Posts

Showing posts from August, 2020

മൗനത്തിന്റെ ശമ്പളം മരണം തന്നെ...

Image
-മർസൂഖ് റഹ്‌മാൻ അനു... അതെ വിദ്യാസമ്പന്നരായിട്ടും യോഗ്യനായിട്ടും ഉദ്യോഗങ്ങൾക്കായി പിൻവാതിലുകൾ മലക്കെ തുറന്നിടുന്ന കാലത്തു ജീവൻ കൊടുത്ത പോരാളി, ഒന്ന് കയ്യുയർത്തിയെങ്കിലും പ്രതിഷേധിക്കൂ ഒരു പക്ഷെ അനു മനസ്സു കൊണ്ട് കരുതി കാണും ഈ നാടിന്റെ ഈ ജനതയുടെ കത്തുന്ന പ്രതിഷേധം...!

ഒറ്റയ്ക്കിരിക്കുമ്പോൾ...

Image
-അക്സത്ത്  ഒറ്റയ്ക്കിരിക്കുമ്പോൾ  ഒറ്റക്കായിപ്പോയ  ഒറ്റമൈനയെ ഓർക്കാറുണ്ട് ഞാൻ  ഒറ്റപ്പെട്ടു പോയിട്ടും പരിഭവമേതുമില്ലാതെ സ്‌മൃതികളോടഭയം തേടുന്നവ  സ്‌മൃതികളായെന്നിൽ നീ കൂട്ടായിരിക്കുക ചോർന്നു പോയീടല്ലേ  സ്‌മൃതിഭ്രംശമായ്

നീ...

Image
-ഷകീല അബൂബക്കർ  നിനക്കപ്പുറം എന്നിൽ  ജീവനുണ്ടാവാം..  പക്ഷെ ജീവിതമില്ല..  ശ്വാസമുണ്ടാവാം  എന്നാൽ ആത്മാവില്ല..  സൗഹൃദങ്ങളുണ്ടാവാം ; പ്രണയമില്ല.. !

നമ്മുടെ കഴിവ് നമ്മളിൽ തന്നെയാണ്...

Image
-ബിലാൽ ചന്തേര  കഴിവില്ല എന്ന് പറഞ്ഞ് മാറിനിന്നാൽ അവസരങ്ങൾ അവയുടെ അവസാനം കണ്ടെത്തും...! ഓർക്കുക. ആർക്കും കഴിവ് ഉണ്ടായിട്ടല്ല,  ശ്രമിക്കുമ്പോൾ കഴിവ് ജനിക്കുകയാണ് ചെയ്യുന്നത്...!

നമ്മളാണ് നമ്മുടെ പൂന്തോട്ടത്തിലെ പൂവ്

Image
- നംഷീദ് ഇടനീർ  നമുക്കായുളള നല്ല പൂക്കള്‍  നമ്മള്‍ തന്നെ നട്ടുവളര്‍ത്തിയ പൂന്തോട്ടത്തിലാണ്. നമുക്കായി ആരും പൂക്കള്‍ കൊണ്ടുവരാന്‍ പോകുന്നില്ല. നമ്മള്‍ തന്നെ ഒരു പൂന്തോട്ടമുണ്ടാക്കണം . അതിലെ പൂക്കള്‍ കൊണ്ട് നമ്മുടെ ജീവിതം സുന്ദരമാകും. നമ്മുടെ ആത്മാവിനെ അലങ്കരിക്കും.. "ഏതു കാര്യങ്ങൾ ചെയ്യാനിറങ്ങുമ്പോഴും   സ്വന്താമായി ചെയ്യാൻ ശ്രമിക്കുക. മറ്റുള്ളവരെ കാത്തിരിക്കാതെ...!

നമ്മുടെ സ്വപ്നം

Image
- ബിലാൽ ചന്തേര  മിഴിതുറന്നൊരു  കഥയുണ്ടാക്കി... മിഴി അടച് ആ കഥ മനം നിറയെ സ്വപ്നം കാണുവരായിരിക്കും നമ്മളിൽ പലരും...

തിരയും തീരവും പോലെയാവണം പ്രണയം ..!

