കാസർകോട്ടേക്കുള്ളൊരു യാത്ര

ഷാനി നെല്ലിക്കട്ട



        അങ്ങനെ സംഭവബഹുലമായ നീണ്ട 26 മണിക്കൂർ യാത്രക്കൊടുവിൽ തിരുവന്തപുരത്ത് നിന്നും കാസർകോട്ടെത്തി... ഓരോ യാത്രകളും പുതിയ പുതിയ അനുഭവങ്ങളും പല നല്ല സൗഹൃദങ്ങളും നൽകാറുണ്ട് അത്പോലെ തന്നെയായിരുന്നു ഈ യാത്രയും. ഇന്നലെ (07-08-2019)ന് തിരുവനന്തപുരത്ത് നിന്നും വൈകുന്നേരം 6:45ന്റെ മംഗലാപുരം വരെ പോവുന്ന മാവേലി എക്സ്പ്രസിലാണ് കാസർകോട്ടേക്ക് യാത്രതിരിച്ചത്. സ്ലീപ്പർ ക്ലാസ്സിലെ S11 എന്ന ബോഗിയിലായിരുന്നു സീറ്റ്. ആ ബെർത്തിൽ ഉണ്ടായിരുന്നവരിൽ ഏറെ പേരും കാസർകോട് ജില്ലക്കാരായിരുന്നു. അതുകൊണ്ട് തന്നെ ഉടൻ തന്നെ എല്ലാവരും നല്ലൊരു സൗഹൃദത്തിന്റെ ഭാഗമായി. ഇതിനുമുമ്പ് നേരിൽ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലാത്തവർ. തിരുവനന്തപുരത്ത് ടെക്‌നോ പാർക്കിൽ ജോലി ചെയ്യുന്ന മഞ്ചേശ്വരക്കാരൻ ഭർത്താവും ഭാര്യയും, കാഞ്ഞങ്ങാട് പോളിയിലെ അദ്ധ്യാപകരായ രണ്ട് കരിവെള്ളൂർക്കാർ, തിരുവനന്തപുരത്തേക്ക് ജോലിയാവശ്യാർത്ഥം ഇന്റർവ്യൂവിന് പോയ ചെറുവത്തുരിൽ നിന്നുള്ള മകളും അച്ഛനും, കണ്ണൂർ പഴയങ്ങാടിയിലെ മറ്റൊരു സുഹൃത്തും പിന്നെ ഞാനും... കാലവർഷത്തിന്റെ കുറെ പ്രയാസങ്ങൾ കാരണം 12മണിക്കൂർ കൊണ്ട് (രാവിലെ6:48ന്) കാസർകോട് എത്തേണ്ട വണ്ടി എത്തിയത് രാത്രി 8:45ന് (26 മണിക്കൂർ) ആയിരുന്നു. (മാവേലി എക്സ്പ്രസ് യഥാർത്ഥ മാവേലിയായി എന്ന് പറയാം) ഈ സമയങ്ങൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു. ദീർഘ നേരം നീണ്ട ട്രെയിൻ യാത്രകൾ മടുപ്പുണ്ടാക്കുമെങ്കിലും ഈ യാത്രയിലെ മടുപ്പുകളെയൊക്കെ ഞങ്ങൾ ആസ്വദിച്ചുകൊണ്ടാണ് നേരിട്ടത്. യാത്രകളിലെ ഓരോ മണിക്കൂറുകൾ നീണ്ട ഇടവേളകളും പ്രായവ്യത്യാസമന്യേ കളിതമാശകൾ കൊണ്ട് നിറച്ചും പരസ്പരം പറഞ്ഞുചിരിച്ചുമായിരുന്നു യാത്ര അവസാനിപ്പിച്ചത്... അപ്രതീക്ഷിതമായി കിട്ടിയ ഒരിക്കലും മറക്കാൻ പറ്റാത്ത ഏറ്റവും നല്ല അനുഭവങ്ങൾ സമ്മാനിച്ചൊരു യാത്ര... നന്ദി ഇനിയെപ്പോഴെങ്കിലും ഇതേപോലുള്ള യാത്രകളിൽ ഒരിക്കൽ കൂടി കണ്ട് മുട്ടാൻ സാധിച്ചെങ്കിലോ എന്ന ആഗ്രഹത്തോടെ ഒടുവിലെ യാത്രക്ക് മുമ്പ് ഇതുപോലുള്ള സുന്ദരമായ യാത്രകൾ ഇനിയും തുടരാൻ ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ...

Comments

Post a Comment

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും