ഇരുണ്ട മുറി


 - സഫ്വാൻ പാണ്ടിയാല 




12 പേരുണ്ട് ആ ഒറ്റ മുറിയിൽ.ചുമരിന്റെ നിറം വെക്തമായി കണ്ടവർ പോലും ചുരുക്കം. പുലർച്ചേ 3 മണിയോട് അടിക്കുമ്പോഴാണ് കടയുമടച്ച് അബ്‍ദുല്ലാക്ക പതിവായി മുറിയിലെത്തുന്നത്. വളരെ മെല്ലെ ഓരോ കാലും സൂക്ഷ്മതയോടെ വെച്ച് ആ ചെറിയ മൊബൈലിന്റെ വെളിച്ചത്തിൽ തന്റെ കട്ടിൽ കണ്ടെത്തി അയാളവിടെ തല ചായ്ക്കും.
എന്റെ സ്ഥാനം അങ്ങ് ഉയരത്തിലായിരുന്നു,
കട്ടിലിന്റെ രണ്ടാം നിലയിൽ. പണിയൊന്നുമാവാതെ മുറിയിൽ കുത്തിയിരിപ്പായത് കൊണ്ട് ആ മുറിയിലെ ഓരോ കാഴ്ചകളും കാണും. സങ്കടങ്ങൾ മാത്രം എന്നും കൂട്ടിനുള്ള തൃശ്ശൂര്കാരൻ നാരായണേട്ടൻ,
പ്രവാസ ജീവിതത്തിന്റെ 25-ആം വർഷത്തിലേക്ക് കടക്കുകയാണയാൾ.
4 പെണ്മക്കളേയും കെട്ടിച്ചയച്ച്, ലോണെടുത്ത് ഒരു ചെറിയ വീടും വെച്ചു, കഴിഞ്ഞ പോക്കിലായിരുന്നു തന്റെ പ്രിയതമ അയാളെ വിട്ട് പോയത്. അതിന്റെ ആഘാതത്തിൽ നിന്നും കരകയറുന്നതിന് മുന്നേ ബാധ്യതകൾ  അയാളെ വീണ്ടും വിമാനം കയറ്റിയിരുന്നു. അങ്ങനെ എത്ര എത്ര ജീവിതങ്ങൾ.
ആ മുറി പലപ്പോഴും വെട്ടം കണ്ടത് നാട്ടീന്ന് വന്ന കൂട്ടുകാരന്റെ പൊതി തുറക്കുന്ന നേരങ്ങളിൽ മാത്രമായിരുന്നു.വെള്ളിയാഴ്ച്ച പോലും ഒഴിവില്ലാത്തവരും, ഒഴിവുണ്ടായിട്ടും  കറങ്ങി നടക്കാതെ, ഒരോ നാണയതുട്ടും  നാട്ടിലുള്ളവർക്കായി മാറ്റി വെച്ച് ആ ഇരുണ്ട മുറികകത്തെ ഇരുമ്പ് കട്ടിലിൽ ചങ്ങല ഇല്ലാതെ ബന്ധിയാക്കപ്പെട്ടവർ. ആ സാഹചര്യങ്ങളെ സാവധാനം ഉൾകൊള്ളുകയായിരുന്നു.
പതിയെ പതിയെ അവരിലൊരാളായി മാറുകയായിരുന്നു.
ഒരു പ്രവാസി പലരുടെയും അനുഭവം എന്നിലൂടെ ഊഹിച്ചപ്പോൾ

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും