Posts

Showing posts from 2019

നിന്നോര്‍മകള്‍

Image
-  അബ്ദുല്‍ ലത്തീഫ്  എം പുസ്തക താളിലെ മയില്‍പീലിയായ് കാത്തുവച്ചു നിന്നെ എന്‍ മനസ്സില്‍ ഈ വേനല്‍ചൂടിലെ കുളിരാണ് നിന്നോര്‍മ എന്നിലെ ഇരുട്ടിന്‍റെ വെളിച്ചമാണ് നീ... പറയാതെ നീ പോയ നിമിഷത്തി- ലെവിടെയോ  പാടാന്‍ മറന്ന രാഗം കാതോര്‍ത്തിരുന്നു  ഞാന്‍, പിന്നെയും- നിന്‍ കാലൊച്ച  മറഞ്ഞു- നിന്‍ പുഞ്ചിരി  മാഞ്ഞുപോയി... കാറ്റുവന്നു തഴുകുമ്പോഴെന്നിലെ കാത്തുവെച്ച  മോഹങ്ങള്‍ ബാക്കിയായ് അഴകേ എന്‍ ആത്മാവ് പിന്നെയും കൊതിക്കുന്നു നിന്‍റെ സ്വപ്നത്തില്‍ തോഴിയാകുവാന്‍ നിന്‍ ജീവനാവുകാന്‍...

ഓട്ടോഗ്രാഫ്

Image
- എ.കെ എതിർത്തോട് പഴയ പുസ്തകങ്ങൾ അടുക്കിപെറുക്കി വെക്കുന്നതിനിടയിൽ അറിയാതെ പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫ് കയ്യിൽപെട്ടു. ഓരോ പേജുകളും നൊസ്റ്റാൾജിയയോടെ വായിച്ചു തീർന്നതിന് ശേഷം അയാൾ ഓർത്തു. 'ഒരുപക്ഷെ ഈ ഓട്ടോഗ്രാഫുകൾ ആയിരിക്കാം ലോകത്തിലെ ഏറ്റവും കൂടുതൽ കള്ളം പറയുന്ന പുസ്തകങ്ങളെന്ന്

Splintered the splendid thoughts!

Image
- Thahdeera E.R Oh yeah,  My ripped heart  With lots of cracks  Once lost having no hope Skipped a breathe  Along the breeze  Drifted and parted  Like a beam of sunlight  Your aromatic love Pierced  my heart  Through the depth of trees  Hiding the water droplets  Of weeping ,foggy heart  The water droplets  Forming a lake With pleasure  When you confessed  You'll replenish  My cracked,rotten heart  I wondered  If it is real Like a mirage  I wished it to be  Crystal clear  With no scars  The ecstatic love You pulled me Out of nothing  My heart did dart  I knew ,it'd hurt  My heart whispered  I neither screamed  nor sobbed  My heart being void  And vacant  Emotionless   I torn down ! No,  Not again  Not again to break my heart  My heart screamed now  It broken down The aroma of love and tears  In to pieces and pieces  It splintered the splendid thoughts  Within the wra

തമാശ

Image
- എ.കെ എതിർത്തോട്                 'ലോകത്തിലെ ഏറ്റവും വലിയ തമാശയെന്താണെന്നറിയുമോ?'  അവൾ ഭർത്താവിനോട് ചോദിച്ചു. കുഞ്ഞിനെ ചുമലിലെടുത്ത് അയാൾ അവളിലേക്ക് തിരിഞ്ഞു. അറിയില്ലെന്ന ഭാവത്തിൽ തലയാട്ടി. അവൾ ചെരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു. 'മരണവേദനയുടെ അടുത്തെത്തുന്ന പ്രസവവേദനയ്ക്ക് സുഖപ്രസവമെന്ന് വിളിക്കുന്നതാണ്' അതെന്ന്...

പേരു പോലും പ്രശ്നമാകുമ്പോൾ

Image
- എ.കെ എതിർത്തോട്                     പത്താം ക്ലാസ്സിലേയും +2 വിലേയും പരീക്ഷകളിൽ മുഴുവൻ മാർക് നേടിയതിന് പിന്നാലെ എൻട്രൻസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയാണ് അവൾ നാട്ടുകാരെ വിസ്മയിപ്പിച്ചത്. സ്വന്തം ഇഷ്ടത്തിനനുസരിച്ച് കോഴ്സും കോളേജും അവൾ‌ തിരഞ്ഞെടുത്തപ്പോൾ ആ മാതാപിതാക്കൾ ദൂരമൊന്നും പ്രശ്നമാക്കിയില്ല. കോളജിൽ അഡ്മിഷൻ എടുത്തപ്പോൾ ഈ ലോകം കീഴടക്കിയ സന്തോഷം അവളുടെ മുഖത്ത് കാണാമായിരുന്നു. കോളജിലെ ആദ്യ പരീക്ഷകളിൽ അവൾക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനം. പക്ഷേ! പിന്നീട് അവളുടെ മാർക്കുകൾ താഴാൻ തുടങ്ങി. അവധിക്ക് നാട്ടിലെത്തിയപ്പോൾ ഇതിനെ കുറിച്ച്  ആ പിതാവ് അവളോട് ചോദിച്ചു;  'എന്താ മോളെ.. നിനക്ക് പറ്റിയത്????' അവൾ അയാളുടെ മുഖം നോക്കിക്കണ്ടു തിരിച്ചു ചോദിച്ചു; 'ഫാത്തിമ എന്ന പേരും വെച്ച് എന്ത് ധൈര്യത്തിലാ വാപ്പച്ചി ഞാൻ ക്ലാസ്സിൽ ഒന്നാമതാവേണ്ടത്????'    

She

Image
- Thahdeera E.R Elegant hands Penned them down Flawlessly on a piece of paper To attain a tranquil heart Out of all chaos! "Her topmost wish" Like a pie in the sky They stumbled across it They crumbled it Leaving no trace of words! It burned so bright The flames did weep Wept out reading her wish She remained silent Looking at the clouds The clouds tickled her She whimpered or bewailed? No, she didn't utter a word yet! The flames turned to ashes Ashes brushed her warmly Lifted her chin up Wiped her tears off! "Why am I even alive?" Her heart was floating It stopped beating Flames closed her eyes Ashes sang the dirge Clouds pulled her to heaven Ashes to flames Flames to crumbled paper She saw the glittering words Clouds tickled her again ! Her eyes twinkled with mirth Her shimmering looks of innocence She danced lifting her white floor gown up!

കുഞ്ഞനുജത്തി

Image
- മുഹമ്മദ്‌ സഫ്‌വാൻ സി കൊന്നതാണ്.. കൊന്ന് കെട്ടിതൂക്കിയതാണ്...  സ്നേഹ വാത്സല്യത്തോടെ ചേർത്ത് നിർത്തേണ്ടവരെ കാമകോതിയൊടെ കെട്ടിപിടിച്ചതാണ്.... ഇളം മേനിയിൽ കൈ പടർത്തുമ്പോൾ അവർക്ക് വിറച്ചില്ല...  വേദന പൂണ്ടവർ കരയുമ്പോൾ അവർക്ക് മനസ്സലിഞ്ഞില്ല... കാരണം കറുത്തവരായിരുന്നു... പാവങ്ങളായിരുന്നു...  ചോദിച്ചു വരാൻ ആരുമില്ലാത്തവർ... പക്ഷെ കുഞ്ഞുങ്ങളായിരുന്നു അനിയത്തിയായിരുന്നു..  മകളായിരുന്നു....  എന്റെയും നിന്റെയും അനിയത്തിയേയും മകളെയും പോലെ..

The Story

Image
- Thahdeera E R Fusing eyes ,looking gentle, Hardly open cuz of nebel! With my large sack of troubles  Weighing more like treble,  I knocked the door to the moon  Like a cliff hearted goon! Within me ,a hungry raccoon, Bleeding the heart to form a lune! With lots of dreams in a balloon! Then I saw a group of  revelers Holding their hands, beautiful travelers  Smiling at tiny timid pebbles  Why my heart feeling so feeble? Why did my words flow like tears ? Why did I smile with lots of fears ? Why did my thoughts make it unclear ? Why did I forgot a mask to wear? Why did they shamelessly fleer ? "I'm listening to your stories" Ah, that was mellifluous! Fairy hands opened wide  Confused and dead inside  Were they pointing me , I sighed  "I'm listening to your stories" For you've been here to narrate  Narrate your stories with no worries  Since I'm a fairy to mediate 

