കശ്മീർ നീ...
- ഷാനിഫ് ഷാനു
കശ്മീർ നീ റാണിയാണ്...
ഒരുപാട് ജനഹൃദയങ്ങൾ
ഹൃദയത്തിനകതാരിൽ സൂക്ഷിക്കുന്ന
സ്വർഗം....
മഞ്ഞും മലകളും
പരവതാനികളും
സംസ്കാരവുമെല്ലാം
നിന്നെ വ്യത്യസ്തയാകുന്നു..
എന്നാൽ ഭൂപടത്തിൽ അങ്ങേയറ്റത്
നിന്ന് നീ ഉയർത്തുന്ന
നിലവിളികൾ ആരും കേൾക്കാതെ പോകുന്നു...
ഘടികാരത്തിൽ മുഴങ്ങുന്ന
സമയമിടിപ്പ്
അന്ധകാരത്തിലേക്കുള്ള
നിന്റെ ഹൃദയമിടിപ്പാണെന്ന് അരുമറിയുന്നില്ല..
ഉദിക്കുന്ന സൂര്യനെല്ലാം
ഭയത്തിന്റെ പ്രതീകമാവുമ്പോൾ
അസ്തമിക്കുന്ന സൂര്യനെല്ലാം
ഇടിമുഴക്കങ്ങളാകുമ്പോൾ
ഞങ്ങൾക്ക് പ്രാർത്ഥിക്കാൻ മാത്രമേ സാധിക്കൂ..
ഇനിയൊരവസരത്തിനായി
നല്ലൊരു ജീവിത സാഹചര്യത്തിനായി..
Comments
Post a Comment