Image
-ഷകീല അബൂബക്കർ തിരയും തീരവും  പോലെയാവണം പ്രണയം ..! എത്ര പിണങ്ങിയാലും  നിമിഷങ്ങൾക്കകം  തീരത്തെ മാറോടണക്കാൻ  ഓടിയെത്തുന്ന തിരയായിടേണം ..!

സൗഹൃദം

Image
-നംഷീദ് ഇടനീർ അളവും അന്തവുമില്ലാത്ത വികാരം... രക്ത ബന്ധത്തേക്കാള്‍ ആത്മബന്ധം തീർക്കുന്ന വികാരം...! അത് പ്രണയമല്ല പ്രണയത്തേക്കാള്‍ ആയിരമിരട്ടി മനോഹരമായ സൗഹൃദമാണ്...! നല്ല സൗഹൃദങ്ങൾ  നഷ്ടപ്പെടുത്തിയാൽ അത് തിരിച്ചെടുക്കാൻ പ്രയാസമാണ്.. അത് കൊണ്ട് സൗഹൃദങ്ങൾ എന്നും കാത്ത് സൂക്ഷിക്കാൻ ശ്രമിക്കുക...! ഈ കാലത്ത് നല്ല സൗഹൃദങ്ങൾ കാണാൻ പ്രയാസമാണ്...!

മാറ്റി നിർത്തപ്പെടരുത്

Image
- ഷകീല അബൂബക്കർ തിരക്കിനിടയിൽ കൂടി നമ്മെ തിരക്കി വരുന്നവരെ തിരിച്ചയക്കരുത്...! തനിച്ചായി പോകുന്ന വേളയിൽ  അവരായിരിക്കും ഒരുവേള നമുക്ക്  തുണയായിരിക്കുന്നവർ..!

ചിന്തിക്കുന്നവനാണ് വിജയ്...

Image
-ബിലാൽ ചന്ദേര ഏറ്റവും നന്നായി ചിന്തിക്കാൻ പറ്റുന്നവനാണ് യതാർത്ഥ വിജയ്... ഉയർന്നുവരുന്ന ചിന്താഗതി മനസ്സിനെ മരവിപ്പിച്ച പ്രശ്നങ്ങളെ പോലും പിന്നിലാക്കാൻ വീര്യം ഉള്ളതായിരിക്കണം...

പ്രണയം

Image
- ഹഫീസ്‌ ചൂരി എവിടെ നിന്നോ വന്നു നീയെൻ ഇടനെഞ്ചിലേറി  സ്വപ്നങ്ങളേകി.,അരികിലണഞ്ഞില്ലെങ്കിലും നീയെൻ ചങ്കിൽ തറച്ചു നിന്നു.  മൊഴിഞ്ഞവാക്കിനാലെൻ മനംകവർന്നു വിടർന്നകണ്ണിനാൽപ്രണയവും തന്നു. അടുക്കുന്തോറുമെൻ മനംകൊതിച്ചു. സ്വപ്നചിറകിലേറിപറന്നുയരാൻ കാലം നമുക്കായ്‌ ഭിത്തികൾ തീർത്തു. കാഴ്ചയ്ക്കുമപ്പുറം നീയും മറഞ്ഞു ഇനി ആർക്കായ്‌ ഞാൻ കാത്തുനിൽപൂ? പതിയെ മറയാം ഞാനോമലേ കാത്തുനിൽക്കാം നിൻ കാലൊച്ച കേൾക്കാൻ. പ്രണയാദ്രമായ നിമിഷങ്ങളോർത്ത്

പ്രണയം എന്താണ്..?

Image
- ഷാനി പ്രണയം എന്താണ് എന്നത്  എത്ര ആലോചിച്ചിട്ടും ഉത്തരമില്ലാത്ത ചോദ്യമാണ്...! ചിലർ പറഞ്ഞു നൊമ്പരമാണെന്ന്. മറ്റു ചിലർ പറഞ്ഞു സുന്ദരമാണെന്ന്. കുറച്ചുപേർ പറഞ്ഞു മറ്റെന്തൊക്കെയോ ആണെന്ന്... ചിലപ്പോൾ ഉത്തരമില്ലാത്തത് കൊണ്ടാവാം അതിനെ പ്രണയമെന്ന് വിളിക്കുന്നത്...!

പ്രഭാതം

Image
- ഷാനി നെല്ലിക്കട്ട ഓരോ പ്രഭാതങ്ങളും  പുതിയ തുടക്കമാണ്  പുതിയ അനുഭവങ്ങളുടെ . അനുഗ്രഹത്തിന്റെ  അതിലുപരി പുത്തൻ പ്രതീക്ഷകളുടെ...

ശക്തമായ ബന്ധങ്ങൾ

Image
- അഷ്‌റഫ്‌ നെല്ലിക്കട്ട "ശക്തമായ ബന്ധങ്ങൾക്ക് വേണ്ടത്  സുന്ദരമായ മുഖമോ ശബ്ദമോ അല്ല  തകർക്കാൻ പറ്റാത്ത വിശ്വാസവും ആഴത്തിലുള്ള സ്നേഹവും ആണ്" 

അവസാനമില്ലാത്ത പ്രതിക്ഷ...

Image
- ഷാനി അവഗണിക്കപ്പെടാനായി മാത്രം ജന്മം കൊണ്ട ചിലരുണ്ട്. നമ്മൾ ഏറെ ഇഷ്ടപ്പെടുന്നവരിൽ നിന്ന് എത്ര അവഗണനകൾ ഏറ്റുവാങ്ങേണ്ടി വന്നാലും വീണ്ടും വീണ്ടും അവർക്ക് പിന്നാലെ പോവുന്നവർ. കാരണം ആ അവഗണനയിലും ഒരു പ്രതീക്ഷയുണ്ട് ഒരിക്കലെങ്കിലും അയാൾ നമ്മളെ പരിഗണിച്ചാലോ എന്ന പ്രതീക്ഷ. ഒരു പ്രാവശ്യമെങ്കിലും അയാൾക്ക് നമ്മളെ മനസ്സിലാക്കാൻ കഴിയുമെന്ന പ്രതീക്ഷ...!

മലപ്പുറം

Image
- ഷഫീഖ്‌ ഫൈസി കായംകുളം മലയോളം സ്നേഹം നൽകുന്നവർ മലപോലെ കരുതൽ നൽകുന്നവർ മതം നോക്കാതെ മനുജരെ നോക്കുന്നവർ മഹാമാരി മറന്ന് മരണം മറന്ന് മല പോലെ നിന്നവർ സ്വപ്നങ്ങൾ നിറച്ച ലഗേജുകൾക്ക്‌ കാവലായി നിന്നവർ മരിച്ചവന്റെ ബന്ധുക്കളെ മാറോട്‌ ചേർത്തവർ ജീവന്റെ മിടിപ്പുകൾക്ക്‌ രക്തം നൽകിയവർ മലയോളം സ്നേഹമുള്ളവർ മലപ്പുറം.....

വില

Image
- അരുവി മോങ്ങം ഒൻപതു  കവിത വിറ്റു  എന്നിട്ടും  വയറുകത്തുന്നു,  ഒരു കഥ വിറ്റു  എന്നിട്ടും വയറു കത്തുന്നു,  ഒടുവിൽ  അവളും മകളും  കവിയെ വിറ്റു  എന്നിട്ടും    വയറു കത്തുന്നു,  ഒടുക്കം അമ്മ  മകളെ വിറ്റു,  ഒൻപതു മാസം  ഒരു വയറിങ്ങനെ  നിറഞ്ഞു നിന്നു,  ഉണ്ണി കരയുന്നു  മുല വറ്റിയ ഒരു രാത്രി  മകൾ  അമ്മയെ  മറിച്ചു വിറ്റു,  പഴയതിന്  പാതി വിലപോലുമില്ല  അന്ന്  മൂന്ന് ഉടലുകൾ  നിന്നു കത്തി. 