ജീവിതം സന്ദേശമാക്കിയ ഗാന്ധിജി

Image
- സി. ബി. മൊയ്തീൻ ചെങ്കള                  ഒക്ടോബര്‍ 2 - ഗാന്ധിജയന്തി ദിനം. ഒരിക്കല്‍കൂടി രാഷ്ട്രം മഹാത്മാവിന്റെ ഓര്‍മ പുതുക്കുന്ന സുദിനം. ലോകംകണ്ട എക്കാലത്തെയും ഋഷിതുല്യനായ ആ കര്‍മയോഗിയുടെ നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷികം.                   വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും വേഷംകൊണ്ടും അനുകരണീയനായി ഒരു ജന്മം മുഴുവന്‍ രാഷ്ട്രത്തിനുവേണ്ടി ജീവിച്ച് ഒടുവില്‍ രക്തസാക്ഷിത്വം വഹിച്ച ആ മഹാത്മാവിന്റെ ഓര്‍മകള്‍ അദ്ദേഹത്തിന്റെ ജീവിത സന്ദേശങ്ങൾ കൊണ്ട് തന്നെ സ്മരിക്കപ്പെടും. സ്വന്തം ജീവിതത്തെ സത്യാന്വേഷണ പരീക്ഷണങ്ങളായി കണ്ട് അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന പ്രവര്‍ത്തനങ്ങള്‍കൊണ്ട് ഭാരതജനതയുടെ ഹൃദയത്തിലിടം നേടിയ ഗാന്ധിജിയെക്കുറിച്ചോര്‍ക്കുമ് പോള്‍ ഓരോ ഭാരതീയനെയും അസ്വസ്ഥമാക്കുന്ന ഒരുപിടി ചോദ്യങ്ങളുണ്ട്. ഗാന്ധിജി ഇന്ന് എവിടെയാണ്? നമ്മുടെ ഹൃദയത്തില്‍ ഗാന്ധിജിക്ക് സ്ഥാനമുണ്ടോ? എന്താണ് ആധുനിക കാലത്ത് അദ്ദേഹത്തിന്റെ ഉപദേശങ്ങളുടെ പ്രസക്തി? എന്നതൊക്കെ ആലോചിക്കേണ്ട ഒരവസരംകൂടിയാണിത്.ആധുനിക ലോകത്ത്, ശക്തമായ വേരോട്ടമുള്ള ഭീകരത, അക്രമം

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും

Image
- സി. ബി. മൊയ്തീൻ ചെങ്കള     ജീവിതത്തെ പറ്റിയുള്ള സമഗ്രമായ അന്വേഷണങ്ങള്‍ക്ക് ഗതിവേഗം ലഭിക്കുന്നത് സമ്പൂര്‍ണമായ ഒരു വിദ്യാര്‍ത്ഥിത്വത്തിന് തന്നെതന്നെ സമര്‍പ്പിക്കുമ്പോഴാണ്. എന്താണ് വിദ്യാര്‍ത്ഥിത്വം എന്ന  ചോദ്യം ഇവിടെ പ്രസക്തമാണ്. മഹത്തായ പാരമ്പര്യത്തെയും സംസ്കാരത്തെയും സ്വാംശീകരിച്ച് വര്‍ത്തമാനത്തിന്‍റെ ഉല്‍പാദന-ഉപഭോഗ നിര്‍വ്വഹണ വ്യവസ്ഥയില്‍  ഇടപെടാനുള്ള വൈജ്ഞാനികവും സാങ്കേതികവുമായ നൈപുണ്യം  ആര്‍ജ്ജിക്കുന്നവനാണ് വിദ്യാര്‍ത്ഥി.     വിദ്യക്കുവേണ്ടി അര്‍ത്ഥിക്കുന്നവര്‍ അഥവാ അഭ്യസിക്കുന്നവരൊക്കെ കേവലമായ അര്‍ത്ഥത്തിലേ വിദ്യാര്‍ത്ഥി ആകുന്നുള്ളു. എന്നാല്‍  വിദ്യാര്‍ത്ഥിത്വം വികലമായ വിദ്യാസമ്പാദനമല്ല ; മാനവീയതയുടെ ഈടുവെപ്പിന്  വേണ്ടി സമകാലികസമൂഹസംവിധാനത്തില്‍  ഔചിത്യപൂര്‍വ്വം തന്‍റെ അഭിരുചികളെ ഇണക്കി പ്രയോഗിക്കലാണ്.     അറിവ് ഉല്‍പ്പാദിപ്പിക്കുകയും പ്രസരിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നജീവിയാണ് മനുഷ്യന്‍. മനുഷ്യന്‍റെ ഈ ശേഷിയെ ആസൂത്രിതമായും സാമൂഹ്യമായും, ശാസ്ത്രീയമായും വികസിപ്പിച്ചെടുക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. പഠന നൈപുണ്യമുള്ള ഏകജീവി എന്നനിലയ്ക്ക് പ്രകൃതിയെയും സ

ഗ്രാമത്തിന്റെ സൗന്ദര്യം

Image
- ഷാനിഫ് ഷാനു കറുത്തിരുണ്ട് മുഖം മൂടി മടിച്ചു നിൽക്കുന്ന മേഘക്കൂട്ടങ്ങൾ...  ഉറ്റിയുറ്റി അനന്തം പെയ്യാൻ കാത്തിരിക്കുന്ന ജീവജാലങ്ങൾ...  കടലാസ് തോണിയുണ്ടാക്കി താഴെ ഏതോ വഴിയോരത്ത് പുഞ്ചിരി തൂകി കൈയുയർത്തുന്ന കുഞ്ഞു ബാല്യങ്ങൾ...  നിറഞ്ഞ പാടങ്ങളിൽ സ്നേഹത്തിന്റെ പെരുമഴയിൽ പന്ത് തട്ടി കളിക്കുന്ന മഴ പ്രേമികൾ...  വീടിന്റെ ഉമ്മറത്തിരുന്ന് മേഘങ്ങളെ നോക്കി സ്വപ്നം കാണുന്ന അമ്മമാർ...  എല്ലാം ഗ്രാമത്തിന്റെ സൗന്ദര്യം...  നഗരങ്ങൾ ഇന്നും ഭീതിയിലാണ്..  അന്നൊരുനാൾ മഴ കൊണ്ടുപോയ ഉറ്റവരെയും ഉടയവരെയുമോർത്ത്...  സന്തോഷത്തെയും, സമാധാനത്തിനെയുമോർത്ത് വെട്ടിത്തെളിച്ച ഭൂമിയെയും കുന്നുകൂട്ടിയ സമ്പാദ്യങ്ങളേയുമോർത്ത്...

കരയുവാൻ കണ്ണു നീരില്ല

Image
- സി. ബി. മൊയ്തീൻ ചെങ്കള ഇന്നെനിക്ക് കരയുവാൻ  കണ്‍കളിൽ കണ്ണു നീരില്ല  കൊതിയോടെ കാത്തിരുന്നു  നൊന്തു പെറ്റ ചോര പൈതലിന്റെ  ചേതനയറ്റ മുഖമൊന്നു  കാണാനെനിക്കിന്നു വയ്യ  നൊന്തു പെറ്റ പിഞ്ചു പൈതലിന്റെ കരച്ചിലൊന്നു ഞാൻ കേട്ടില്ല  എന്റെ മാറിൽ ചുരത്തി -- യൊരമ്മിഞ്ഞ പാലിനായി  ആ പിഞ്ചു  കുഞ്ഞൊന്നു കരഞ്ഞില്ല  ഈ വീട്ടിലിന്നു  കുഞ്ഞു കരച്ചിലില്ല  കളിയില്ല  ചിരിയില്ല  താരാട്ടു പാട്ടുമില്ലിവിടെ  ചുറ്റും തളം കെട്ടി നിൽകുന്ന ദു:ഖം മാത്രമാണിവിടെ  സാന്ത്വന വാക്കു ചൊല്ലുന്ന  പ്രിയതമന്റെയുള്ളിലെരിയുന്ന  കനലും കലങ്ങിയ കണ്ണുകളും  വാടിത്തളർന്ന മുഖവും കണ്ടു  ഞാനെങ്ങിനെ സാന്ത്വനപ്പെടും  പ്രിയനേ ചൊല്ലുക  ഞാനെങ്ങിനെ സാന്ത്വനപ്പെടും  പൊക്കിൾ കൊടി ബന്ധമൊന്നു  വേർപ്പെടുത്തി നിന്നെ നൊന്തു പെറ്റ മരണത്തിന്റെ പ്രാണ വേദന  പകുതിയായി പകുത്തു നൽകിയ  പിറവിയെ ഞാനെങ്ങിനെ മറക്കും  കുഞ്ഞേ ഈ ജന്മമെനിക്കു  മറക്കാനാവില്ലൊരിക്കലും  നൊന്തു പെറ്റ മാതൃ ഹൃദയ  വേദനയറിയുന്ന നാഥാ  വിടരും മുമ്പേ എന്നിൽ നിന്നും  പറിച്ചെടുത്ത കുഞ്ഞു പൂവിന്  പകരമെനിക്കു തരൂ

To the parents

Image
 - Thahdeera ER Ask your kids ,what love is They'll make you amuse  Saying care and protection you give us! Ask your kids what value is  Let them use their sense  Pointing humanity with immense! Ask your kids what dream is, Suggest the best with no fence  Be a back bone till they hit success! Shun them away from selfishness  Make then live with happiness  Give them freedom of gorgeous! Fill their hearts with positivity  Blame them not for their stupidity  Encourage their creativity!

കൂട്ടുകാരോട്

Image
- ഫാത്തിമത്ത് അർഷാ ഉയരമെത്തിയെന്നാകിലും ഭൂമിയിലുമ്മ വച്ചു പറക്കുന്ന കൂട്ടരേ..  കിളികളെ, മലനാടിൻ ദുരിതങ്ങ ളറിയുമെങ്കിലും കൈവിട്ടു പോകല്ലേ! കിളികളല്ലോ മനസിന്റെ കൂട്ടുകാർ പരിഭവങ്ങളിൽ പങ്കെടുക്കാത്തവർ പുകയകറ്റുന്നൊരുള്ളിൽ വെളിച്ചത്തെ യരുമയായ മണിത്തൂവലാൽ കത്തിച്ചോർ അധിക ദുർമോഹം കൂട്ടിവയ്ക്കാത്തവർ ആരെയും തട്ടി വീഴ്ത്താതിരിക്കുവോർ കനവുറ്റി കരിത്തിരിയായിടും പ്രണയ ദീപത്തിനെണ്ണയാകുന്നവർ മനമുണങ്ങാൻ മനസിന്റെ പാട്ടുകൾ മതിവരും വരെയും പാടിത്തരുന്നവർ കറയൊലിക്കാത്ത വാക്കിൻ കുലകളെ കരളിലിടു വെറുക്കാതിരിക്കുമ്പോൾ വെയിലു പൊള്ളിച്ച നേരത്തു കൊമ്പിന്റെ തണലു നൽകി കുശലം പറയുവോർ മതിലു കൊത്തൊരാകാശമത്രയും കരളിലേക്കു മടക്കി തരുന്നവർ നാളെക്കായിട്ടെടുത്തു വയ്ക്കാത്തവർ നല്ലതൊന്നും തടഞ്ഞു വയ്കാത്തവർ പതിരുകാട്ടി വിളിച്ചുണർത്താത്തവർ പാടുക  സ്വയം പക്ഷം വിടർത്തി നീ യാടുക, നിന്റെ ഗാനമേ വെൽവാവൂ!
Image
കുട്ടി കഫെ
Image
കുട്ടി കഫെ

പ്രണയം

Image
- ജെസ്നത്ത് ജഹാൻ പ്രണയ നാളുകളിൽ എന്റെ സുഹൃത്തിന് അവന്റെ കാമുകിക്കുള്ള മെസേജ് അടിച്ചു കൊടുക്കാറ് ഞാനായിരുന്നു ഒരു നിലാവുള്ള രാത്രിയിൽ  ടൈപ്പ് ചെയ്യാൻ പറഞ്ഞത് ഇങ്ങനെ "കനിയെ, നിന്റെ നീണ്ട മിഴികളിലൂടെ ഞാൻ നിലാവിന്റെയും നക്ഷത്രങ്ങളുടെയും സൗന്ദര്യം കാണുന്നു" "നീയില്ലെങ്കിൽ അവ എനിക്കന്യമാണ് നീയില്ലെങ്കിൽ ജീവിതവും മരുഭൂമിയിലെ മരപ്പച്ച പോലെ" അവരുടെ വിവാഹത്തിന് പക്ഷെ എനിക്ക് കൂടാൻ കഴിഞ്ഞിരുന്നില്ല നാളുകൾക്ക് ശേഷം ഇന്നലെ ഞാനവനെ കണ്ടു കുടുംബ കോടതിയിൽ നിന്നിറങ്ങി വരുന്നു അവനെന്നോട് പറഞ്ഞു "എല്ലാം അവസാനിപ്പിച്ചു മോചിതനായി എനിക്കെന്റെ ജീവിതം തിരിച്ചു കിട്ടി" അവൻ അവസാനമയപ്പിച്ച മെസ്സേജ് ഇന്നുമുണ്ടെന്റെ ചിപ്പിൽ...

പ്രളയാനന്തരം

Image
- എ.കെ എതിർത്തോട് ദൈവം ഹിന്ദുവിനെ കൊന്നു, മുസ്‌ലിമിനേയും. ക്രിസ്ത്യനേയും ജൂതനെയും പാഴ്സിയേയുമെല്ലാം ദൈവം കൊന്നു പ്രളയാനന്തരം അവിടം ചില മനുഷ്യജന്മങ്ങൾ മാത്രം ബാക്കിയായി അവരുടെ സ്നേഹവും സൗഹാർദ്ദവും കണ്ട ദൈവം സന്തോഷിച്ചു. അപ്പോഴും! ചില മനുഷ്യഹൃദയങ്ങളിൽ ഒരു കറുത്ത  രക്താണു ചിരിക്കുന്നുണ്ടായിരുന്നു

കാസർകോട്ടേക്കുള്ളൊരു യാത്ര

Image
-  ഷാനി നെല്ലിക്കട്ട         അങ്ങനെ സംഭവബഹുലമായ നീണ്ട 26 മണിക്കൂർ യാത്രക്കൊടുവിൽ തിരുവന്തപുരത്ത് നിന്നും കാസർകോട്ടെത്തി...  ഓരോ യാത്രകളും പുതിയ പുതിയ അനുഭവങ്ങളും പല നല്ല സൗഹൃദങ്ങളും നൽകാറുണ്ട് അത്പോലെ തന്നെയായിരുന്നു ഈ യാത്രയും.  ഇന്നലെ (07-08-2019)ന് തിരുവനന്തപുരത്ത് നിന്നും വൈകുന്നേരം 6:45ന്റെ മംഗലാപുരം വരെ പോവുന്ന മാവേലി എക്സ്പ്രസിലാണ് കാസർകോട്ടേക്ക് യാത്രതിരിച്ചത്. സ്ലീപ്പർ ക്ലാസ്സിലെ S11 എന്ന ബോഗിയിലായിരുന്നു സീറ്റ്. ആ ബെർത്തിൽ ഉണ്ടായിരുന്നവരിൽ ഏറെ പേരും കാസർകോട് ജില്ലക്കാരായിരുന്നു. അതുകൊണ്ട് തന്നെ ഉടൻ തന്നെ എല്ലാവരും നല്ലൊരു സൗഹൃദത്തിന്റെ ഭാഗമായി. ഇതിനുമുമ്പ് നേരിൽ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലാത്തവർ.  തിരുവനന്തപുരത്ത് ടെക്‌നോ പാർക്കിൽ ജോലി ചെയ്യുന്ന മഞ്ചേശ്വരക്കാരൻ ഭർത്താവും ഭാര്യയും, കാഞ്ഞങ്ങാട് പോളിയിലെ അദ്ധ്യാപകരായ രണ്ട് കരിവെള്ളൂർക്കാർ, തിരുവനന്തപുരത്തേക്ക് ജോലിയാവശ്യാർത്ഥം ഇന്റർവ്യൂവിന് പോയ ചെറുവത്തുരിൽ നിന്നുള്ള മകളും അച്ഛനും, കണ്ണൂർ പഴയങ്ങാടിയിലെ മറ്റൊരു സുഹൃത്തും പിന്നെ ഞാനും... കാലവർഷത്തിന്റെ കുറെ പ്രയാസങ്ങൾ കാരണം 12മണിക്കൂർ കൊണ്ട് (രാവിലെ6:48ന്) കാസർകോട് എത്തേണ്
Image
കുട്ടി കഫെ
Image
കുട്ടി കഫെ

കശ്മീർ നീ...

