എന്നിലെ കനലുകള്‍
- കായു
എന്റെ ഹൃദയമാകെ വരണ്ടുണങ്ങിയിരിക്കുന്നു,
ആഴമേറുന്ന വിള്ളലുകള്‍ പെരുകി വരുന്നൂ,
സ്വപ്നങ്ങളൊക്കെയും തളര്‍ന്ന് വീണിരിക്കുന്നു.
വിണ്ടുകീറിയ മണ്ണിലാ -
ചിതറിക്കിടന്ന കരിയിലപോല്‍ സ്വപ്നങ്ങളെ
എനിക്കൊന്ന് കൂട്ടിയിടണം,
തീ വേണമെന്നില്ല ,
ഒരു പരാജിതന്റെ അഗ്നികനലുകള്‍ എന്റെ കണ്ണുകളില്‍ വേണ്ടുവോളമുണ്ടല്ലോ !
അവയില്‍ നിന്നൊരു കനല്‍തരിയാ കരിയികളിലേക്കെറിയണം.
കത്തിയെരിഞ്ഞ് മുകളിലേക്കുയരുന്ന
ആ പുകയിലേക്കെന്റെ സ്വപ്നങ്ങളെ കോര്‍ത്ത് വെക്കണം,
അങ്ങനെയേലും ,
വിശാലമാം ആകാശ നീലിമയില്‍
അവയ്ക്ക് പാറിപ്പറക്കാന്‍ കഴിയുമല്ലോ!
നനവേറുമാ കാഴ്ച്ചകണ്ട് , പാതി തീര്‍ന്നയീ ശരീരത്തിന്
പൂര്‍ണ്ണതപൂണ്ട ജഡമായിത്തീരണം.
അതിനീ വരണ്ട ഭൂമിയിലമര്‍ന്ന്
നന്നായൊന്ന് മയങ്ങണം.
ഇടവേളയല്ലാത്ത മയക്കം.

Comments
Post a Comment