#rules_are_raped

Image
- ഷാനിദ് പടന്ന പീഡന വാർത്തകൾക്കായി മാത്രം പുതിയൊരു പേജ് തുടങ്ങേണ്ടി വരികയാണ് പത്രങ്ങൾക്ക്. സ്വന്തമെന്ന് കരുതിയവരാണ് ഏറെയും പുതിയ ഇരകളെ ഉണ്ടാക്കിയെടുത്തത്. സ്വന്തം അച്ഛൻ, അമ്മ, ചേട്ടൻ, ചേച്ചി, അധ്യാപകൻ, ബന്ധു, അയൽവാസി അങ്ങനെ നീളും സ്വന്തക്കാരുടെ ലിസ്റ്റ്. പ്രശ്നം വയസ്സോ, വേഷമോ, ആണോ, പെണ്ണോ അല്ല. എല്ലാത്തിനുമപ്പുറം കാമം കൊണ്ട് മാനസിക നിലതെറ്റിയ ഒരു കൂട്ടം ചെന്നായ്ക്കളാണ്(ചെന്നായ എന്നോട് ക്ഷമിക്കണം🙏🏻).  .  എന്നാൽ ഓരോ പീഡനത്തിന്റെയും ഉത്തരവാദി നമ്മൾ ഓരോരുത്തരും കൂടിയാണ്. ഓരോ പീഡനവാർത്തകളും ഹാഷ് ടാഗിൽ ഒതുക്കുന്ന നമ്മൾ... . കാമക്കണ്ണോടു കൂടി മറ്റുള്ളവന്റെ ശരീരത്തിലേക്ക് നോക്കുമ്പോൾ... കാലുകൾക്കിടയിൽ അനക്കമുണ്ടാകുമ്പോൾ...പേടിച്ചു മുട്ടിടിക്കാൻ കാരണമാകുന്ന നിയമങ്ങൾ ഇവിടെ നിർമിക്കപ്പെടേണ്ടതുണ്ട്. . അതിനിവിടെ ചങ്കൂറ്റമുള്ള ഒരു ജനത ഉണ്ടായിത്തീരണം. രാഷ്ട്രീയതാല്പര്യത്തോടു കൂടി മാത്രം പീഡനങ്ങൾ പോലും നോക്കിക്കാണുന്ന രാഷ്ട്രീയ അടിമകൾ ഇല്ലാതാവണം. രാഷ്ട്രീയ ലാഭത്തിന്റെ പേരിൽ വേട്ടക്കാരനൊപ്പം നിൽക്കുന്ന സ്ഥിതി വിശേഷം ഉപേക്ഷിക്കണം.  .  രാഷ്ട്രീയവും മതവുമൊക്കെ നീതിക്കുമപ്പുറമാണെന്ന ചിന്ത നാം

എന്നിലെ കനലുകള്‍

Image
- കായു എന്റെ ഹൃദയമാകെ വരണ്ടുണങ്ങിയിരിക്കുന്നു, ആഴമേറുന്ന വിള്ളലുകള്‍ പെരുകി വരുന്നൂ, സ്വപ്നങ്ങളൊക്കെയും തളര്‍ന്ന് വീണിരിക്കുന്നു. വിണ്ടുകീറിയ മണ്ണിലാ - ചിതറിക്കിടന്ന കരിയിലപോല്‍ സ്വപ്നങ്ങളെ എനിക്കൊന്ന് കൂട്ടിയിടണം, തീ വേണമെന്നില്ല , ഒരു പരാജിതന്റെ അഗ്നികനലുകള്‍ എന്റെ കണ്ണുകളില്‍ വേണ്ടുവോളമുണ്ടല്ലോ ! അവയില്‍ നിന്നൊരു കനല്‍തരിയാ കരിയികളിലേക്കെറിയണം. കത്തിയെരിഞ്ഞ് മുകളിലേക്കുയരുന്ന ആ പുകയിലേക്കെന്റെ സ്വപ്നങ്ങളെ കോര്‍ത്ത് വെക്കണം, അങ്ങനെയേലും , വിശാലമാം ആകാശ നീലിമയില്‍ അവയ്ക്ക് പാറിപ്പറക്കാന്‍ കഴിയുമല്ലോ! നനവേറുമാ  കാഴ്ച്ചകണ്ട് , പാതി തീര്‍ന്നയീ ശരീരത്തിന് പൂര്‍ണ്ണതപൂണ്ട ജഡമായിത്തീരണം. അതിനീ വരണ്ട ഭൂമിയിലമര്‍ന്ന് നന്നായൊന്ന് മയങ്ങണം. ഇടവേളയല്ലാത്ത മയക്കം.