Image
- ഷാനിഫ് ഷാനു കശ്മീർ നീ റാണിയാണ്... ഒരുപാട് ജനഹൃദയങ്ങൾ ഹൃദയത്തിനകതാരിൽ സൂക്ഷിക്കുന്ന സ്വർഗം....  മഞ്ഞും മലകളും പരവതാനികളും സംസ്കാരവുമെല്ലാം നിന്നെ വ്യത്യസ്തയാകുന്നു..  എന്നാൽ ഭൂപടത്തിൽ അങ്ങേയറ്റത് നിന്ന് നീ ഉയർത്തുന്ന നിലവിളികൾ ആരും കേൾക്കാതെ പോകുന്നു...  ഘടികാരത്തിൽ മുഴങ്ങുന്ന സമയമിടിപ്പ് അന്ധകാരത്തിലേക്കുള്ള നിന്റെ ഹൃദയമിടിപ്പാണെന്ന് അരുമറിയുന്നില്ല..  ഉദിക്കുന്ന സൂര്യനെല്ലാം ഭയത്തിന്റെ പ്രതീകമാവുമ്പോൾ അസ്തമിക്കുന്ന സൂര്യനെല്ലാം ഇടിമുഴക്കങ്ങളാകുമ്പോൾ ഞങ്ങൾക്ക് പ്രാർത്ഥിക്കാൻ മാത്രമേ സാധിക്കൂ.. ഇനിയൊരവസരത്തിനായി  നല്ലൊരു ജീവിത സാഹചര്യത്തിനായി.. 

The petals!

Image
-  Thahdeera E.R I enjoyed the warmth of blanket Laid in ,with an illusion Unaware of the thorns and fragrance A narrow rope of hope knocked me Lucid eyes opened, "O mesmeric soul, come out , For you own this kingdom Come-out to be the queen The power, the grace , the bliss Within your ravishing hands Welcome to this beautiful land" Could not help but coming out, My bare feet tasted the breeze Sun's soothing rays smooched me I came out with a felicity ! I was being welcomed with all the rituals My eyes couldn't believe Was that a mere phantom?! With never ending wishes Days went on one by one My beauty wasn't easy Sobbing soul never said 'no' "Doughty ,determined,dauntless" they said Yet, nebulous heart I had! Would it ever stop?? I sadly was a witness My slowly wasting skin was evident My days were countable ! The endmost dying petals smiled, At you, her, him and none! The

മലകയറ്റം

Image
- എകെ എതിർത്തോട് അന്നവർ മലയിറങ്ങിയത് വെള്ളമില്ല എന്നു പറഞ്ഞായിരുന്നു എന്നാൽ  ഇന്നവർ മലകയറിയത് വെള്ളം കയറി എന്നും പറഞ്ഞ്.

ആ പൂനിലാവ് മറഞ്ഞിട്ട് 10 വർഷം

Image
- മുഹമ്മദ്‌ സഫ്‌വാൻ സി                                         അന്നൊരു ഓഗസ്റ്റ് 1, ടി.വി ചാനലുകളിൽ ഫ്ലാഷ് ന്യൂസ്‌ മാറി മറഞ്ഞു "  പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വിടവാങ്ങി '..." ആ വാർത്ത കേട്ട് കേരളമാകെ ഒരു നിമിഷം ഞെട്ടി തരിച്ചു നിന്നു.... കേട്ടവർ കേട്ടവർ പാണക്കാട്ടേക്ക് ഒഴുകി.. മതേതര കേരളത്തിന്റെ അംബാസിഡറെ ഒരു നോക്ക് കാണാൻ ജനലക്ഷങ്ങളായിരുന്നു അവിടെ എത്തിച്ചേർന്നത്... ദൃശ്യ പത്ര മാധ്യമങ്ങൾ ഇത്ര പ്രാധ്യാന്യത്തിൽ റിപ്പോർട്ട്‌ ചെയ്ത ഒരു മരണവും അതിന് മുമ്പും ശേഷവും കേരളം കണ്ടിട്ടില്ല.. ഒരിക്കൽ പോലും തങ്ങളെ കാണാത്ത ആയിരങ്ങൾ വിതുമ്പിപ്പോയ ദിനമായിരുന്നു അന്ന്. കാരണം ജാതിമതഭേദമന്യേ കേരളത്തിലെ ആബാലവൃത്തം ജനങ്ങൾക്കും പ്രിയപ്പെട്ടവനായിരുന്നു തങ്ങൾ..                മുസ്ലിം ലീഗിന്റെയും മുസ്ലിം സമുദായത്തിന്റെയും മുന്നണി പോരാളിയായി തുടരുമ്പോഴും ഇതര മതസ്ഥരുടെയും മറ്റു രാഷ്ട്രീയ കക്ഷികളുടെയും മനസിൽ ഉന്നതമായ സ്ഥാനം കരസ്ഥമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. വർഗീയ സംഘടനകൾക്ക് കേരളത്തിൽ തടയിടുന്നതിൽ അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നു. 1992ൽ ഇന്ത്യൻ മുസ്ലിമി

THE SCHOOL MEMORIES

Image
-  Hakkimmunnisa It was the place  Where we made Our memories....  It was the place  That made us to  Realize our life....  We joined our heaven  By crying  We left our heaven  By crying  We made memories  That were eternal  And were unforgettable.....  That place was our  Heaven.......  And that was our  School days..... 

എങ്ങും മഴ വെള്ളം

Image
- ഹകീമുന്നിസ   എങ്ങും എവിടെയും മഴ  എവിടേയ്ക്ക് തിരിഞ്ഞാലും വെള്ളം  ഞാൻ കണ്ട ഏറ്റവും  വലിയ പ്രതിഭാസം.....  മഴയ്ക്ക് വേണ്ടി ദൈവത്തോട്  യാചിച്ചു കാത്തിരുന്നു...  മഴ വന്നു......  ജനങ്ങൾക്ക് മഴ താങ്ങാനാവാതെയായി  ഏവരും മഴ കുറയാനായി  യാചിക്കാൻ ആരംഭിച്ചു......  നദിയേതാണ്  റോഡ് ഏതന്നെന്ന്  മനസ്സിലാവാതെയായി.....  വീടിന് പുറത്തേക്ക്  ഇറങ്ങാനാവാതെയായി.....  മേഘങ്ങൾ സൂര്യോദയം മുതൽ  സൂര്യാസ്തമയം വരെ ഇരുട്ടിനാൽ  മൂടപ്പെട്ടിരിക്കുന്നു.......  കടലാസ് തോണിയെ പോലെയാണിപ്പോൾ  റോഡിലെ വാഹങ്ങങ്ങളും.....  എങ്ങും എവിടെയും മഴ  എവിടേയ്ക്ക് തിരിഞ്ഞാലും വെള്ളം  ഞാൻ കണ്ട ഏറ്റവും  വലിയ പ്രതിഭാസം........

ബഷീർ ഓർമ്മകളുടെ ദിനം

Image
-  ഉബൈദ് കൂരിക്കാടൻ ' എടേ , എന് ‍ റെ പക്കല് ‍ തേനില് ‍ മുക്കിയ ഒരു ആറ്റംബോംബുണ്ട് !'  ' എന്താണത് ? '' എന് ‍ റെ ഭാര്യ !' നിനക്കറിയാമോ ?   ഇവളുടെപക്കല് ‍ ഒരു ഭയങ്കര കഠാരിയുണ്ട് . ഞാന് ‍ മോഹഭംഗത്തില് ‍ കഴിയുകയാണ് !' ' എന്തു മോഹഭംഗം ?  ' എനിക്കു സുന്ദരികളായ സ് ‌ ത്രീകളെക്കൊണ്ട് ഒരു തോട്ടം നിര് ‍ മ്മിക്കാന് ‍ അഗ്രഹമുണ്ടായിരുന്നു .! ' എന്നുവച്ചാല് ‍ ?' ' ഹരം . പക്ഷേ , വേറൊരു സ്ത്രീയെ ആഗ്രഹത്തോടെ നോക്കിയാല് ‍  ഇവള് ‍ എന്നെ   കൊന്നുകളയും ! അനുഭവങ്ങളുടെ ചൂരും ചൂടും താങ്ങിനില് ‍ ക്കുന്ന വൈക്കം മുഹമ്മദ് ബഷിറിന് ‍ റെ ഏഴുകഥകളിലെ   ( ചിരിക്കുന്നമരപ്പാവ ) '' ഭാര്യയെ കട്ടുകൊണ്ടുപോകാന് ‍ ആളെ അവശ്യമുണ്ട് '' എന്നതില വരി .... ഏറ്റവും സ്വാധീനം ചെലുത്തിയ എഴുത്ത് ആരുടേതെന്ന് ചോദിച്ചാല് ‍ ഈ ബേപ്പൂര് ‍ സുല് ‍ ത്താന് ‍ റെ   പേര്   മാത്രമേ എനിക്ക് ആദ്യം വരു ...   അതിസാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള ഹാസ്യാത്മകമായ രചനകള് ‍ വായനക്കാര