കൂട്ടുകാരോട്

- ഫാത്തിമത്ത് അർഷാ


ഉയരമെത്തിയെന്നാകിലും ഭൂമിയിലുമ്മ
വച്ചു പറക്കുന്ന കൂട്ടരേ.. 
കിളികളെ, മലനാടിൻ ദുരിതങ്ങ
ളറിയുമെങ്കിലും കൈവിട്ടു പോകല്ലേ!
കിളികളല്ലോ മനസിന്റെ കൂട്ടുകാർ
പരിഭവങ്ങളിൽ പങ്കെടുക്കാത്തവർ
പുകയകറ്റുന്നൊരുള്ളിൽ വെളിച്ചത്തെ
യരുമയായ മണിത്തൂവലാൽ കത്തിച്ചോർ
അധിക ദുർമോഹം കൂട്ടിവയ്ക്കാത്തവർ
ആരെയും തട്ടി വീഴ്ത്താതിരിക്കുവോർ
കനവുറ്റി കരിത്തിരിയായിടും
പ്രണയ ദീപത്തിനെണ്ണയാകുന്നവർ
മനമുണങ്ങാൻ മനസിന്റെ പാട്ടുകൾ
മതിവരും വരെയും പാടിത്തരുന്നവർ
കറയൊലിക്കാത്ത വാക്കിൻ കുലകളെ
കരളിലിടു വെറുക്കാതിരിക്കുമ്പോൾ
വെയിലു പൊള്ളിച്ച നേരത്തു കൊമ്പിന്റെ
തണലു നൽകി കുശലം പറയുവോർ
മതിലു കൊത്തൊരാകാശമത്രയും
കരളിലേക്കു മടക്കി തരുന്നവർ
നാളെക്കായിട്ടെടുത്തു വയ്ക്കാത്തവർ
നല്ലതൊന്നും തടഞ്ഞു വയ്കാത്തവർ
പതിരുകാട്ടി വിളിച്ചുണർത്താത്തവർ
പാടുക  സ്വയം പക്ഷം വിടർത്തി നീ
യാടുക, നിന്റെ ഗാനമേ വെൽവാവൂ!

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും