നിന്നോര്‍മകള്‍
- അബ്ദുല്‍ ലത്തീഫ് എം
പുസ്തക താളിലെ മയില്‍പീലിയായ്
കാത്തുവച്ചു നിന്നെ എന്‍ മനസ്സില്‍
ഈ വേനല്‍ചൂടിലെ കുളിരാണ് നിന്നോര്‍മ
എന്നിലെ ഇരുട്ടിന്‍റെ വെളിച്ചമാണ് നീ...
പറയാതെ നീ പോയ നിമിഷത്തി-
ലെവിടെയോ പാടാന്‍ മറന്ന രാഗം
കാതോര്‍ത്തിരുന്നു ഞാന്‍, പിന്നെയും-
നിന്‍ കാലൊച്ച മറഞ്ഞു-
നിന്‍ പുഞ്ചിരി മാഞ്ഞുപോയി...
കാറ്റുവന്നു തഴുകുമ്പോഴെന്നിലെ
കാത്തുവെച്ച മോഹങ്ങള്‍ ബാക്കിയായ്
അഴകേ എന്‍ ആത്മാവ് പിന്നെയും
കൊതിക്കുന്നു നിന്‍റെ സ്വപ്നത്തില്‍
തോഴിയാകുവാന്‍ നിന്‍ ജീവനാവുകാന്‍...
Comments
Post a Comment