയവന് ചിതയൊരുക്കണമോ...! ഒറ്റയ്കായവളെ വലിച്ചിഴയ്ക്കണോ...! അക്ഷരങ്ങളുടെ നെറുകയിൽ ബോംബിടാണോ...! ഒന്നമർത്തിയാൽ മതി... ചോര പുരണ്ട കത്തിമുന, ചുവന്ന ചെമ്പരത്തിപ്പൂവാകുന്നതും  പ്രതീക്ഷ മരവിച്ച ഗദ്ഗദങ്ങൾ കർണങ്ങൾക്ക് നിർവൃതി പകരുന്നതും മനുഷ്യൻ മനുഷ്യന്റെ ഹിംസ്രലഹരിയാകുന്നതും  എല്ലാം..... എല്ലാം.. മനസാക്ഷിയോ അതെന്താണ്...! പത്രങ്ങളിലെല്ലാം കെട്ടുകഥകളുടെ ചാകരയാണത്രെ... വായിച്ചു രസിക്കണം... ചിരിക്കണം... അതിന് മുമ്പ് പാഴ്‌വാക്യങ്ങളായ സിരകളെയും ദമനികളെയും പിരിച്ചുവിടേണ്ടിയിരിക്കുന്നു.. യെന്ത്രമാണ് ഒന്നമർത്തിയാൽ മതി  എല്ലാം..... എല്ലാം...