പേരു പോലും പ്രശ്നമാകുമ്പോൾ
- എ.കെ എതിർത്തോട്
പത്താം ക്ലാസ്സിലേയും +2 വിലേയും പരീക്ഷകളിൽ മുഴുവൻ മാർക് നേടിയതിന് പിന്നാലെ എൻട്രൻസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയാണ് അവൾ നാട്ടുകാരെ വിസ്മയിപ്പിച്ചത്. സ്വന്തം ഇഷ്ടത്തിനനുസരിച്ച് കോഴ്സും കോളേജും അവൾ തിരഞ്ഞെടുത്തപ്പോൾ ആ മാതാപിതാക്കൾ ദൂരമൊന്നും പ്രശ്നമാക്കിയില്ല. കോളജിൽ അഡ്മിഷൻ എടുത്തപ്പോൾ ഈ ലോകം കീഴടക്കിയ സന്തോഷം അവളുടെ മുഖത്ത് കാണാമായിരുന്നു. കോളജിലെ ആദ്യ പരീക്ഷകളിൽ അവൾക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനം. പക്ഷേ! പിന്നീട് അവളുടെ മാർക്കുകൾ താഴാൻ തുടങ്ങി. അവധിക്ക് നാട്ടിലെത്തിയപ്പോൾ ഇതിനെ കുറിച്ച് ആ പിതാവ് അവളോട് ചോദിച്ചു;
'എന്താ മോളെ.. നിനക്ക് പറ്റിയത്????'
അവൾ അയാളുടെ മുഖം നോക്കിക്കണ്ടു തിരിച്ചു ചോദിച്ചു;
'ഫാത്തിമ എന്ന പേരും വെച്ച് എന്ത് ധൈര്യത്തിലാ വാപ്പച്ചി ഞാൻ ക്ലാസ്സിൽ ഒന്നാമതാവേണ്ടത്????'
'എന്താ മോളെ.. നിനക്ക് പറ്റിയത്????'
അവൾ അയാളുടെ മുഖം നോക്കിക്കണ്ടു തിരിച്ചു ചോദിച്ചു;
'ഫാത്തിമ എന്ന പേരും വെച്ച് എന്ത് ധൈര്യത്തിലാ വാപ്പച്ചി ഞാൻ ക്ലാസ്സിൽ ഒന്നാമതാവേണ്ടത്????'
Comments
Post a Comment