ഹൃദയം

- നൗപി

അങ്ങനെ....
ഏറെനാളത്തെ പരിശ്രമത്തിനൊടുവിൽ
ഞാനെന്റെ ഹൃദയത്തെ
യന്ത്രമാക്കി മാറ്റിയെടുത്തു!
ഇനിയൊക്കെയും അജ്ഞാപനങ്ങളുടെ
സ്വിച്ചമർത്തലുകളാവട്ടെ...
പ്രണയിച്ചവനെ മറക്കണോ...?
ദേ മറന്നു...!
സ്നേഹിച്ചവരെ വഞ്ചിക്കണോ...!
വെറുക്കണോ...!
തല്ലിയവന് ചിതയൊരുക്കണമോ...!
ഒറ്റയ്കായവളെ വലിച്ചിഴയ്ക്കണോ...!
അക്ഷരങ്ങളുടെ നെറുകയിൽ ബോംബിടാണോ...!
ഒന്നമർത്തിയാൽ മതി...
ചോര പുരണ്ട കത്തിമുന,
ചുവന്ന ചെമ്പരത്തിപ്പൂവാകുന്നതും 
പ്രതീക്ഷ മരവിച്ച ഗദ്ഗദങ്ങൾ
കർണങ്ങൾക്ക് നിർവൃതി പകരുന്നതും
മനുഷ്യൻ മനുഷ്യന്റെ ഹിംസ്രലഹരിയാകുന്നതും 
എല്ലാം.....
എല്ലാം..

മനസാക്ഷിയോ അതെന്താണ്...!
പത്രങ്ങളിലെല്ലാം കെട്ടുകഥകളുടെ ചാകരയാണത്രെ...
വായിച്ചു രസിക്കണം...
ചിരിക്കണം...
അതിന് മുമ്പ് പാഴ്‌വാക്യങ്ങളായ
സിരകളെയും ദമനികളെയും
പിരിച്ചുവിടേണ്ടിയിരിക്കുന്നു..
യെന്ത്രമാണ് ഒന്നമർത്തിയാൽ മതി 
എല്ലാം.....
എല്ലാം...

Comments

Post a Comment

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും