വില

- അരുവി മോങ്ങം

ഒൻപതു 
കവിത വിറ്റു 
എന്നിട്ടും 
വയറുകത്തുന്നു, 

ഒരു കഥ വിറ്റു 
എന്നിട്ടും
വയറു കത്തുന്നു, 

ഒടുവിൽ 
അവളും മകളും 
കവിയെ വിറ്റു 
എന്നിട്ടും   
വയറു കത്തുന്നു, 

ഒടുക്കം അമ്മ 
മകളെ വിറ്റു, 

ഒൻപതു മാസം 
ഒരു വയറിങ്ങനെ 
നിറഞ്ഞു നിന്നു, 

ഉണ്ണി കരയുന്നു 
മുല വറ്റിയ ഒരു രാത്രി 
മകൾ  അമ്മയെ 
മറിച്ചു വിറ്റു, 

പഴയതിന് 
പാതി വിലപോലുമില്ല 
അന്ന് 
മൂന്ന് ഉടലുകൾ 
നിന്നു കത്തി. 

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും