Posts

Showing posts from July, 2019

എങ്ങും മഴ വെള്ളം

Image
- ഹകീമുന്നിസ   എങ്ങും എവിടെയും മഴ  എവിടേയ്ക്ക് തിരിഞ്ഞാലും വെള്ളം  ഞാൻ കണ്ട ഏറ്റവും  വലിയ പ്രതിഭാസം.....  മഴയ്ക്ക് വേണ്ടി ദൈവത്തോട്  യാചിച്ചു കാത്തിരുന്നു...  മഴ വന്നു......  ജനങ്ങൾക്ക് മഴ താങ്ങാനാവാതെയായി  ഏവരും മഴ കുറയാനായി  യാചിക്കാൻ ആരംഭിച്ചു......  നദിയേതാണ്  റോഡ് ഏതന്നെന്ന്  മനസ്സിലാവാതെയായി.....  വീടിന് പുറത്തേക്ക്  ഇറങ്ങാനാവാതെയായി.....  മേഘങ്ങൾ സൂര്യോദയം മുതൽ  സൂര്യാസ്തമയം വരെ ഇരുട്ടിനാൽ  മൂടപ്പെട്ടിരിക്കുന്നു.......  കടലാസ് തോണിയെ പോലെയാണിപ്പോൾ  റോഡിലെ വാഹങ്ങങ്ങളും.....  എങ്ങും എവിടെയും മഴ  എവിടേയ്ക്ക് തിരിഞ്ഞാലും വെള്ളം  ഞാൻ കണ്ട ഏറ്റവും  വലിയ പ്രതിഭാസം........

ബഷീർ ഓർമ്മകളുടെ ദിനം

Image
-  ഉബൈദ് കൂരിക്കാടൻ ' എടേ , എന് ‍ റെ പക്കല് ‍ തേനില് ‍ മുക്കിയ ഒരു ആറ്റംബോംബുണ്ട് !'  ' എന്താണത് ? '' എന് ‍ റെ ഭാര്യ !' നിനക്കറിയാമോ ?   ഇവളുടെപക്കല് ‍ ഒരു ഭയങ്കര കഠാരിയുണ്ട് . ഞാന് ‍ മോഹഭംഗത്തില് ‍ കഴിയുകയാണ് !' ' എന്തു മോഹഭംഗം ?  ' എനിക്കു സുന്ദരികളായ സ് ‌ ത്രീകളെക്കൊണ്ട് ഒരു തോട്ടം നിര് ‍ മ്മിക്കാന് ‍ അഗ്രഹമുണ്ടായിരുന്നു .! ' എന്നുവച്ചാല് ‍ ?' ' ഹരം . പക്ഷേ , വേറൊരു സ്ത്രീയെ ആഗ്രഹത്തോടെ നോക്കിയാല് ‍  ഇവള് ‍ എന്നെ   കൊന്നുകളയും ! അനുഭവങ്ങളുടെ ചൂരും ചൂടും താങ്ങിനില് ‍ ക്കുന്ന വൈക്കം മുഹമ്മദ് ബഷിറിന് ‍ റെ ഏഴുകഥകളിലെ   ( ചിരിക്കുന്നമരപ്പാവ ) '' ഭാര്യയെ കട്ടുകൊണ്ടുപോകാന് ‍ ആളെ അവശ്യമുണ്ട് '' എന്നതില വരി .... ഏറ്റവും സ്വാധീനം ചെലുത്തിയ എഴുത്ത് ആരുടേതെന്ന് ചോദിച്ചാല് ‍ ഈ ബേപ്പൂര് ‍ സുല് ‍ ത്താന് ‍ റെ   പേര്   മാത്രമേ എനിക്ക് ആദ്യം വരു ...   അതിസാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള ഹാസ്യാത്മകമായ രചനകള് ‍ വായനക്കാര
Image
കുട്ടി കഫെ
Image
കുട്ടി കഫെ
Image
കുട്ടി കഫെ

മർത്യൻ

Image
- ഇർഷാദ് ഇ.കെ  നിർവച നങ്ങൾക്കൊടുവിലും നിർവചിക്കാനാവാത്ത സത്യമല്ലേ മനുഷ്യാ നിൻ മനസ്സ് ..... അറിയില്ല നിനക്ക് നീ ആരാണെന്ന്  അറിയില്ല എനിക്ക് ഞാൻ ആരാണെന്ന് ... ലക്ഷ്യം മറന്നു പോയ കിടാവോ .. ലക്ഷ്യം മറപ്പിക്കുവിൻ പിശാചോ .. അറിയണം നീ നിൻ കൈ തൊട്ട ദൈവത്തെ ... വെടിയണം നീ നിൻ ദൂരെ കെട്ട കിനാക്കളെ ... വാഴണം ഭൂമിയിൽ ഒറ്റ മേൽക്കൂരയിൽ ... കൈ തൊഴാം നാഥനെ നിൻ മനോ ചിന്തയിൽ ....!!

പിഞ്ഞാണ പാത്രം

Image
- സഈദ് എം വലിയ പറമ്പ ആയുസ്സിൻ അര പാത്രം ഉണ്ടു ഞാൻ  കരിഞ്ഞതും കരിച്ചതും  പൊരിഞ്ഞതും പൊരിച്ചതും  വേവിച്ചതും വേവാത്തതും പാതി വെന്തതും  ഉപ്പും പുളിയും മധുരവും ചാലിച്ചതും...  ഇനി എത്ര നാൾ   കരിഞ്ഞതും കരിച്ചതും  പൊരിഞ്ഞതും പൊരിച്ചതും  ഉപ്പും പുളിയും മധുരവും ചാലിച്ചതും വേവിച്ചതും വേവാത്തതും പാതി വെന്തതും   ഇങ്ങനെ  ഉണ്ണും ഞാൻ  ഈ പിഞ്ഞാണ പാത്രത്തിൽ...... 

വിപ്ലവം

Image
- മുഹമ്മദ് അക്സത്ത് സി അതെ.അതൊരു വിപ്ലവമായിരുന്നുവത്രെ! "ഏത്?" കടമ്പകളോരോന്നും ഭേദിച്ച് രാത്രിയുടെ ഓരോ യാമങ്ങളെയും പുൽകി  നിലാവിന്റെ തൂവെളിച്ചത്തിൽ പരസ്പരം ചേർത്ത് പിടിച്ചു അഥരങ്ങളാൽ ചൂണ്ട കൊളുത്തി നാം ചുംബിച്ചിട്ടില്ലേ... അതെ! അതും ഒരു വിപ്ലവമായിരുന്നു ചോര പൊടിയാത്ത ഒരു തരം വിപ്ലവം.

കുട്ടി കഫെ

Image
- കുട്ടി കഫെ കുട്ടി കഫെ          നമ്മുടെ കുട്ടികളെഴുതുന്ന കഥകളും , കവിതകളും , അവര്‍ വരയ്ക്കുന്ന ചിത്രങ്ങളും പുസ്തകത്താളുകളില്‍ അടുക്കിവച്ചാലെങ്ങനെ?  അത് അവരുടെ കൂട്ടുകാര്‍ക്കൊക്കെ കാണിച്ചു കൊടുക്കണ്ടേ.. നിങ്ങളുടെ കുട്ടികളുടെ നല്ല നല്ല രചനകള്‍  (കുട്ടിയുടെ പേര്, ക്ലാസ്, സ്കൂള്‍,  ഫോട്ടോ എന്നിവ ഉള്‍പെടുത്തി) ഞങ്ങളുടെ "msfvaayanacafe@gmail.com" എന്ന മെയില്‍ലേക്ക് അയച്ചുതരിക, തെരഞ്ഞെടുക്കുന്നവ വായന കഫെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്.  ടീം വായന കഫെ  

മീശപുലിമല

Image
-  സമീർ എം.എം മേഘങ്ങൾ മലകളെ പുൽകി മടിത്തട്ടിൽ  ഉറങ്ങുന്നത് കാണണോ? .. കോട മഞ്ഞിന്റെ  കാതിൽ  ഇളം കാറ്റു പറയുന്ന കിന്നാരം കേൾക്കണോ ? തലയ്ക്കു മുകളിൽ ഉദിക്കുന്ന സൂര്യന്റെ ഉദയം  തലയ്ക്കു നേരെ കാണാനോ .. എങ്കിൽ  അവിടെ പോകാം ... പക്ഷേ  കാഴ്ച്ചയുടെ വിസ്മയം  തീർക്കുന്ന പ്രകൃതിയിടെ  ആ  ഉയരങ്ങളിൽ   ചെല്ലാൻ  അല്പം കഷ്ട്ടപെടണം ..കിതച്ചും വിയർത്തും തണുത്തും  കാലുകൾ വിറച്ചും ചെല്ലണം അവിടത്തേക്ക്.. കുത്തനേ ഉള്ള കയറ്റവും  കുഴി പോലെ ഉള്ള ഇറക്കങ്ങളും താണ്ടി  കുന്നിൻ മുകളിൽ ചെന്നാൽ കാണാം .. ഒരു പക്ഷേ ജീവിതത്തിൽ  എന്നും ഓർമയിൽ സൂക്ഷിക്കുന്നതും  രണ്ടാമത് ഒരു വട്ടം കൂടി പോകാൻ ആഗ്രഹിക്കാത്തതും ആയ  ഒരിടം . ഒരു ഭക്ഷണവും വെള്ളവും കുടിക്കാതെ മല കയറിയറ അനുഭവം വച്ച് പറയട്ടെ ..പച്ച വെള്ളത്തിനു പോലും നല്ല രുചിയാണ് കരുതൽ വേണം എല്ലാ കാര്യത്തിലും അല്ലെങ്കിൽ തളർത്തി കളയും ...മനസിന്റെ  വാശി  അനുസരിച്ചു ഒന്നുകിൽ മുകളിൽ ചെല്ലാം അല്ലെങ്കിൽ പാതി വച്ച് പിന്മാറാം ..    കാഴ്ചകൾ കൊണ്ട് മനസ് നിറയ്ക്കാൻ സഹായിച്ച  ന്റെ  സുഹൃത്തുക്കൾക്ക്  ഒരു പാട്  നന്ദി .മീശ പുലി മല  പറഞ്ഞ  പാഠം  ഇതാണ്  " നില നിൽക്കുന്ന വിജയങ്ങളിലേക്കു

സൈബർ ലോകം അടുക്കുന്നു... ബന്ധങ്ങൾ അകലുന്നു...​

Image
- ​മുഹാസ് മൊഗർ      ഒരു നാണയത്തിന്റെ ഇരു വശമെന്നോണം സൈബർ ലോകത്തിനുമുണ്ട് മേന്മകളും പോരായ്മകളും.. ഒരുപക്ഷേ സൈബർ ലോകം വിഷകലനത്തിന് വിധേയമാക്കുമ്പോൾ മേന്മകളേക്കാളും പോരായ്മകളാവും കൂടുതലും. ​"കൂടുതൽ ബന്ധങ്ങളെ നമുക്ക് ഉണ്ടാക്കിത്തരുന്നു.. എന്നാലോ അടുത്തുള്ള ബന്ധങ്ങളെ നമ്മിൽ നിന്നും അകറ്റുക കൂടി ചെയ്യുന്നു.."​ സൈബർ ലോകത്തെ വളരെ വ്യക്തമാക്കി കാണിച്ചു തന്ന നിർവചനമായിരുന്നു ഫ്രഞ്ച് ചിന്തകൻ ജേ. ആറിന്റേത്.. ഈ പുതിയ കാലത്ത് പലപ്പോഴും വിരൽ തുമ്പിലൂടെ നാം ലോകം ആസ്വദിക്കുന്നു, കാണുന്നു, കേൾക്കുന്നു.. പക്ഷെ പലപ്പോഴും നമ്മുടെ അയല്പക്കങ്ങൾ,സൗഹൃദങ്ങൾ, ബന്ധങ്ങൾ ഇവ ചുരുങ്ങുകയാണ്.. സൈബർ ലോകം പലപ്പോഴും പ്രതിഷേധ സമരങ്ങൾക്ക് തിരി കൊളുത്തിയിട്ടുണ്ട്. പല വിപ്ലവങ്ങളെയും വിജയിപ്പിച്ചിട്ടുമുണ്ട്. സോഷ്യൽ മീഡിയകളിലൂടെ ഒരു രാജ്യത്തിന്റെ അധികാരികളെ വരെ താഴെയിറക്കിയിട്ടുമുണ്ട് അധികാര കസേരകളിലേക്ക് എത്തിച്ചിട്ടുമുണ്ട്. അറബ് വസന്തവും മുല്ലപ്പൂ വിപ്ലവവും ലോകത്തെ തുറന്ന് കാണിച്ചത് പത്ര മാധ്യമങ്ങളോ ദൃശ്യ മാധ്യമങ്ങളോ അല്ല, മറിച്ച് അത് സാമൂഹ്യ മാധ്യമങ്ങളായിരുന്നു.ഇവിടെയാണ് സൈബർ ലോകത്തിന്റെ മേന്മകളെ നാം തിരിച്

