പ്രണയം

- ജെസ്നത്ത് ജഹാൻ


പ്രണയ നാളുകളിൽ
എന്റെ സുഹൃത്തിന്
അവന്റെ കാമുകിക്കുള്ള മെസേജ്
അടിച്ചു കൊടുക്കാറ് ഞാനായിരുന്നു

ഒരു നിലാവുള്ള രാത്രിയിൽ 
ടൈപ്പ് ചെയ്യാൻ പറഞ്ഞത് ഇങ്ങനെ
"കനിയെ, നിന്റെ നീണ്ട മിഴികളിലൂടെ
ഞാൻ നിലാവിന്റെയും നക്ഷത്രങ്ങളുടെയും
സൗന്ദര്യം കാണുന്നു"

"നീയില്ലെങ്കിൽ അവ
എനിക്കന്യമാണ്
നീയില്ലെങ്കിൽ ജീവിതവും
മരുഭൂമിയിലെ മരപ്പച്ച പോലെ"

അവരുടെ വിവാഹത്തിന് പക്ഷെ
എനിക്ക് കൂടാൻ കഴിഞ്ഞിരുന്നില്ല

നാളുകൾക്ക് ശേഷം ഇന്നലെ
ഞാനവനെ കണ്ടു
കുടുംബ കോടതിയിൽ നിന്നിറങ്ങി വരുന്നു
അവനെന്നോട് പറഞ്ഞു
"എല്ലാം അവസാനിപ്പിച്ചു
മോചിതനായി
എനിക്കെന്റെ ജീവിതം തിരിച്ചു കിട്ടി"

അവൻ അവസാനമയപ്പിച്ച
മെസ്സേജ് ഇന്നുമുണ്ടെന്റെ ചിപ്പിൽ...

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും