Posts

Showing posts from November, 2019

നിന്നോര്‍മകള്‍

Image
-  അബ്ദുല്‍ ലത്തീഫ്  എം പുസ്തക താളിലെ മയില്‍പീലിയായ് കാത്തുവച്ചു നിന്നെ എന്‍ മനസ്സില്‍ ഈ വേനല്‍ചൂടിലെ കുളിരാണ് നിന്നോര്‍മ എന്നിലെ ഇരുട്ടിന്‍റെ വെളിച്ചമാണ് നീ... പറയാതെ നീ പോയ നിമിഷത്തി- ലെവിടെയോ  പാടാന്‍ മറന്ന രാഗം കാതോര്‍ത്തിരുന്നു  ഞാന്‍, പിന്നെയും- നിന്‍ കാലൊച്ച  മറഞ്ഞു- നിന്‍ പുഞ്ചിരി  മാഞ്ഞുപോയി... കാറ്റുവന്നു തഴുകുമ്പോഴെന്നിലെ കാത്തുവെച്ച  മോഹങ്ങള്‍ ബാക്കിയായ് അഴകേ എന്‍ ആത്മാവ് പിന്നെയും കൊതിക്കുന്നു നിന്‍റെ സ്വപ്നത്തില്‍ തോഴിയാകുവാന്‍ നിന്‍ ജീവനാവുകാന്‍...

ഓട്ടോഗ്രാഫ്

Image
- എ.കെ എതിർത്തോട് പഴയ പുസ്തകങ്ങൾ അടുക്കിപെറുക്കി വെക്കുന്നതിനിടയിൽ അറിയാതെ പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫ് കയ്യിൽപെട്ടു. ഓരോ പേജുകളും നൊസ്റ്റാൾജിയയോടെ വായിച്ചു തീർന്നതിന് ശേഷം അയാൾ ഓർത്തു. 'ഒരുപക്ഷെ ഈ ഓട്ടോഗ്രാഫുകൾ ആയിരിക്കാം ലോകത്തിലെ ഏറ്റവും കൂടുതൽ കള്ളം പറയുന്ന പുസ്തകങ്ങളെന്ന്

Splintered the splendid thoughts!

Image
- Thahdeera E.R Oh yeah,  My ripped heart  With lots of cracks  Once lost having no hope Skipped a breathe  Along the breeze  Drifted and parted  Like a beam of sunlight  Your aromatic love Pierced  my heart  Through the depth of trees  Hiding the water droplets  Of weeping ,foggy heart  The water droplets  Forming a lake With pleasure  When you confessed  You'll replenish  My cracked,rotten heart  I wondered  If it is real Like a mirage  I wished it to be  Crystal clear  With no scars  The ecstatic love You pulled me Out of nothing  My heart did dart  I knew ,it'd hurt  My heart whispered  I neither screamed  nor sobbed  My heart being void  And vacant  Emotionless   I torn down ! No,  Not again  Not again to break my heart  My heart screamed now  It broken down The aroma of love and tears  In to pieces and pieces  It splintered the splendid thoughts  Within the wra

തമാശ

Image
- എ.കെ എതിർത്തോട്                 'ലോകത്തിലെ ഏറ്റവും വലിയ തമാശയെന്താണെന്നറിയുമോ?'  അവൾ ഭർത്താവിനോട് ചോദിച്ചു. കുഞ്ഞിനെ ചുമലിലെടുത്ത് അയാൾ അവളിലേക്ക് തിരിഞ്ഞു. അറിയില്ലെന്ന ഭാവത്തിൽ തലയാട്ടി. അവൾ ചെരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു. 'മരണവേദനയുടെ അടുത്തെത്തുന്ന പ്രസവവേദനയ്ക്ക് സുഖപ്രസവമെന്ന് വിളിക്കുന്നതാണ്' അതെന്ന്...

പേരു പോലും പ്രശ്നമാകുമ്പോൾ

Image
- എ.കെ എതിർത്തോട്                     പത്താം ക്ലാസ്സിലേയും +2 വിലേയും പരീക്ഷകളിൽ മുഴുവൻ മാർക് നേടിയതിന് പിന്നാലെ എൻട്രൻസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയാണ് അവൾ നാട്ടുകാരെ വിസ്മയിപ്പിച്ചത്. സ്വന്തം ഇഷ്ടത്തിനനുസരിച്ച് കോഴ്സും കോളേജും അവൾ‌ തിരഞ്ഞെടുത്തപ്പോൾ ആ മാതാപിതാക്കൾ ദൂരമൊന്നും പ്രശ്നമാക്കിയില്ല. കോളജിൽ അഡ്മിഷൻ എടുത്തപ്പോൾ ഈ ലോകം കീഴടക്കിയ സന്തോഷം അവളുടെ മുഖത്ത് കാണാമായിരുന്നു. കോളജിലെ ആദ്യ പരീക്ഷകളിൽ അവൾക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനം. പക്ഷേ! പിന്നീട് അവളുടെ മാർക്കുകൾ താഴാൻ തുടങ്ങി. അവധിക്ക് നാട്ടിലെത്തിയപ്പോൾ ഇതിനെ കുറിച്ച്  ആ പിതാവ് അവളോട് ചോദിച്ചു;  'എന്താ മോളെ.. നിനക്ക് പറ്റിയത്????' അവൾ അയാളുടെ മുഖം നോക്കിക്കണ്ടു തിരിച്ചു ചോദിച്ചു; 'ഫാത്തിമ എന്ന പേരും വെച്ച് എന്ത് ധൈര്യത്തിലാ വാപ്പച്ചി ഞാൻ ക്ലാസ്സിൽ ഒന്നാമതാവേണ്ടത്????'    

She

Image
- Thahdeera E.R Elegant hands Penned them down Flawlessly on a piece of paper To attain a tranquil heart Out of all chaos! "Her topmost wish" Like a pie in the sky They stumbled across it They crumbled it Leaving no trace of words! It burned so bright The flames did weep Wept out reading her wish She remained silent Looking at the clouds The clouds tickled her She whimpered or bewailed? No, she didn't utter a word yet! The flames turned to ashes Ashes brushed her warmly Lifted her chin up Wiped her tears off! "Why am I even alive?" Her heart was floating It stopped beating Flames closed her eyes Ashes sang the dirge Clouds pulled her to heaven Ashes to flames Flames to crumbled paper She saw the glittering words Clouds tickled her again ! Her eyes twinkled with mirth Her shimmering looks of innocence She danced lifting her white floor gown up!