കുഞ്ഞനുജത്തി
- മുഹമ്മദ് സഫ്‌വാൻ സി
കൊന്നതാണ്..
കൊന്ന് കെട്ടിതൂക്കിയതാണ്...
സ്നേഹ വാത്സല്യത്തോടെ
ചേർത്ത് നിർത്തേണ്ടവരെ
കാമകോതിയൊടെ കെട്ടിപിടിച്ചതാണ്....
ഇളം മേനിയിൽ കൈ പടർത്തുമ്പോൾ
അവർക്ക് വിറച്ചില്ല...
വേദന പൂണ്ടവർ കരയുമ്പോൾ
അവർക്ക് മനസ്സലിഞ്ഞില്ല...
കാരണം
കറുത്തവരായിരുന്നു...
പാവങ്ങളായിരുന്നു...
ചോദിച്ചു വരാൻ ആരുമില്ലാത്തവർ...
പക്ഷെ കുഞ്ഞുങ്ങളായിരുന്നു
അനിയത്തിയായിരുന്നു..
മകളായിരുന്നു....
എന്റെയും നിന്റെയും
അനിയത്തിയേയും മകളെയും പോലെ..
Comments
Post a Comment