ഗ്രാമത്തിന്റെ സൗന്ദര്യം
- ഷാനിഫ് ഷാനു
കറുത്തിരുണ്ട് മുഖം മൂടി
മടിച്ചു നിൽക്കുന്ന മേഘക്കൂട്ടങ്ങൾ...
ഉറ്റിയുറ്റി അനന്തം പെയ്യാൻ
കാത്തിരിക്കുന്ന ജീവജാലങ്ങൾ...
കടലാസ് തോണിയുണ്ടാക്കി
താഴെ ഏതോ വഴിയോരത്ത്
പുഞ്ചിരി തൂകി കൈയുയർത്തുന്ന
കുഞ്ഞു ബാല്യങ്ങൾ...
നിറഞ്ഞ പാടങ്ങളിൽ സ്നേഹത്തിന്റെ
പെരുമഴയിൽ പന്ത് തട്ടി കളിക്കുന്ന
മഴ പ്രേമികൾ...
വീടിന്റെ ഉമ്മറത്തിരുന്ന് മേഘങ്ങളെ
നോക്കി സ്വപ്നം കാണുന്ന അമ്മമാർ...
എല്ലാം ഗ്രാമത്തിന്റെ സൗന്ദര്യം...
നഗരങ്ങൾ ഇന്നും ഭീതിയിലാണ്..
അന്നൊരുനാൾ മഴ കൊണ്ടുപോയ
ഉറ്റവരെയും ഉടയവരെയുമോർത്ത്...
സന്തോഷത്തെയും, സമാധാനത്തിനെയുമോർത്ത്
വെട്ടിത്തെളിച്ച ഭൂമിയെയും കുന്നുകൂട്ടിയ
സമ്പാദ്യങ്ങളേയുമോർത്ത്...
Comments
Post a Comment