കാലം തെറ്റിയ കാത്തിരിപ്പ്
- ഉണ്ണിമായ
മാവെ നീ സന്തോഷിക്കുക
നിന്‍റെ കൈകളെ പിടിച്ചുലയ്ക്കാനോ
നിന്‍റെ നിഴലില്‍ നിദ്ര പൂകാനോ
തേനൂറും മാമ്പഴം എറിഞ്ഞു വീഴ്ത്താനോ
ഇനിയാ കുരുന്നുകള്‍ ഇല്ല...
അവര്‍ മായാലോകത്ത്
വെടിവയ്പ്പും ബോംബേറും
കളിച്ചു പഠിക്കുകയാണ്...
നിഷ്കളങ്കതയില്‍ കാപട്യം നിറയ്ക്കുന്ന
ഇന്നിന്‍റെ ചെകുത്താന്മാര്‍,
അവരെ ചുറ്റി വലഞ്ഞിരിക്കുന്നു...
നീ ഇനിയും കാത്തിരിക്കേണം,
ഒരു കളിചിരി നിറഞ്ഞ
മാമ്പഴക്കാലത്തിനായി...
Comments
Post a Comment