രക്ഷകന്‍

Image
- FAS കത്തിജ്വലിക്കുന്ന സൂര്യനു കീഴെ തളര്‍ന്നു കിടക്കുന്ന മര്‍ത്യനുവേണ്ടി ശബ്ദിക്കാന്‍ കുളിരുകോരുന്ന കല്‍ചുമരുകള്‍ക്കിടയി- ലിരുന്ന്, ചെമന്ന മാഷിയില്‍ മുക്കിയ തൂലിക കൊണ്ട് കടലാസിന്‍ പരപ്പില്‍  നാലക്ഷരം കോറും മനുഷ്യരല്ലോ, കാല- ത്തിനൊപ്പം തളര്‍ന്നു കിടക്കുന്ന മര്‍ത്യന്‍റെ രക്ഷകന്‍! എന്നാരോ പറഞ്ഞു- പരത്തിയതിന്നു നേരാകുന്നുവോ?

ഒരു മനുഷ്യൻ

Image
- ഷെബീർ അലി എ.കെ               മലയാള നോവലിസ്റ്റും, കഥാകൃത്തും, സ്വാതന്ത്ര്യ സമര പോരളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ.        മനുഷ്യസ്നേഹത്തിലധിഷ്ടിതമായിരു ന്നു ബഷീറിന്റെ ഓരോ രചനകളും. സ്നേഹം, ദയ, കാരുണ്യം, ക്ഷമ, എന്നിവയിൽ മുദ്രിതമായിരുന്നു കൃതികൾ.ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു.ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദെഹത്തിന്റെ ജീവിതനുഭവങ്ങളുടെ തീക്ഷ്ണത കൊണ്ടായിരുന്നു. ജയിൽപുള്ളികളും, ഭിക്ഷക്കാരും, പട്ടിണിക്കാരും, സ്വർഗനു രോഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം.      ' എന്റെ ഉമ്മ സംസാരിക്കുന്ന ഭാഷയാണ് എന്റെ മാതൃഭാഷ' എന്ന് മടിയേതുമില്ലാതെ ബഷീർ പറഞ്ഞു. സുവർണ മേധാവിത്തത്തെ ചൊടിപ്പിക്കുന്ന കഥാപാത്രങ്ങളും എഴുത്തിടങ്ങളിൽ കയറി വന്നു. സാഹിത്യ തമ്പുരാക്കന്മാർ ശ്രദ്ധിക്കാതിരുന്ന തിരണ്ടു കല്യാണം, കാത്കുത്ത് തുടങ്ങിയവയെ സാഹിത്യ ലോകത്തേക്ക് ആനയിച്ചു.അനുഭവ പരിസരങ്ങളിൽ നിന്നും ബഷീർ കണ്ടെടുത്തതായിരുന്നു ഇവയൊക്കെ.           "